പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

റഷ്യയുടെ ആദ്യ ഉപപ്രധാനമന്ത്രി ഡെനിസ് മാൻ്റുറോവ് പ്രധാനമന്ത്രി മോദിയെ സന്ദർശിച്ചു


വാണിജ്യ-സാമ്പത്തിക ബന്ധങ്ങൾ, ഊർജം, കണക്റ്റിവിറ്റി എന്നിവയിൽ സഹകരണം വർധിപ്പിക്കുന്നതിനുള്ള കാഴ്ചപ്പാടുകൾ അവർ കൈമാറി

മോസ്‌കോയിലെയും കസാനിലെയും സമീപകാല സന്ദർശനങ്ങളിലും പ്രസിഡൻ്റ് പുടിനുമായുള്ള കൂടിക്കാഴ്ചകളിലും എടുത്ത തീരുമാനങ്ങൾ നടപ്പിലാക്കുന്നതിനുള്ള ശ്രമങ്ങളെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു

പ്രസിഡൻ്റ് പുടിന് പ്രധാനമന്ത്രി ഊഷ്മളമായ ആശംസകൾ അറിയിച്ചു

Posted On: 11 NOV 2024 8:55PM by PIB Thiruvananthpuram

റഷ്യൻ ഫെഡറേഷൻ്റെ ആദ്യ ഉപപ്രധാനമന്ത്രി ഡെനിസ് മാൻ്റുറോവ് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.

വാണിജ്യ-സാമ്പത്തിക ബന്ധങ്ങൾ, ഊർജം, കണക്റ്റിവിറ്റി എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നത് സംബന്ധിച്ച കാഴ്ച്ചപ്പാടുകൾ അവർ പരസ്പരം കൈമാറി.

ഏറെ പ്രത്യേകതകളുള്ള ഇന്ത്യ-റഷ്യ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, പ്രസിഡൻ്റ് പുടിനുമായുള്ള സമീപകാല സന്ദർശനങ്ങളിലും കൂടിക്കാഴ്ചകളിലും എടുത്ത തീരുമാനങ്ങൾ നടപ്പാക്കാനുള്ള  ഇരു ഇരുരാജ്യങ്ങളുടെയും  സുസ്ഥിരവും സംയുക്തവുമായ ശ്രമങ്ങളെ പ്രധാനമന്ത്രി മോദി സ്വാഗതം ചെയ്തു.

പ്രസിഡന്റ് പുടിന് ഊഷ്മളമായ ആശംസകൾ അറിയിച്ച പ്രധാനമന്ത്രി, അദ്ദേഹവുമായി തുടർന്നും ആശയവിനിമയം നടത്താൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു.

***

SK


(Release ID: 2072628) Visitor Counter : 25