രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

പ്രഥമ ഏഷ്യൻ ബുദ്ധ ഉച്ചകോടിയിൽ രാഷ്‌ട്രപതി  ശ്രീമതി ദ്രൗപദി മുർമു പങ്കെടുത്തു

Posted On: 05 NOV 2024 12:40PM by PIB Thiruvananthpuram
ന്യൂ ഡൽഹി : 05 നവംബർ 2024 
 
കേന്ദ്ര  ഗവൺമെൻ്റിൻ്റെ സാംസ്കാരിക മന്ത്രാലയം, ഇൻ്റർനാഷണൽ ബുദ്ധിസ്റ്റ് കോൺഫെഡറേഷൻ്റെ (ഐബിസി) സഹകരണത്തോടെ ഇന്ന് (നവംബർ 5, 2024) ന്യൂഡൽഹിയിൽ സംഘടിപ്പിച്ച പ്രഥമ ഏഷ്യൻ ബുദ്ധ ഉച്ചകോടിയിൽ  രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു പങ്കെടുത്തു.
 
ധർമ്മത്തിൻ്റെ അനുഗ്രഹീത ഭൂമിയാണ് ഇന്ത്യയെന്ന് ചടങ്ങിൽ സംസാരിച്ച രാഷ്ട്രപതി പറഞ്ഞു. എല്ലാ യുഗങ്ങളിലും, മനുഷ്യരാശിക്ക് സമാധാനവും സൗഹാർദ്ദവും കണ്ടെത്താനുള്ള വഴി കാണിച്ചുതന്ന മഹാന്മാരും ദാർശനികരും ജ്ഞാനികളും  ഇന്ത്യയിൽ ഉണ്ടായിരുന്നു. ഈ മാർഗനിർശേകരിൽ  ബുദ്ധന് അതുല്യമായ സ്ഥാനമുണ്ട്. ബോധ് ഗയയിലെ ബോധിവൃക്ഷത്തിൻ കീഴിൽ സിദ്ധാർത്ഥ ഗൗതമൻ്റെ ജ്ഞാനോദയം ചരിത്രത്തിൽ സമാനതകളില്ലാത്ത സംഭവമാണ്. മനുഷ്യമനസ്സിൻ്റെ പ്രവർത്തനത്തെക്കുറിച്ച് താരതമ്യപ്പെടുത്താനാവാത്ത സമ്പന്നമായ ഉൾക്കാഴ്ചകൾ അദ്ദേഹം നേടിയെടുക്കുക മാത്രമല്ല, "ബഹുജന സുഖായ ബഹുജന ഹിതായ ച"  എന്ന ആശയത്തിൽ  ബഹുജനങ്ങളുടെ ക്ഷേമത്തിനായി എല്ലാവരുമായും തന്റെ  ജ്ഞാനം പങ്കിടാനും അദ്ദേഹം തീരുമാനിച്ചു.
 
ഇന്ന് ലോകം പല മേഖലകളിലും അസ്തിത്വ പ്രതിസന്ധി,സംഘർഷം , കാലാവസ്ഥാ  പ്രതിസന്ധി എന്നിവയെ നേരിടുമ്പോൾ, ഒരു വലിയ ബുദ്ധ സമൂഹത്തിന് മനുഷ്യരാശിക്ക് ധാരാളം വാഗ്ദാനം ചെയ്യാനുണ്ടെന്ന്  രാഷ്‌ട്രപതി പറഞ്ഞു. ഒരു വാക്കിന് ബുദ്ധ ധമ്മത്തെ ഉൾക്കൊള്ളാൻ കഴിയുമെങ്കിൽ, അത് 'കരുണ' അല്ലെങ്കിൽ അനുകമ്പ എന്നത് ആയിരിക്കണം, അതാണ് ഇന്ന് ലോകത്തിന് വേണ്ടത് എന്നും രാഷ്‌ട്രപതി പറഞ്ഞു

മറ്റ് ഭാഷകൾക്കൊപ്പം പാലിക്കും പ്രാകൃതിനും  ഇന്ത്യൻ ഗവണ്മെന്റ്  'ക്ലാസിക്കൽ ഭാഷ' പദവി നൽകിയതിൽ രാഷ്ട്രപതി സന്തോഷം പ്രകടിപ്പിച്ചു .പാലിക്കും പ്രാകൃതിനും ഇപ്പോൾ സാമ്പത്തിക സഹായം ലഭിക്കുമെന്നും അത് അവരുടെ സാഹിത്യ സമ്പത്ത് സംരക്ഷിക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനും ഗണ്യമായ സംഭാവന നൽകുമെന്നും രാഷ്‌ട്രപതി  പറഞ്ഞു.

ബുദ്ധ ധർമ്മത്തിന് എങ്ങനെ സമാധാനവും യഥാർത്ഥ ശാന്തിയും  ഏഷ്യയിലും ലോകത്താകെയും  കൊണ്ടുവരാൻ കഴിയുമെന്ന് കാണാൻ ചർച്ച വിപുലീകരിക്കേണ്ടതുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. ബുദ്ധൻ്റെ അധ്യയനങ്ങളുടെ പങ്കിട്ട പൈതൃകത്തെ അടിസ്ഥാനമാക്കി, നമ്മുടെ സഹകരണം ശക്തിപ്പെടുത്തുന്നതിന് ഉച്ചകോടി  സഹായിക്കുമെന്ന്  രാഷ്‌ട്രപതി  ആത്മവിശ്വാസം പ്രകടിപ്പിച്ചു.
 
 
രാഷ്ട്രപതിയുടെ പ്രസംഗം കാണാൻ ക്ലിക്ക് ചെയ്യുക 

(Release ID: 2070869) Visitor Counter : 25