പ്രധാനമന്ത്രിയുടെ ഓഫീസ്
ഗോവയെ സ്വതന്ത്രമാക്കാനുള്ള പ്രസ്ഥാനത്തിൽ സജീവമായി ഇടപെട്ട മഹത്തായ സ്ത്രീപുരുഷന്മാരുടെ ധീരതയും നിശ്ചയദാർഢ്യവും ഗോവ വിമോചനദിനത്തിൽ നാം അനുസ്മരിക്കുന്നു: പ്രധാനമന്ത്രി
प्रविष्टि तिथि:
19 DEC 2024 6:17PM by PIB Thiruvananthpuram
ഗോവ വിമോചനദിനമായ ഇന്ന്, ജനങ്ങൾക്ക് ആശംസകൾ നേർന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഗോവ വിമോചന പ്രസ്ഥാനത്തിൽ സജീവമായി ഇടപെട്ട മഹത്തായ സ്ത്രീപുരുഷന്മാരുടെ ധീരതയും നിശ്ചയദാർഢ്യവും അനുസ്മരിച്ചു.
“ഇന്ന്, ഗോവ വിമോചനദിനത്തിൽ, ഗോവയെ സ്വതന്ത്രമാക്കാനുള്ള പ്രസ്ഥാനത്തിൽ സജീവമായി പങ്കെടുത്ത മഹത്തായ സ്ത്രീകളുടെയും പുരുഷന്മാരുടെയും ധീരതയും നിശ്ചയദാർഢ്യവും ഞങ്ങൾ അനുസ്മരിക്കുന്നു. ഗോവയുടെ പുരോഗതിക്കും സംസ്ഥാനത്തെ ജനങ്ങളുടെ അഭിവൃദ്ധിക്കുംവേണ്ടി പ്രവർത്തിക്കാൻ അവരുടെ ധീരത ഞങ്ങളെ പ്രേരിപ്പിക്കുന്നു.” - എക്സ് പോസ്റ്റിൽ ശ്രീ മോദി കുറിച്ചു.
***
SK
(रिलीज़ आईडी: 2086232)
आगंतुक पटल : 63
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada