പ്രധാനമന്ത്രിയുടെ ഓഫീസ്‌

നേപ്പാളിലെ തനാഹുൻ ജില്ലയിലുണ്ടായ വാഹനാപകടത്തിൽ നിരവധി ജീവനുകൾ നഷ്ടമായതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി

Posted On: 23 AUG 2024 10:22PM by PIB Thiruvananthpuram

നേപ്പാളിലെ തനാഹുൻ ജില്ലയിലുണ്ടായ വാഹനാപകടത്തിൽ നിരവധി ജീവനുകൾ നഷ്ടമായ സംഭവത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും ഇന്ത്യൻ എംബസി നൽകുമെന്ന് അദ്ദേഹം ഉറപ്പുനൽകി.

ശ്രീ മോദിയുടെ എക്സ് പോസ്റ്റ്:

“നേപ്പാളിലെ തനാഹുൻ ജില്ലയിൽ റോഡ് അപകടത്തിൽ നിരവധി ജീവനുകൾ പൊലിഞ്ഞതിൽ ദുഃഖമുണ്ട്. മരണപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. ഇന്ത്യൻ എംബസി ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ട്".

Saddened by the loss of lives due to a road mishap in Tanahun district, Nepal. Condolences to the bereaved families. May the injured recover at the earliest. The Indian Embassy is providing all possible assistance to those affected.

— Narendra Modi (@narendramodi) August 23, 2024

 

***

NS



(Release ID: 2048383) Visitor Counter : 26