പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

'മെയ്ക്ക് ഇൻ ഇന്ത്യ' 140 കോടി ഇന്ത്യക്കാരുടെ കൂട്ടായ ദൃഢനിശ്ചയത്തെ വ്യക്തമാക്കുന്നു: പ്രധാനമന്ത്രി


കഴിഞ്ഞ ദശാബ്ദക്കാലമായി ഈ പ്രസ്ഥാനത്തെ വിജയിപ്പിക്കാൻ അക്ഷീണം പ്രയത്നിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു

Posted On: 25 SEP 2024 11:33AM by PIB Thiruvananthpuram

മെയ്ക്ക് ഇൻ ഇന്ത്യ സംരംഭം 10 വർഷം പൂർത്തിയാക്കിയതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദനം അറിയിച്ചു. 140 കോടി ഇന്ത്യക്കാരുടെ കൂട്ടായ നിശ്ചയദാർഢ്യമാണ് 'മേക്ക് ഇൻ ഇന്ത്യ' വ്യക്തമാക്കുന്നതെന്ന് ശ്രീ മോദി അടിവരയിട്ടു. സാധ്യമായ എല്ലാ വഴികളിലൂടെയും 'മെയ്ക്ക് ഇൻ ഇന്ത്യ' പ്രോത്സാഹിപ്പിക്കുന്നതിനുള്ള ​ഗവൺമെന്റിന്റെ പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

“ഇന്ന്  മെയ്ക്ക് ഇൻ ഇന്ത്യ 10 വർഷം പിന്നിടുന്നു. കഴിഞ്ഞ ദശാബ്ദക്കാലമായി ഈ പ്രസ്ഥാനത്തെ വിജയിപ്പിക്കാൻ അക്ഷീണം പ്രയത്നിച്ച എല്ലാവരെയും ഞാൻ അഭിനന്ദിക്കുന്നു. നമ്മുടെ രാജ്യത്തെ ഉൽപ്പാദനത്തിൻ്റെയും നവീകരണത്തിൻ്റെയും ശക്തികേന്ദ്രമാക്കി മാറ്റാനുള്ള 140 കോടി ഇന്ത്യക്കാരുടെ കൂട്ടായ ദൃഢനിശ്ചയത്തെയാണ് ‘മെയ്ക്ക് ഇൻ ഇന്ത്യ’ വ്യക്തമാക്കുന്നത്. വിവിധ മേഖലകളിൽ കയറ്റുമതി എങ്ങനെ ഉയർന്നു, ശേഷികൾ വർധിച്ചു, അങ്ങനെ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തി എന്നത് ശ്രദ്ധേയമാണ്.

സാധ്യമായ എല്ലാ വഴികളിലൂടെയും 'മെയ്ക്ക് ഇൻ ഇന്ത്യ' പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യൻ ​ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്. പരിഷ്‌കാരങ്ങളിൽ ഇന്ത്യയുടെ മുന്നേറ്റവും തുടരും. നമ്മൾ ഒരുമിച്ച് ഒരു സ്വയംപര്യാപ്ത, വികസിത ഭാരതം നിർമ്മിക്കും!

***


(Release ID: 2058506) Visitor Counter : 41