ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

2025ലെ  പത്മ പുരസ്കാരങ്ങൾക്കായുള്ള   നാമനിർദ്ദേശങ്ങൾ 2024 സെപ്റ്റംബർ 15 വരെ സമർപ്പിക്കാം

Posted On: 12 SEP 2024 3:30PM by PIB Thiruvananthpuram


 
ന്യൂ ഡൽഹി: സെപ്റ്റംബർ 12, 2024

2025  ലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കുന്ന 2025ലെ പത്മ പുരസ്കാരങ്ങൾക്കായുള്ള ഓൺലൈൻ നാമനിർദ്ദേശങ്ങൾ / ശുപാർശകൾ 2024  മെയ് 1 ന് ആരംഭിച്ചു. 2024  സെപ്റ്റംബർ  15 ആണ് പത്മ അവാർഡുകൾക്കായി  നാമനിർദേശം  ചെയ്യപ്പെടേണ്ട അവസാന തീയതി.പത്മഅവാർഡുകൾക്കുള്ള നാമനിർദ്ദേശങ്ങൾ / ശുപാർശകൾ രാഷ്ട്രീയ പുരസ്കാര പോർട്ടലിൽ (https://awards.gov.in).ഓൺലൈനായി സ്വീകരിക്കും.

നാമനിർദ്ദേശങ്ങൾ / ശുപാർശകൾ രാഷ്ട്രീയ പുരസ്കാര പോർട്ടലിൽ (https://awards.gov.in) ലഭ്യമായ ഫോർമാറ്റിൽ വ്യക്തമാക്കിയിട്ടുള്ള പ്രസക്തമായ എല്ലാ വിശദാംശങ്ങളും അടങ്ങിയിരിക്കണം. ആഖ്യാന രൂപത്തിൽ പരമാവധി 800 വാക്കുകളുടെ അവലംബം ഉൾപ്പെടെ, അതത് മേഖലയിൽ ശുപാർശ ചെയ്യുന്ന വ്യക്തിയുടെ വിശിഷ്ടവും അസാധാരണവുമായ നേട്ടങ്ങൾ / സേവനം വ്യക്തമായി രേഖപ്പെടുത്തണം.


(Release ID: 2054169) Visitor Counter : 60