പ്രധാനമന്ത്രിയുടെ ഓഫീസ്
ശിശുമരണവും ബാലമരണവും കുറയ്ക്കുന്നതില്‍ സ്വച്ഛ് ഭാരത് മിഷന്റെ സ്വാധീനം എടുത്തുകാട്ടുന്ന ശാസ്ത്രീയ റിപ്പോര്‍ട്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു
Posted On:
05 SEP 2024 4:11PM by PIB Thiruvananthpuram
രാജ്യത്ത് ശിശുമരണനിരക്കും ബാലമരണനിരക്കും കുറയ്ക്കുന്നതില്‍ സ്വച്ഛ് ഭാരത് മിഷന്‍ പോലുള്ള ശ്രമങ്ങളുടെ സ്വാധീനം ഉയര്‍ത്തിക്കാട്ടുന്ന ഒരു ശാസ്ത്രീയ റിപ്പോര്‍ട്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.
എക്‌സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
'സ്വച്ഛ് ഭാരത് മിഷന്‍ പോലുള്ള ശ്രമങ്ങളുടെ സ്വാധീനം ഉയര്‍ത്തിക്കാട്ടുന്ന ഗവേഷണം കാണുന്നതില്‍ സന്തോഷമുണ്ട്. ശരിയായ ശൗചാലയത്തിന്റെ ഉപയോഗം ശിശുമരണനിരക്കും ബാലമരണനിരക്കും കുറയ്ക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു.
വൃത്തിയുള്ളതും സുരക്ഷിതവുമായ ശുചീകരണ നടപടികള്‍ പൊതുജനാരോഗ്യത്തെ മാറ്റിമറിക്കുന്ന ഒന്നായി മാറിയിരിക്കുന്നു. കൂടാതെ, ഇന്ത്യ ഇതില്‍ മുന്‍കൈ എടുത്തതില്‍ എനിക്ക് സന്തോഷമുണ്ട്. '
Happy to see research highlighting the impact of efforts like the Swachh Bharat Mission. Access to proper toilets plays a crucial role in reducing infant and child mortality.
Clean, safe sanitation has become a game-changer for public health. And, I am glad India has taken the…
— Narendra Modi (@narendramodi) September 5, 2024
***
(Release ID: 2053814)
Visitor Counter : 24
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada