@font-face { font-family: 'Poppins'; src: url('/fonts/Poppins-Regular.ttf') format('truetype'); font-weight: 400; font-style: normal; } body { font-family: 'Poppins', sans-serif; } .hero { background: linear-gradient(to right, #003973, #e5e5be); color: white; padding: 60px 30px; text-align: center; } .hero h1 { font-size: 2.5rem; font-weight: 700; } .hero h4 { font-weight: 300; } .article-box { background: white; border-radius: 10px; box-shadow: 0 8px 20px rgba(0,0,0,0.1); padding: 40px 30px; margin-top: -40px; position: relative; z-index: 1; } .meta-info { font-size: 1em; color: #6c757d; text-align: center; } .alert-warning { font-weight: bold; font-size: 1.05rem; } .section-footer { margin-top: 40px; padding: 20px 0; font-size: 0.95rem; color: #555; border-top: 1px solid #ddd; } .global-footer { background: #343a40; color: white; padding: 40px 20px 20px; margin-top: 60px; } .social-icons i { font-size: 1.4rem; margin: 0 10px; color: #ccc; } .social-icons a:hover i { color: #fff; } .languages { font-size: 0.9rem; color: #aaa; } footer { background-image: linear-gradient(to right, #7922a7, #3b2d6d, #7922a7, #b12968, #a42776); } body { background: #f5f8fa; } .innner-page-main-about-us-content-right-part { background:#ffffff; border:none; width: 100% !important; float: left; border-radius:10px; box-shadow: 0 8px 20px rgba(0,0,0,0.1); padding: 0px 30px 40px 30px; margin-top: 3px; } .event-heading-background { background: linear-gradient(to right, #7922a7, #3b2d6d, #7922a7, #b12968, #a42776); color: white; padding: 20px 0; margin: 0px -30px 20px; padding: 10px 20px; } .viewsreleaseEvent { background-color: #fff3cd; padding: 20px 10px; box-shadow: 0 .5rem 1rem rgba(0, 0, 0, .15) !important; } } @media print { .hero { padding-top: 20px !important; padding-bottom: 20px !important; } .article-box { padding-top: 20px !important; } }
WAVES BANNER 2025
വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

ക്രിയേറ്റ് ഇൻ ഇന്ത്യ മത്സരത്തിൻ്റെ ഭാഗമായി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ASIFA ഇന്ത്യ സംഘടിപ്പിക്കുന്ന WAVES പുരസ്കാരങ്ങള്‍

ആനിമേഷൻ, ഫിലിം പുരസ്കാരങ്ങൾക്കായി 2024 ഡിസംബർ 15 വരെ അപേക്ഷിക്കാം; വിജയികൾക്ക് മാര്‍ഗനിര്‍ദേശങ്ങളും അംഗീകാരവും മേഖലയിലെ പ്രമുഖരുമായി ബന്ധപ്പെടാന്‍ അവസരവും

 Posted On: 29 NOV 2024 6:13PM |   Location: PIB Thiruvananthpuram

ക്രിയേറ്റ് ഇൻ ഇന്ത്യ മത്സരത്തിന്റെ ഭാഗമായി ആനിമേഷൻ, വിഷ്വൽ ഇഫക്‌ട്‌സ്, എക്സ്റ്റന്‍റഡ് റിയാലിറ്റി എന്നിവയിലെ അസാധാരണ നേട്ടങ്ങൾ ആഘോഷിക്കുന്നതിന് ആനിമേഷന്‍ പ്രോത്സാഹിപ്പിക്കുന്ന യുനെസ്‌കോ അംഗീകൃത ആഗോള എൻജിഒ ASIFA-ഇന്ത്യ രാജ്യാന്തര തലത്തിൽ ഇന്ത്യയുടെ സർഗ്ഗാത്മക നേതൃത്വത്തെ ശക്തിപ്പെടുത്തുന്നതിനായി കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയവുമായി സഹകരിച്ച് WAVES മികവിന്റെ പുരസ്കാരങ്ങള്‍ അവതരിപ്പിക്കുന്നു.  

അഭിമാനകരമായ ഈ പുരസ്കാരങ്ങള്‍ക്കായി 2024 ഡിസംബർ 15 അപേക്ഷിക്കാം. ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന 2025 ലെ ലോക ദൃശ്യ-ശ്രാവ്യ വിനോദ ഉച്ചകോടിയില്‍ (WAVES) പുരസ്കാരങ്ങള്‍ വിതരണം ചെയ്യും. .

WAVES മികവിന്റെ പുരസ്കാരങ്ങള്‍  

വിദ്യാർത്ഥികൾക്കും ഈ രംഗത്തെ വിദഗ്ധര്‍ക്കുമുള്ള പുരസ്കാരങ്ങളില്‍ മികച്ച കഥാപാത്ര ആനിമേഷൻ, മികച്ച വിഷ്വൽ എഫക്ട്, മികച്ച ഹ്രസ്വചിത്രം തുടങ്ങിയ വിഭാഗങ്ങള്‍ ഉള്‍പ്പെടുന്നു. വിജയികൾക്ക് സര്‍ക്കാറിന്റെ 'ക്രിയേറ്റ് ഇൻ ഇന്ത്യ' സംരംഭത്തിന്റെ ഭാഗമായി നടക്കുന്ന ഇന്ത്യയുടെ സര്‍ഗാത്മക വിപ്ലവത്തിന് കീഴില്‍ മാര്‍ഗനിര്‍ദേശങ്ങളും അംഗീകാരവും ഈ രംഗത്തെ പ്രമുഖരുമായി ബന്ധപ്പെടാന്‍ അവസരങ്ങളും ലഭിക്കും.

വരാനിരിക്കുന്ന വേവ്സ് പുരസ്കാരങ്ങളില്‍ പങ്കുചേരാന്‍ സര്‍ഗാത്മക ഉള്ളടക്ക നിര്‍മാതാക്കളെ പ്രചോദിപ്പിക്കുന്നതിനായി ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ അന്താരാഷ്ട്ര ആനിമേഷൻ ദിന മേള സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികളിൽ നിന്നും ഈ രംഗത്തെ വിദഗ്ധരില്‍നിന്നും നിന്നും പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി പൂനെ, ഇൻഡോർ, നാസിക്, മുംബൈ, നോയിഡ, ബംഗലൂരു എന്നിവിടങ്ങളിലും മറ്റ് ചില ചെറുനഗരങ്ങളിലും വരും ആഴ്ചകളിൽ മേള സംഘടിപ്പിക്കും.  

സര്‍ഗാത്മക ഉള്ളടക്ക നിര്‍മാതാക്കളെ വേവ്സ് പുരസ്കാരങ്ങളുടെ ഭാഗമാക്കുന്നതിനായി ASIFA-ഇന്ത്യ 2024 നവംബർ 16-17 തിയതികളില്‍ ഹൈദരാബാദിൽ അന്താരാഷ്ട്ര ആനിമേഷൻ ദിനം വിജയകരമായി സംഘടിപ്പിക്കുകയും നവംബർ 21-ന് ഭോപ്പാൽ ഡിസൈൻ മേളയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. 

WAVES മികവിന്റെ പുരസ്കാരം 2025: സ‍ൃഷ്ടികള്‍ സമർപ്പിക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ 

അവസാന തീയതി: 2024 ഡിസംബർ 15 

സമർപ്പിക്കേണ്ട പോർട്ടൽ: https://filmfreeway.com/asifaiad 

ഇന്ത്യ പാസ്: india10281892

WAVES പാസ്‌കോഡ്: ASIFAIADINDIA25

വരും ദിവസങ്ങളിലെ ആസിഫ ഇന്ത്യ ഐഎഡി ഷെഡ്യൂൾ :

City

Date(s)

Bengaluru

6th December 2024

Mumbai (AGIF)

6th & 7th December 2024

Pune

29th December 2024

Indore

14th December 2024

Nashik

3rd January 2025

Bilaspur

18th January 2025

Mohali

24th January 2025

Kolkata

31st January 2025

 

*******

 

 

 


Release ID: (Release ID: 2079297)   |   Visitor Counter: 60