പ്രധാനമന്ത്രിയുടെ ഓഫീസ്
നൂതനാശയ ഉപജ്ഞാതാവും വ്യവസായിയുമായ ശ്രീ ടി. പി. ജി. നമ്പ്യാരുടെ വേർപാടിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
प्रविष्टि तिथि:
31 OCT 2024 7:27PM by PIB Thiruvananthpuram
നൂതനാശയ ഉപജ്ഞാതാവും വ്യവസായിയുമായ ശ്രീ ടി. പി. ജി. നമ്പ്യാരുടെ വേർപാടിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചനം രേഖപ്പെടുത്തി. ഇന്ത്യയെ സാമ്പത്തികമായി കരുത്തുറ്റതാക്കുന്നതിന്റെ ശക്തനായ വക്താവായിരുന്നു ശ്രീ ടി. പി. ജി. നമ്പ്യാരെന്നു പ്രധാനമന്ത്രി പറഞ്ഞു.
“നൂതനാശയങ്ങളുടെ ഉപജ്ഞാതാവും വ്യവസായിയുമായിരുന്ന ശ്രീ ടി. പി. ജി. നമ്പ്യാർജി, ഇന്ത്യയെ സാമ്പത്തികമായി കരുത്തുറ്റതാക്കുന്നതിന്റെ ശക്തനായ വക്താവായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ വേദനിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തെയും അദ്ദേഹത്തെ ആദരിക്കുന്നവരെയും അനുശോചനം അറിയിക്കുന്നു”- എക്സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു.
-SK-
(रिलीज़ आईडी: 2069917)
आगंतुक पटल : 65
इस विज्ञप्ति को इन भाषाओं में पढ़ें:
Odia
,
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada