രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ദീപാവലിയുടെ പൂർവ്വ ദിനത്തിൽ രാഷ്ട്രപതിയുടെ ആശംസ

Posted On: 30 OCT 2024 5:28PM by PIB Thiruvananthpuram

 രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു, ദീപാവലിയുടെ പൂർവ്വ ദിനത്തിൽ പൗരന്മാർക്ക് ആശംസകൾ നേർന്നു 

 രാഷ്ട്രപതിയുടെ സന്ദേശം :
“ദീപാവലിയുടെ ഈ അവസരത്തിൽ, ഇന്ത്യയിലും വിദേശത്തും താമസിക്കുന്ന എല്ലാ ഇന്ത്യക്കാർക്കും ഞാൻ ഊഷ്മളമായ ആശംസകൾ നേരുന്നു.

 സന്തോഷത്തിൻ്റെയും ഉത്സാഹത്തിൻ്റെയും ഉത്സവമാണ് ദീപാവലി. ഈ ഉത്സവം, അജ്ഞതയ്‌ക്കെതിരായ ജ്ഞാനത്തിന്റെയും തിന്മയ്‌ക്കെതിരായ നന്മയുടെയും വിജയത്തെ പ്രതീകപ്പെടുത്തുന്നു . ഇന്ത്യയിലും വിദേശത്തുമുള്ള വിവിധ സമൂഹങ്ങൾ വളരെ ഉത്സാഹത്തോടെ ഈ ഉത്സവം ആഘോഷിക്കുന്നു. ശോഭനമായ ഭാവിയിലേക്കുള്ള പ്രതീക്ഷയും ഈ ഉത്സവം ഉണർത്തുന്നു.

ദീപാവലിയുടെ മഹത്തായ അവസരത്തിൽ, നാം നമ്മുടെ മനസ്സാക്ഷിയെ ദീപ്തമാക്കുകയും സ്നേഹത്തിൻ്റെയും അനുകമ്പയുടെയും സദ്ഗുണങ്ങൾ സ്വീകരിക്കുകയും സാമൂഹിക ഐക്യം പ്രോത്സാഹിപ്പിക്കുകയും വേണം. നിർധനരെയും അശരണരെയും സഹായിക്കാനും അവരുമായി നമ്മുടെ സന്തോഷം പങ്കിടാനുമുള്ള അവസരം കൂടിയാണ് ഈ ഉത്സവം.

 ഭാരതത്തിൻ്റെ മഹത്തായ പൈതൃകത്തിൽ നമുക്ക് അഭിമാനിക്കാം. നന്മയിലുള്ള വിശ്വാസത്തോടെ, നമുക്ക് മലിനീകരണമില്ലാതെ ദീപാവലി ആഘോഷിക്കാം, ആരോഗ്യകരവും സമൃദ്ധവും ഉത്തരവാദിത്തമുള്ളതുമായ ഒരു സമൂഹം കെട്ടിപ്പടുക്കാൻ പ്രതിജ്ഞയെടുക്കാം”.

 രാഷ്ട്രപതിയുടെ സന്ദേശം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക :

https://static.pib.gov.in/WriteReadData/specificdocs/documents/2024/oct/doc20241030428001.pdf

 

 

 




(Release ID: 2069847) Visitor Counter : 9