ആഭ്യന്തരകാര്യ മന്ത്രാലയം
കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ ഇന്ന് ന്യൂഡൽഹിയിൽ ഔദ്യോഗിക ഭാഷാ വജ്രജൂബിലി ആഘോഷങ്ങളെയും നാലാമത് അഖില ഭാരതീയ രാജ്ഭാഷാ സമ്മേളനത്തെയും അഭിസംബോധന ചെയ്തു
Posted On:
14 SEP 2024 4:52PM by PIB Thiruvananthpuram
ന്യൂ ഡൽഹി: സെപ്റ്റംബർ 14, 2024
കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ ഇന്ന് ന്യൂഡൽഹിയിൽ ഔദ്യോഗിക ഭാഷാ വജ്രജൂബിലി ആഘോഷങ്ങളെയും നാലാമത് അഖില ഭാരതീയ രാജ്ഭാഷാ സമ്മേളനത്തെയും അഭിസംബോധന ചെയ്തു. ഇതിന്റെ ഭാഗമായി തയ്യാറാക്കിയ 'രാജ്ഭാഷാ ഭാരതി' മാസികയുടെ വജ്രജൂബിലി പ്രത്യേക ലക്കം ആഭ്യന്തരമന്ത്രി പ്രകാശനം ചെയ്തു. വജ്രജൂബിലിയുടെ ഭാഗമായി ഒരു സ്മരണിക തപാൽ സ്റ്റാമ്പും സ്മാരക നാണയവും ശ്രീ അമിത് ഷാ പ്രകാശനം ചെയ്തു. രാജ്ഭാഷ ഗൗരവ്, രാജ്ഭാഷ കീർത്തി പുരസ്കാരങ്ങളും ശ്രീ ഷാ സമ്മാനിച്ചു. ഈ അവസരത്തിൽ ആഭ്യന്തരമന്ത്രി ഭാരതീയ ഭാഷാ അനുഭാഗും (ഇന്ത്യൻ ഭാഷാ വിഭാഗം) ഉദ്ഘാടനം ചെയ്തു.
വരും വർഷങ്ങളിൽ ഇന്ത്യൻ ഭാഷാ വിഭാഗം നമ്മുടെ ഭാഷകളുടെ സംരക്ഷണ കേന്ദ്രമായി മാറുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. ഇന്ത്യൻ ഭാഷാ വിഭാഗം, ഔദ്യോഗിക ഭാഷാ വകുപ്പിൻ്റെ പൂരക വിഭാഗമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ എല്ലാ പ്രാദേശിക ഭാഷകളും ശക്തിപ്പെടുത്തുകയും ഔദ്യോഗിക ഭാഷയും മറ്റ് ഇന്ത്യൻ ഭാഷകളും തമ്മിൽ ബന്ധം സ്ഥാപിക്കുകയും ചെയ്യുന്നതുവരെ ഔദ്യോഗിക ഭാഷയുടെ ഉന്നമനം പൂർത്തിയാകില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു
വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, നിയമ സംവിധാനം എന്നിവയിൽ ഹിന്ദിയുടെ ഉപയോഗം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര ഗവൺമെൻറ് പ്രവർത്തിക്കുന്നുണ്ടെന്ന് അമിത് ഷാ പറഞ്ഞു. ഇന്ത്യയിലെ പതിമൂന്നോളം ഭാഷകളിൽ എഞ്ചിനീയറിംഗ് പാഠ്യപദ്ധതി തയ്യാറാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും വരും ദിവസങ്ങളിൽ തീർച്ചയായും ഗവേഷണ ഭാഷ ഹിന്ദിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദിയിലൂടെ മാത്രമേ ഇന്ത്യയിലെ ഭാഷകളെ ശക്തിപ്പെടുത്താൻ കഴിയൂ എന്നും തിരിച്ചു ഇന്ത്യൻ ഭാഷകളിലൂടെ മാത്രമേ ഹിന്ദിക്ക് അഭിവൃദ്ധി ഉണ്ടാകൂ എന്നും ശ്രീ അമിത് ഷാ പറഞ്ഞു.
*************************************
(Release ID: 2055079)
Visitor Counter : 41