പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി പോളണ്ടും യുക്രൈനും സന്ദർശിക്കും

Posted On: 19 AUG 2024 8:38PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ഓഗസ്റ്റ് 21നും 22നും പോളണ്ട് സന്ദർശിക്കും. കഴിഞ്ഞ 45 വർഷത്തിനിടെ ഇതാദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ട് സന്ദർശിക്കുന്നത്.

വാസോയിൽ പ്രധാനമന്ത്രിക്ക് ആചാരപരമായ സ്വീകരണം നൽകും. പ്രസിഡന്റ് ആ​ന്ദ്രെ സെബാസ്റ്റ്യൻ ഡൂഡയെ സന്ദർശിക്കുന്ന ശ്രീ മോദി, പ്രധാനമന്ത്രി ഡൊണാൾഡ് ടസ്കുമായി ഉഭയകക്ഷിചർച്ചയും നടത്തും. പോളണ്ടിലെ ഇന്ത്യൻ സമൂഹവുമായും പ്രധാനമന്ത്രി സംവദിക്കും.

അതിനുശേഷം പ്രധാനമന്ത്രി യുക്രൈനിലേക്കു പോകും. 1992ൽ ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്രബന്ധം ആരംഭിച്ചശേഷം ഇതാദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി യുക്രൈനിൽ എത്തുന്നത്.

പ്രധാനമന്ത്രിയുടെ കീവിലെ ഇടപെടലുകൾ രാഷ്ട്രീയം, വ്യാപാരം, സാമ്പത്തികം, നിക്ഷേപം, വിദ്യാഭ്യാസം, സാംസ്കാരികം, ജനങ്ങൾ തമ്മിലുള്ള വിനിമയം, മാനുഷികസഹായം എന്നിവയുൾപ്പെടെ ഉഭയകക്ഷിബന്ധങ്ങളുടെ വിവിധ വശങ്ങളെ സ്പർശിക്കും. സന്ദർശനവേളയിൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സമൂഹവുമായും പ്രധാനമന്ത്രി സംവദിക്കും. പ്രധാനമന്ത്രിയുടെ യുക്രൈനിലേക്കുള്ള സുപ്രധാന സന്ദർശനം ഉഭയകക്ഷിബന്ധങ്ങൾ കൂടുതൽ ദൃഢമാക്കാനും വ‌ികസിപ്പിക്കാനും സഹായിക്കും.

--NS--



(Release ID: 2046815) Visitor Counter : 52