പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പുരുഷന്മാരുടെ വ്യക്തിഗത റികര്‍വ് ഓപ്പണില്‍ സ്വര്‍ണമെഡല്‍ നേടിയ പാരാ അമ്പെയ്ത്ത് താരം ഹര്‍വീന്ദര്‍ സിങ്ങിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 04 SEP 2024 11:50PM by PIB Thiruvananthpuram


2024 ലെ പാരീസ് പാരാലിമ്പിക്സില്‍ പുരുഷന്മാരുടെ വ്യക്തിഗത റികര്‍വ് ഓപ്പണ്‍ ഇനത്തില്‍ സ്വര്‍ണം നേടിയതിന് പാരാ അമ്പെയ്ത്ത് താരം ഹര്‍വീന്ദര്‍ സിംഗിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.


ഹര്‍വീന്ദര്‍ സിങ്ങിന്റെ കൃത്യത, ശ്രദ്ധ, അചഞ്ചലമായ മനോഭാവം എന്നിവ എടുത്തുപറഞ്ഞ് അദ്ദേഹത്തിന്റെ അസാധാരണമായ പ്രകടനത്തെ ശ്രീ മോദി അഭിനന്ദിച്ചു.

ഒരു എക്സ് പോസ്റ്റില്‍ പ്രധാനമന്ത്രി പറഞ്ഞു;

''പാരാ ആര്‍ച്ചറിയില്‍ വളരെ സവിശേഷമായ ഒരു സ്വര്‍ണം!

#പാരാലിമ്പിക്സ്2024-ല്‍ പുരുഷന്മാരുടെ വ്യക്തിഗത റികര്‍വ് ഓപ്പണില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയതിന് ഹര്‍വീന്ദര്‍ സിംഗിന് അഭിനന്ദനങ്ങള്‍!

അദ്ദേഹത്തിന്റെ കൃത്യതയും ശ്രദ്ധയും അചഞ്ചലമായ ചൈതന്യവും മികച്ചതാണ്. അദ്ദേഹത്തിന്റെ നേട്ടത്തില്‍ ഇന്ത്യ ഏറെ സന്തോഷിക്കുന്നു.

#Cheer4Bharat'

 


(Release ID: 2055284) Visitor Counter : 35