പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ആർച്ച് ബിഷപ്പ് ജോർജ് കൂവക്കാടിനെ കർദ്ദിനാൾ സ്ഥാനത്തേക്ക് പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ ഉയർത്തുമെന്നത് ഇന്ത്യയ്ക്ക് അഭിമാനകരമാണെന്ന് പ്രധാനമന്ത്രി

Posted On: 07 DEC 2024 8:48PM by PIB Thiruvananthpuram

 ആർച്ച് ബിഷപ്പ് ജോർജ് കൂവക്കാടിനെ വിശുദ്ധ ഫ്രാൻസിസ് മാർപാപ്പ കർദ്ദിനാളായി ഉയർത്തുമെന്നത് ഇന്ത്യയ്ക്ക് അഭിമാനകരമായ കാര്യമാണെന്ന് പ്രധാനമന്ത്രി ഇന്ന് അഭിപ്രായപ്പെട്ടു.

എക്‌സിൽ ഒരു പോസ്റ്റിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഹാൻഡിൽ കുറിച്ചു:

ആർച്ച് ബിഷപ്പ് ജോർജ് കൂവക്കാടിനെ ഹിസ് ഹോളിനസ് ഫ്രാൻസിസ് മാർപാപ്പ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തുന്നത് ഭാരതത്തിന് അത്യന്തം അഭിമാനകരമായ കാര്യമാണ്.

ഈ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ കേന്ദ്രമന്ത്രി ശ്രീ ജോർജ് കുര്യൻ്റെ നേതൃത്വത്തിലുള്ള ഒരു പ്രതിനിധി സംഘത്തെ ഇന്ത്യാ ഗവൺമെൻ്റ് അയച്ചു.

ചടങ്ങുകൾക്ക് മുൻപായി, ഇന്ത്യൻ പ്രതിനിധികൾ ഹിസ് ഹോളിനസ് ഫ്രാൻസിസ് മാർപാപ്പയെയും സന്ദർശിച്ചു.

@Pontifex

@GeorgekurianBjp

 

 

 

-NK-

(Release ID: 2082046) Visitor Counter : 32