പ്രധാനമന്ത്രിയുടെ ഓഫീസ്
ഭാരത് കോ ജാനിയേ പ്രശ്നോത്തരിയിൽ പങ്കെടുക്കാൻ ഇന്ത്യൻ പ്രവാസികളോട് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.
प्रविष्टि तिथि:
23 NOV 2024 9:15AM by PIB Thiruvananthpuram
ഭാരത് കോ ജാനിയേ (ഇന്ത്യയെ അറിയുക) പ്രശ്നോത്തരിയിൽ പങ്കെടുക്കാൻ ഇന്ത്യൻ പ്രവാസികളോടും മറ്റ് രാജ്യങ്ങളിലെ സുഹൃത്തുക്കളോടും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭ്യർത്ഥിച്ചു. ഭാരത് കോ ജാനിയേ ക്വിസ് ഇന്ത്യയും ലോകമെമ്പാടുമുള്ള ഇന്ത്യൻ പ്രവാസികളും തമ്മിലുള്ള ബന്ധം ആഴത്തിലാക്കുമെന്നും നമ്മുടെ സമ്പന്നമായ പൈതൃകവും ഊർജസ്വലമായ സംസ്‌കാരവും വീണ്ടെടുക്കാനുള്ള മികച്ച മാർഗം കൂടിയായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അദ്ദേഹം എക്‌സ് പോസ്റ്റിൽ കുറിച്ചു:
“പ്രവാസികളുമായുള്ള നമ്മുടെ ബന്ധം ദൃഢമാക്കുന്നു!
#BharatKoJaniye ക്വിസിൽ പങ്കെടുക്കാൻ വിദേശത്തുള്ള ഇന്ത്യൻ സമൂഹത്തോടും മറ്റ് രാജ്യങ്ങളിലെ സുഹൃത്തുക്കളോടും അഭ്യർത്ഥിക്കുന്നു!
bkjquiz.com
ഈ ക്വിസ് ഇന്ത്യയും ലോകമെമ്പാടുമുള്ള പ്രവാസികളും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കുന്നു. നമ്മുടെ സമ്പന്നമായ പൈതൃകവും ഊർജ്ജസ്വലമായ സംസ്കാരവും വീണ്ടെടുക്കാനുള്ള ഒരു മികച്ച മാർഗം കൂടിയാണിത്.
വിജയികൾക്ക് #IncredibleIndia-യുടെ അത്ഭുതങ്ങൾ അനുഭവിക്കാൻ അവസരം ലഭിക്കും."
-SK-
(रिलीज़ आईडी: 2076240)
आगंतुक पटल : 60
इस विज्ञप्ति को इन भाषाओं में पढ़ें:
Odia
,
Bengali
,
Assamese
,
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada