പ്രധാനമന്ത്രിയുടെ ഓഫീസ്
ഐടിബിപി സ്ഥാപകദിനത്തിൽ ഐടിബിപി ഹിമവീരർക്ക് പ്രധാനമന്ത്രി ആശംസകൾ നേർന്നു
प्रविष्टि तिथि:
24 OCT 2024 10:41AM by PIB Thiruvananthpuram
ഐടിബിപി സ്ഥാപകദിനത്തിൽ ഐടിബിപി ഹിമവീരർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ആശംസകൾ നേർന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഐടിബിപിയെ ധീരതയുടെയും അർപ്പണബോധത്തിന്റെയും പ്രതീകമായി പ്രകീർത്തിച്ചു. പ്രകൃതിദുരന്തങ്ങളിലും രക്ഷാപ്രവർത്തനങ്ങളിലും ജനങ്ങൾക്കിടയിൽ വലിയ അഭിമാനം ഉളവാക്കുന്ന അവരുടെ പ്രയത്നങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
“ഐടിബിപി ഹിമവീരർക്കും അവരുടെ കുടുംബങ്ങൾക്കും സ്ഥാപകദിനാശംസകൾ. ധീരതയുടെയും അർപ്പണബോധത്തിന്റെയും പ്രതീകമായി ഈ സേന തലയുയർത്തി നിൽക്കുന്നു. ഏറ്റവും വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിലും കഠിനമായ കാലാവസ്ഥയിലും ഉൾപ്പെടെ അവർ നമ്മെ സംരക്ഷിക്കുന്നു. കൂടാതെ, പ്രകൃതിദുരന്തങ്ങളിലും രക്ഷാപ്രവർത്തനങ്ങളിലും അവരുടെ പ്രയത്നങ്ങൾ ജനങ്ങൾക്കിടയിൽ വളരെയധികം അഭിമാനം ഉയർത്തുന്നു. @ITBP_official” – എക്സ് പോസ്റ്റിൽ ശ്രീ മോദി കുറിച്ചു.
***
NK
(रिलीज़ आईडी: 2067594)
आगंतुक पटल : 140
इस विज्ञप्ति को इन भाषाओं में पढ़ें:
Manipuri
,
English
,
Urdu
,
हिन्दी
,
Marathi
,
Assamese
,
Bengali
,
Bengali-TR
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada