പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മഹാരാജ ബീർ ബിക്രം കിഷോർ മാണിക്യ ബഹാദൂറിൻ്റെ ജന്മദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്‌ജലി അർപ്പിച്ചു

प्रविष्टि तिथि: 19 AUG 2024 2:02PM by PIB Thiruvananthpuram

 മഹാരാജാ ബീർ ബിക്രം കിഷോർ മാണിക്യ ബഹാദൂറിൻ്റെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന്  അദ്ദേഹത്തിന് ശ്രദ്ധാഞ്‌ജലി അർപ്പിച്ചു.  ത്രിപുരയുടെ വികസനത്തിൽ മഹാരാജയുടെ അനശ്വരമായ പങ്കിനെ അദ്ദേഹം പ്രശംസിച്ചു.  ത്രിപുരയുടെ പുരോഗതിക്കായി മഹാരാജയുടെ കാഴ്ചപ്പാട് നിറവേറ്റാൻ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് ശ്രീ മോദി ഉറപ്പുനൽകി.

പ്രധാനമന്ത്രിയുടെ എക്‌സിലെ കുറിപ്പ് :

"മഹാരാജാ ബീർ ബിക്രം കിഷോർ മാണിക്യ ബഹാദൂറിൻ്റെ ജന്മദിനത്തിൽ അദ്ദേഹത്തിന് ഞാൻ ശ്രദ്ധാഞ്‌ജലി അർപ്പിക്കുന്നു.ത്രിപുരയുടെ വികസനത്തിൽ അദ്ദേഹം അനശ്വരമായ പങ്ക് വഹിച്ചു.  ദരിദ്രരുടെയും അധഃസ്ഥിതരുടെയും ശാക്തീകരണത്തിനായി അദ്ദേഹം തൻ്റെ ജീവിതം സമർപ്പിച്ചു. ഗോത്ര സമൂഹങ്ങൾക്കായുള്ള അദ്ദേഹത്തിൻ്റെ ക്ഷേമ പ്രവർത്തനങ്ങൾ  ആദരിക്കപ്പെടുന്നവയാണ്. ത്രിപുരയുടെ പുരോഗതിക്കായുള്ള അദ്ദേഹത്തിൻ്റെ കാഴ്ചപ്പാട് നിറവേറ്റാൻ നമ്മുടെ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണ്."

****


(रिलीज़ आईडी: 2046568) आगंतुक पटल : 87
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Hindi_MP , Manipuri , Bengali , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada