രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

രാഷ്‌ട്രപതി സിയാച്ചിൻ ബേസ് ക്യാമ്പ് സന്ദർശിക്കുകയും സൈനികരുമായി ആശയവിനിമയം നടത്തുകയും ചെയ്തു.

Posted On: 26 SEP 2024 2:40PM by PIB Thiruvananthpuram


ന്യൂഡൽഹി: 26  സെപ്റ്റംബർ  2024

 രാഷ്‌ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇന്ന് (സെപ്തംബർ 26, 2024) സിയാച്ചിൻ ബേസ് ക്യാമ്പ് സന്ദർശിച്ചു.1984 ഏപ്രിൽ 13-ന് സിയാച്ചിൻ ഹിമനിരകളിൽ ഇന്ത്യൻ സൈന്യം ഓപ്പറേഷൻ മേഘദൂത് ആരംഭിച്ചതിനുശേഷം വീരമൃത്യു വരിച്ച സൈനികരുടെയും ഉദ്യോഗസ്ഥരുടെയും ത്യാഗത്തിൻ്റെ പ്രതീകമായ സിയാച്ചിൻ യുദ്ധ സ്മാരകത്തിൽ ശ്രദ്ധഞ്‌ജലികൾ അർപ്പിച്ചു.അവിടെ നിയോഗിച്ചിരുന്ന സൈനികരെ ശ്രീമതി ദ്രൗപദി മുർമു  അഭിസംബോധന  ചെയ്തു.

സൈനികരെ അഭിസംബോധന ചെയ്ത രാഷ്‌ട്രപതി, സായുധ സേനയുടെ പരമോന്നത കമാൻഡർ എന്ന നിലയിൽ തനിക്ക് അവരിൽ അഭിമാനമുണ്ടെന്നും എല്ലാ പൗരന്മാരും സൈനികരുടെ ധീരതയെ അഭിവാദ്യം ചെയ്യുന്നതായും രാഷ്ട്രപതി പറഞ്ഞു.

1984 ഏപ്രിലിൽ ഓപ്പറേഷൻ മേഘദൂത് ആരംഭിച്ചതു മുതൽ ഇന്ത്യൻ സായുധ സേനയിലെ ധീരരായ സൈനികരും ഉദ്യോഗസ്ഥരും ഈ മേഖലയുടെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. അവർ കഠിനമായ കാലാവസ്ഥയെ അഭിമുഖീകരിക്കുന്നു. കനത്ത മഞ്ഞുവീഴ്ചയും മൈനസ് 50 ഡിഗ്രി താപനിലയും പോലുള്ള പ്രയാസകരമായ സാഹചര്യങ്ങളിൽ, അവർ പൂർണ്ണ പ്രതിബദ്ധതയോടും ജാഗ്രതയോടും കൂടി നിലകൊള്ളുന്നു. മാതൃരാജ്യത്തെ സംരക്ഷിക്കുന്നതിനുള്ള ത്യാഗത്തിൻ്റെയും സഹിഷ്ണുതയുടെയും അസാധാരണമായ ഉദാഹരണങ്ങൾ അവർ അവതരിപ്പിക്കുന്നു. എല്ലാ ഇന്ത്യക്കാർക്കും സൈനികരുടെ ത്യാഗത്തെയും ധീരതയെയും കുറിച്ച് അറിയാമെന്നും നാം അവരെ ബഹുമാനിക്കുന്നുവെന്നും രാഷ്‌ട്രപതി സൈനികരോട് പറഞ്ഞു.
 
 
രാഷ്ട്രപതിയുടെ പ്രസംഗത്തിനായി ക്ലിക്ക് ചെയ്യുക


(Release ID: 2059018) Visitor Counter : 32