പ്രധാനമന്ത്രിയുടെ ഓഫീസ്
അതിശയകരവും താരതമ്യമില്ലാത്തതും സങ്കൽപ്പിക്കാനാവാത്തതും! മഹത്തായതും ദിവ്യവുമായ ദീപോത്സവത്തിന് അയോധ്യയിലെ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ നേരുന്നു : പ്രധാനമന്ത്രി
500 വർഷങ്ങൾക്ക് ശേഷം, രാമഭക്തരുടെ എണ്ണമറ്റതും നിരന്തരവുമായ ത്യാഗത്തിനും തപസ്സിനും ശേഷമാണ് ഈ പുണ്യ നിമിഷം വന്നിരിക്കുന്നത്: പ്രധാനമന്ത്രി
Posted On:
30 OCT 2024 10:44PM by PIB Thiruvananthpuram
മഹത്തായതും ദിവ്യവുമായ ദീപോത്സവം ആഘോഷിക്കുന്ന വേളയിൽ അയോധ്യയിലെ ജനങ്ങൾക്കും മുഴുവൻ രാജ്യത്തിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഊഷ്മളമായ അഭിനന്ദനങ്ങളും ഹൃദയംഗമമായ ആശംസകളും അറിയിച്ചു.
ശ്രീരാമൻ്റെ പവിത്രമായ ജന്മസ്ഥലമായ അയോധ്യയിൽ നടക്കുന്ന പ്രഭാപൂരിതമായ ഉത്സവത്തിൽ പ്രധാനമന്ത്രി സന്തോഷവും അഭിമാനവും പ്രകടിപ്പിച്ചുകൊണ്ട് ട്വീറ്റുകളുടെ പരമ്പരയിൽ പറഞ്ഞു.
“അതിശയകരവും താരതമ്യമില്ലാത്തതും സങ്കൽപ്പിക്കാനാവാത്തതും!
മഹത്തായതും ദിവ്യവുമായ ദീപോത്സവത്തിന് അയോധ്യയിലെ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ നേരുന്നു! ദശലക്ഷക്കണക്കിന് ദീപങ്ങളാൽ പ്രകാശഭരിതമായ രാം ലല്ലയുടെ വിശുദ്ധ ജന്മസ്ഥലത്തെ ഈ ജ്യോതിപർവ്വം വികാരഭരിതമായിരിക്കും. അയോധ്യാധാമിൽ നിന്ന് പുറപ്പെടുന്ന ഈ പ്രകാശം രാജ്യത്തുടനീളമുള്ള എൻ്റെ കുടുംബാംഗങ്ങളിൽ പുതിയ ഉത്സാഹവും പുതിയ ഊർജ്ജവും നിറയ്ക്കും. ഭഗവാൻ ശ്രീരാമൻ എല്ലാ ദേശവാസികൾക്കും സന്തോഷവും സമൃദ്ധിയും വിജയകരമായ ജീവിതവും നൽകി അനുഗ്രഹിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു.
ജയ് ശ്രീറാം!”
ഈ ദീപാവലിയുടെ പ്രാധാന്യം എടുത്തു കാണിച്ചു കൊണ്ട് അദ്ദേഹം തുടർന്നു പറഞ്ഞു
“ദിവ്യ അയോധ്യ!
മര്യാദ പുരുഷോത്തമൻ ശ്രീരാമനെ തൻ്റെ മഹാക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചതിന് ശേഷമുള്ള ആദ്യ ദീപാവലിയാണിത്. അയോധ്യയിലെ ശ്രീരാം ലല്ലയുടെ ക്ഷേത്രത്തിൻ്റെ ഈ അതുല്യമായ സൗന്ദര്യം എല്ലാവരേയും കീഴടക്കുന്നതാണ്. 500 വർഷങ്ങൾക്ക് ശേഷം, രാമഭക്തരുടെ എണ്ണമറ്റ ത്യാഗങ്ങൾക്കും നിരന്തര ത്യാഗത്തിനും തപസ്സിനും ശേഷമാണ് ഈ പുണ്യ നിമിഷം വന്നെത്തിയിരിക്കുന്നത്. ഈ ചരിത്ര മുഹൂർത്തത്തിന് നാമെല്ലാവരും സാക്ഷികളായത് നമ്മുടെ സൗഭാഗ്യമാണ്. ശ്രീരാമൻ്റെ ജീവിതവും അദ്ദേഹത്തിൻ്റെ ആദർശങ്ങളും ഒരു വികസിത ഇന്ത്യ എന്ന ദൃഢനിശ്ചയം കൈവരിക്കുന്നതിന് രാജ്യത്തെ ജനങ്ങൾക്ക് പ്രചോദനമായി തുടരുമെന്ന് ഞാൻ വിശ്വസിക്കുന്നു.
ജയ് സിയാ റാം!”
-NK-
(Release ID: 2069784)
Visitor Counter : 26