പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഏഷ്യാ പസഫിക് വ്യോമയാന മന്ത്രിമാരുടെ രണ്ടാം സമ്മേളനത്തില്‍ സെപ്റ്റംബര്‍ 12-ന് പ്രധാനമന്ത്രി പങ്കെടുക്കും


ഏഷ്യാ പസഫിക് മേഖലയിലെ വ്യോമയാന സുരക്ഷ, ഭദ്രത, സുസ്ഥിരത എന്നിവ വര്‍ദ്ധിപ്പിക്കുന്ന ഡല്‍ഹി പ്രഖ്യാപനം അംഗീകരിച്ചതായി പ്രധാനമന്ത്രി പ്രഖ്യാപിക്കും

Posted On: 11 SEP 2024 7:41PM by PIB Thiruvananthpuram

ന്യൂഡല്‍ഹി; 2024 സെപ്റ്റംബര്‍ 11

ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടക്കുന്ന വ്യോമയാനം സംബന്ധിച്ച 2-ാമത് ഏഷ്യ-പസഫിക് മന്ത്രിതല സമ്മേളനത്തില്‍ 2024 സെപ്റ്റംബര്‍ 12 ന് വൈകുന്നേരം 4 മണിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും.തദവസരത്തില്‍ അദ്ദേഹം സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും.
മേഖലയിലെ വ്യോമയാന രംഗത്തെ പുതിയ ഉയരങ്ങളിലേക്ക് ഉയര്‍ത്തുന്നതിനുള്ള ദര്‍ശനപരമായ രൂപരേഖയായ '' ഡല്‍ഹി പ്രഖ്യാപനം'' എല്ലാ അംഗരാജ്യങ്ങളും അംഗീകരിച്ചതായി പ്രധാനമന്ത്രി പ്രഖ്യാപിക്കും.

ഈ സമ്മേളനവും ഡല്‍ഹി പ്രഖ്യാപനത്തിന്റെ അംഗീകാരവും ഏഷ്യാ പസഫിക് സിവില്‍ വ്യോമയാന മേഖലയില്‍ സുരക്ഷ, ഭദ്രത, സുസ്ഥിരത എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവെപ്പിനെ പ്രതിനിധീകരിക്കുകയും ഈ മേഖലയിലെ രാജ്യങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സഹകരണത്തിന്റെ മനോഭാവം ഉയര്‍ത്തിക്കാട്ടുകയും ചെയ്യും.

ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷനുമായി (ഐ.സി.എ.ഒ) സഹകരിച്ച്  വ്യോമയാന മന്ത്രാലയം സംഘടിപ്പിക്കുന്ന സിവില്‍ വ്യോമയാനത്തെക്കുറിച്ചുള്ള ഏഷ്യ-പസഫിക് മന്ത്രിതല സമ്മേളനം ഏഷ്യ-പസഫിക് മേഖലയിലുടനീളമുള്ള ഗതാഗത, വ്യോമയാന മന്ത്രിമാര്‍, റെഗുലേറ്ററി ബോഡികള്‍ (നിയന്ത്രണ സംവിധാനങ്ങള്‍), വ്യവസായ വിദഗ്ധര്‍ എന്നിവരെ ഒരുമിച്ച് കൊണ്ടുവരും. അടിസ്ഥാന സൗകര്യ വികസനം, സുസ്ഥിരത, തൊഴില്‍ ശക്തി വികസനം തുടങ്ങിയ പ്രധാന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിലും പൊതു-സ്വകാര്യ മേഖലകള്‍ക്കിടയില്‍ കൂടുതല്‍ സഹകരണം വളര്‍ത്തിയെടുക്കുന്നതിലും സമ്മേളനം ശ്രദ്ധ കേന്ദ്രീകരിക്കും.

*****


(Release ID: 2053971) Visitor Counter : 39