മന്ത്രിസഭ
ഫോസ്ഫറസ്, പൊട്ടാഷ് (P&K) വളങ്ങളുടെ 2024 റാബി സീസണിലെ (01.10.2024 മുതൽ 31.03.2025 വരെ) പോഷകാധിഷ്ഠിത സബ്‌സിഡി (NBS) നിരക്കുകൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.
Posted On:
18 SEP 2024 3:14PM by PIB Thiruvananthpuram
2024 ലെ റാബി സീസണിൽ (01.10.2024 മുതൽ 31.03.2025 വരെ) ,ഫോസ്ഫറസ്, പൊട്ടാഷ് (P&K) വളങ്ങളുടെ പോഷകങ്ങൾ അടിസ്ഥാനമാക്കിയുള്ള സബ്‌സിഡി നിരക്കുകൾ (NBS) നിശ്ചയിക്കുന്നതിനായി കേന്ദ്ര രാസവസ്തു- രാസവള മന്ത്രാലയം മുന്നോട്ടുവച്ച നിർദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.
2024-ലെ റാബി സീസണിലെ ഉദ്ദേശ ബജറ്റ് ആവശ്യം ഏകദേശം 24,475.53 കോടി രൂപയായിരിക്കും
പ്രയോജനങ്ങൾ:
*കർഷകർക്ക് സബ്‌സിഡി നിരക്കിലും താങ്ങാവുന്നതും ന്യായമായ വിലയിലും വളങ്ങളുടെ ലഭ്യത ഉറപ്പാക്കും.
*രാസവളങ്ങളുടെയും ഉൽപന്നങ്ങളുടെയും അന്താരാഷ്ട്ര വിലകളിലെ സമീപകാല പ്രവണതകൾ കണക്കിലെടുത്ത് ഫോസ്ഫറസ്, പൊട്ടാഷ് (P&K) വളങ്ങളുടെ സബ്‌സിഡി യുക്തിസഹമാക്കുന്നു.
നടപ്പാക്കൽ തന്ത്രവും ലക്ഷ്യങ്ങളും:
കർഷകർക്ക് താങ്ങാവുന്ന വിലയിൽ ഫോസ്ഫറസ്, പൊട്ടാഷ് (P&K) രാസവളങ്ങളുടെ സുഗമമായ ലഭ്യത ഉറപ്പാക്കുന്നതിന്, 2024 റാബി സീസണിലെ (01.10.2024 മുതൽ 31.03.2025 വരെ ബാധകമായ) അംഗീകൃത നിരക്കുകളെ അടിസ്ഥാനമാക്കിയായിരിക്കും ഈ വളങ്ങൾക്ക് സബ്‌സിഡി നൽകുന്നത്.
പശ്ചാത്തലം:
രാസവള നിർമ്മാതാക്കൾ/ഇറക്കുമതിക്കാർ മുഖേന കർഷകർക്ക് സബ്‌സിഡി നിരക്കിൽ 28 ഇനം ഗ്രേഡുകളിലുള്ള ഫോസ്ഫറസ്, പൊട്ടാഷ് (P&K) വളങ്ങൾ ഗവണ്മെന്റ് ലഭ്യമാക്കുന്നു. P&K വളങ്ങളുടെ സബ്‌സിഡി നിയന്ത്രിക്കുന്നത് 01.04.2010 മുതൽ പ്രാബല്യത്തിലുള്ള NBS സ്കീം അനുസരിച്ചാണ്. കർഷക സൗഹൃദ സമീപനത്തിന് അനുസൃതമായി, കർഷകർക്ക് താങ്ങാവുന്ന വിലയിൽ P&K വളങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണ്. രാസവളങ്ങളുടെയും ഉൽപന്നങ്ങളുടെയും,അതായത് യൂറിയ, ഡിഎപി, എംഒപി, സൾഫർ എന്നിവയുടെ അന്താരാഷ്ട്ര വിലകളിലെ സമീപകാല പ്രവണതകൾ കണക്കിലെടുത്ത്, 2024-റാബി സീസണിലെ(01.10.24 മുതൽ 31.03.25 വരെ) എൻബിഎസ് നിരക്കുകൾ ഫോസ്ഫറസ്, പൊട്ടാഷ് (P&K) രാസവളങ്ങൾക്ക് ഏർപ്പെടുത്താൻ ഗവണ്മെന്റ് തീരുമാനിച്ചു. അംഗീകൃതവും വിജ്ഞാപനം ചെയ്തതുമായ നിരക്കുകൾ അനുസരിച്ച് വളം കമ്പനികൾക്ക് സബ്‌സിഡി നൽകുന്നത് വഴി കർഷകർക്ക് താങ്ങാവുന്ന വിലയിൽ വളം ലഭ്യമാക്കാനും കഴിയും.
****
(Release ID: 2056102)
Visitor Counter : 59
Read this release in:
Kannada
,
English
,
Urdu
,
Hindi
,
Marathi
,
Nepali
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu