പ്രധാനമന്ത്രിയുടെ ഓഫീസ്‌

R2 വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ SH1 ഇനത്തില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഷൂട്ടര്‍ മോന അഗര്‍വാളിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു

Posted On: 30 AUG 2024 4:39PM by PIB Thiruvananthpuram

2024 ലെ പാരീസ് പാരാലിമ്പിക്‌സില്‍ R2 വനിതാ 10 മീറ്റര്‍ എയര്‍ റൈഫിള്‍ SH1 ഇനത്തില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഷൂട്ടര്‍ മോന അഗര്‍വാളിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തു

'പാരീസ് #Paralympics2024 ലെ R2 വനിതാ 10m എയര്‍ റൈഫിള്‍ SH1 ഇനത്തില്‍ വെങ്കല മെഡല്‍ നേടിയ മോന അഗര്‍വാളിന് അഭിനന്ദനങ്ങള്‍!

മോനയുടെ ശ്രദ്ധേയമായ നേട്ടം അവളുടെ ആത്മസമര്‍പ്പണത്തെയും മികവിനായുളള അന്വേഷണത്തേയും പ്രതിഫലിപ്പിക്കുന്നു. മോനയുടെ നേട്ടത്തില്‍ ഇന്ത്യ അഭിമാനിക്കുന്നു!

#Cheer4Bharat'

 

-NS-

(Release ID: 2050171) Visitor Counter : 18