പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ചിക്കാഗോ പ്രസംഗത്തിന്റെ 132-ാം വാർഷികത്തിൽ സ്വാമി വിവേകാനന്ദനെ അനുസ്മരിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 

Posted On: 11 SEP 2024 11:06AM by PIB Thiruvananthpuram

സ്വാമി വിവേകാനന്ദൻ 1893ൽ അമേരിക്കയിലെ ചിക്കാഗോയിൽ നടത്തിയ പ്രസിദ്ധമായ പ്രസംഗം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു പങ്കുവച്ചു.

യുഗങ്ങളായി ഇന്ത്യ പകരുന്ന ഐക്യത്തിന്റെയും സമാധാനത്തിന്റെയും സാഹോദര്യത്തിന്റെ യും സന്ദേശമാണു വിവേകാനന്ദൻ അവതരിപ്പിച്ചതെന്നും അത് ഇപ്പോഴും തലമുറകളെ പ്രചോദിപ്പിക്കുന്നുവെന്നും ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:

“1893ൽ ഈ ദിവസമാണു സ്വാമി വിവേകാനന്ദൻ ചിക്കാഗോയിൽ ഐതിഹാസിക പ്രഭാഷണം നടത്തിയത്. യുഗങ്ങളായി ഇന്ത്യ പകരുന്ന ഐക്യത്തിന്റെയും സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം അദ്ദേഹം ലോകത്തിനു പരിചയപ്പെടുത്തി. അദ്ദേഹത്തിന്റെ വാക്കുകൾ തലമുറകളെ പ്രചോദിപ്പിക്കുന്നു. കൂട്ടായ്മയുടെയും ഐക്യത്തിന്റെയും കരുത്തിനെയാണ് ആ വാക്കുകൾ ഓർമിപ്പിക്കുന്നത്.”

On this day in 1893, Swami Vivekananda delivered his iconic address in Chicago. He introduced India’s ages old message of unity, peace and brotherhood to the world. His words continue to inspire generations, reminding us of the power of togetherness and harmony.…

— Narendra Modi (@narendramodi) September 11, 2024

 

***

 


(Release ID: 2053651) Visitor Counter : 59