പ്രധാനമന്ത്രിയുടെ ഓഫീസ്
പിഎം ഗതിശക്തി 3 വർഷം പിന്നിടുന്ന വേളയിൽ, പ്രധാനമന്ത്രി ഭാരത് മണ്ഡപത്തിലെ അനുഭൂതികേന്ദ്രം സന്ദർശിച്ചു
ഇന്ത്യയുടെ അടിസ്ഥാനസൗകര്യ വികസനയാത്രയ്ക്കു ഗതിവേഗം പകരുന്നതിൽ പിഎം ഗതിശക്തി നിർണായക പങ്കുവഹിച്ചു: പ്രധാനമന്ത്രി
Posted On:
13 OCT 2024 9:44PM by PIB Thiruvananthpuram
പിഎം ഗതിശക്തി മൂന്നുവർഷം പൂർത്തിയാക്കുന്ന വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഭാരത് മണ്ഡപത്തിലെ അനുഭൂതികേന്ദ്രം സന്ദർശിച്ചു. ഇന്ത്യയുടെ അടിസ്ഥാനസൗകര്യ വികസനയാത്രയ്ക്കു ഗതിവേഗം പകരുന്നതിൽ പിഎം ഗതിശക്തി നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്നു ശ്രീ മോദി പറഞ്ഞു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു:
“ഇന്ന്, ഗതിശക്തി മൂന്നുവർഷം പിന്നിടുന്ന വേളയിൽ, ഭാരത് മണ്ഡപത്തിലെത്തി അനുഭൂതികേന്ദ്രം സന്ദർശിച്ചു. അവിടെ ഈ സംരംഭത്തിന്റെ പരിവർത്തനശക്തി എനിക്ക് അനുഭവവേദ്യമായി.”
“ഇന്ത്യയുടെ അടിസ്ഥാനസൗകര്യ വികസനയാത്രയ്ക്കു ഗതിവേഗം പകരുന്നതിൽ പിഎം ഗതിശക്തി നിർണായക പങ്കുവഹിച്ചു. പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നുവെന്നും സാധ്യതയുള്ള ഏതു വെല്ലുവിളിയും ലഘൂകരിക്കപ്പെടുന്നുവെന്നും ഉറപ്പാക്കുന്നതിന് ഇതു സാങ്കേതികവിദ്യ അത്ഭുതകരമായി ഉപയോഗിക്കുന്നു.”
-NK-
(Release ID: 2064566)
Visitor Counter : 77
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada