പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രഥമ ദേശീയ ബഹിരാകാശ ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു
प्रविष्टि तिथि:
23 AUG 2024 9:39AM by PIB Thiruvananthpuram
പ്രഥമ ദേശീയ ബഹിരാകാശ ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ ആശംസകള്‍ നേര്‍ന്നു. എക്‌സില്‍ പങ്കുവെച്ച സന്ദേശത്തില്‍, ബഹിരാകാശ മേഖലയിലെ ഇന്ത്യയുടെ ശ്രദ്ധേയമായ നേട്ടങ്ങളില്‍ പ്രധാനമന്ത്രി അഭിമാനം പ്രകടിപ്പിച്ചു.
'ആദ്യ ദേശീയ ബഹിരാകാശ ദിനത്തില്‍ എല്ലാവര്‍ക്കും ആശംസകള്‍. ബഹിരാകാശ മേഖലയില്‍ നമ്മുടെ രാജ്യത്തിന്റെ നേട്ടങ്ങള്‍ നാം അഭിമാനത്തോടെ ഓര്‍ക്കുന്നു. നമ്മുടെ ബഹിരാകാശ ശാസ്ത്രജ്ഞരുടെ സംഭാവനകളെ പ്രകീര്‍ത്തിക്കാനുള്ള ദിനം കൂടിയാണിത്,' പ്രധാനമന്ത്രി മോദി പറഞ്ഞു.
ബഹിരാകാശ മേഖലയെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഗവണ്‍മെന്റിന്റെ പ്രതിബദ്ധത ഉയര്‍ത്തിക്കാട്ടി, 'ഈ മേഖലയുമായി ബന്ധപ്പെട്ട് ഭാവി മുന്നില്‍ കണ്ടുള്ള ഒട്ടേറെ തീരുമാനങ്ങള്‍ നമ്മുടെ ഗവണ്‍മെന്റ് എടുത്തിട്ടുണ്ട്, വരും കാലങ്ങളില്‍ നമ്മള്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യും,' പ്രധാനമന്ത്രി കുറിച്ചു.
***
NS
(रिलीज़ आईडी: 2047989)
आगंतुक पटल : 69
इस विज्ञप्ति को इन भाषाओं में पढ़ें:
Telugu
,
Khasi
,
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Bengali-TR
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada