മന്ത്രിസഭ
azadi ka amrit mahotsav g20-india-2023

പ്രധാന തുറമുഖങ്ങള്‍, ഡോക്ക് ലേബര്‍ ബോര്‍ഡ് ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും 2020-21 മുതല്‍ 2025-26 വരെയുള്ള പരിഷ്‌കരിച്ച ഉല്‍പ്പാദന ബന്ധിത പാരിതോഷികം (പി.എല്‍.ആര്‍) പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

Posted On: 03 OCT 2024 8:36PM by PIB Thiruvananthpuram

ന്യൂഡല്‍ഹി; 2024 ഒക്‌ടോബര്‍ 03

പ്രധാന തുറമുഖങ്ങള്‍, ഡോക്ക് ലേബര്‍ ബോര്‍ഡ് ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും 2020-21 മുതല്‍ 2025-26 വരെയുള്ള കാലത്തേയ്ക്ക് നിലവിലുള്ള ഉല്‍പ്പാദന ബന്ധിത പാരിതോഷിക (പി.എല്‍.ആര്‍) പദ്ധതി പരിഷ്‌ക്കരിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

2020-21 മുതല്‍ 2025-26 വരെ ബാധകമായ പരിഷ്‌ക്കരിച്ച പി.എല്‍.ആര്‍ പദ്ധതി പ്രധാന പോര്‍ട്ട് അതോറിറ്റികളിലെയും ഡോക്ക് ലേബര്‍ ബോര്‍ഡിലെയും ജീവനക്കാരും തൊഴിലാളികളികളുമായ ഏകദേശം 20,704 ജീവനക്കാര്‍ക്ക് പ്രയോജനം ചെയ്യും. ഈ കാലയളവിലെയാകെ മൊത്തം സാമ്പത്തിക ആഘാതം ഏകദേശം 200 കോടി രൂപയായിരിക്കും.

2020-21 മുതല്‍ 2025-26 വരെയുള്ള വര്‍ഷങ്ങളില്‍ എല്ലാ പ്രധാന തുറമുഖ അതോറിറ്റികള്‍ക്കും ഡോക്ക് ലേബര്‍ ബോര്‍ഡ് ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കുമുള്ള ഉല്‍പ്പാദന ബന്ധിത പാരിതോഷികത്തി (പി.എല്‍.ആര്‍) ല്‍ തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം മാറ്റം വരുത്തിയിട്ടുണ്ട്. പി.എല്‍.ആര്‍ കണക്കാക്കുന്നതിനുള്ള വെയിറ്റേജ് അഖിലേന്ത്യാ പ്രകടനത്തിന് പകരം തുറമുഖ അടിസ്ഥാന പ്രകടനമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പ്രതിമാസം 7000 രൂപ ബോണസ് കണക്കാക്കുന്നതിന് വേണ്ടിയുള്ള ശമ്പള പരിധിയിലാണ് ഉല്‍പ്പാദന ബന്ധിത പാരിതോഷികവും കണക്കാക്കുന്നത്. തുറമുഖ നിര്‍ദ്ദിഷ്ട പ്രകടന വെയ്‌റ്റേജ് 50% ല്‍ നിന്ന് 55% ആക്കിയും തുടര്‍ന്ന് 60% ആക്കി വര്‍ദ്ധിപ്പിച്ചുകൊണ്ടും പ്രതിവര്‍ഷം പി.എല്‍.ആര്‍ നല്‍കും. ഓള്‍ ഇന്ത്യ പോര്‍ട്ട് പെര്‍ഫോമന്‍സ് വെയ്‌റ്റേജ് 2025-26 വരെയുള്ള കാലയളവില്‍ 40% ആയി കുറയും, ഓള്‍ ഇന്ത്യ പോര്‍ട്ട് പ്രകടനത്തിനും നിര്‍ദ്ദിഷ്ട തുറമുഖ പ്രകടനത്തിനും നിലവിലുള്ള 50% തുല്യ വെയിറ്റേജിന് പകരമാണ് ഇത്. നിര്‍ദിഷ്ട പരിഷ്‌ക്കരണം പ്രധാന തുറമുഖങ്ങള്‍ തമ്മിലുള്ള മത്സരത്തോടൊപ്പം കാര്യക്ഷമത ഘടകവും കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ പി.എല്‍.ആര്‍ പദ്ധതി മികച്ച ഉല്‍പ്പാദനക്ഷമത ഉത്തേജിപ്പിക്കുന്നതിന് പുറമെ, തുറമുഖ മേഖലയില്‍ മികച്ച വ്യാവസായിക ബന്ധവും യോജിച്ച തൊഴില്‍ അന്തരീക്ഷവും വളര്‍ത്തും.

മേജര്‍ പോര്‍ട്ട് ട്രസ്റ്റുകളിലെയും ഡോക്ക് ലേബര്‍ ബോര്‍ഡിലെയും ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കുമായി നിലവിലുള്ള ഒരു പദ്ധതിയാണ് ഉല്‍പ്പാദന ബന്ധിത പാരിതോഷികം (പി.എല്‍.ആര്‍). മാനേജ്‌മെന്റും ലേബര്‍ ഫെഡറേഷനും തമ്മിലുള്ള ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാര്‍ക്ക്/തൊഴിലാളികള്‍ക്ക് വാര്‍ഷികാടിസ്ഥാനത്തില്‍ പ്രധാന തുറമുഖ അതോറിറ്റികള്‍ സാമ്പത്തിക പ്രതിഫലം അനുവദിക്കും.

****



(Release ID: 2061743) Visitor Counter : 23