പ്രധാനമന്ത്രിയുടെ ഓഫീസ്
പത്താമത് ഏഷ്യാ പസഫിക് ബധിര ഗെയിംസ് 2024-ലെ ഐതിഹാസിക പ്രകടനത്തിന് ഇന്ത്യൻ സംഘത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
10 DEC 2024 8:19PM by PIB Thiruvananthpuram
ക്വാലാ ലംപൂരിൽ നടന്ന പത്താമത് ഏഷ്യാ പസഫിക് ബധിര ഗെയിംസ് 2024 ലെ ഐതിഹാസിക പ്രകടനത്തിന് ഇന്ത്യൻ സംഘത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
എക്‌സിലെ ഒരു പോസ്റ്റിൽ അദ്ദേഹം കുറിച്ചു:
“ ക്വാലാ ലംപൂരിൽ നടന്ന പത്താമത് ഏഷ്യാ പസഫിക് ബധിര ഗെയിംസ് 2024- ൽ ചരിത്രപരമായ പ്രകടനം കാഴ്ച്ചവെച്ച നമ്മുടെ ഇന്ത്യൻ സംഘത്തിന് അഭിനന്ദനങ്ങൾ! നമ്മുടെ മികവുറ്റ കായികതാരങ്ങൾ എക്കാലത്തെയും മികച്ച പ്രകടനം കാഴ്‌ചവച്ചുകൊണ്ട് അസാധാരണമാംവിധം 55 മെഡലുകൾ സ്വന്തമാക്കി രാഷ്ട്രത്തിന് വളരെയധികം അഭിമാനം നേടിത്തന്നു. ശ്രദ്ധേയമായ ഈ നേട്ടം രാജ്യത്തിനാകെയും, പ്രത്യേകിച്ച് കായികപ്രേമികൾക്കും പ്രചോദനമായി"
*****
NK
(Release ID: 2082994)
Visitor Counter : 17
Read this release in:
Tamil
,
Telugu
,
Kannada
,
Manipuri
,
Assamese
,
English
,
Urdu
,
Marathi
,
Hindi
,
Punjabi
,
Gujarati
,
Odia