മന്ത്രിസഭ
പൂനെ മെട്രോയുടെ ഒന്നാം ഘട്ട പദ്ധതി തെക്ക് സ്വര്‍ഗേറ്റ് മുതല്‍ കത്രാജ് വരെ 5.46 കിലോമീറ്റര്‍ നീളത്തില്‍ നീട്ടുന്നതിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം
പദ്ധതിയുടെ ആകെ പൂര്‍ത്തീകരണച്ചെലവ് 2954.53 കോടി രൂപയാണ്. 2029 ഓടെ പ്രവര്‍ത്തനക്ഷമമാകും
Posted On:
16 AUG 2024 8:18PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ ഇന്ന് പൂനെ മെട്രോ ഫേസ്-1 പദ്ധതിയുടെ നിലവിലുള്ള പിസിഎംസി-സ്വര്‍ഗേറ്റ് മെട്രോ ലൈനിന്റെ സ്വര്‍ഗേറ്റ് മുതല്‍ കത്രാജ് വരെയുള്ള ഭൂഗര്‍ഭ ലൈന്‍ വിപുലീകരണത്തിന് അംഗീകാരം നല്‍കി. ഈ പുതിയ വിപുലീകരണം ലൈന്‍-എല്‍ ബി എക്സ്റ്റന്‍ഷന്‍ എന്നറിയപ്പെടുന്നു. ഇതിന് 5.46 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട്. കൂടാതെ മാര്‍ക്കറ്റ് യാര്‍ഡ്, ബിബ്വേവാഡി, ബാലാജി നഗര്‍, കത്രാജ് പ്രാന്തപ്രദേശങ്ങള്‍ തുടങ്ങിയ പ്രധാന പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന മൂന്ന് ഭൂഗര്‍ഭ സ്റ്റേഷനുകള്‍ ഉള്‍പ്പെട്ടതാണു പദ്ധതി.
പൂനെയില്‍ തടസ്സങ്ങളില്ലാത്ത കണക്റ്റിവിറ്റി ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതി 2029 ഫെബ്രുവരിയില്‍ പൂര്‍ത്തിയാകും.
2954.53 കോടി രൂപയാണ് പദ്ധതിയുടെ ഏകദേശ ചെലവ്. ഉഭയകക്ഷി ഏജന്‍സികളില്‍ നിന്നുള്ള സംഭാവനകള്‍ സഹിതം ഇന്ത്യാ ഗവണ്‍മെന്റും മഹാരാഷ്ട്ര ഗവണ്‍മെന്റും തുല്യമായി പങ്കിടുന്ന ധനസഹായത്തോടെയാണു നടപ്പാക്കുക.
ഈ വിപുലീകരണം പൂനെ നഗരത്തിനകത്തും പുറത്തുമുള്ള യാത്രക്കാര്‍ക്ക് തടസ്സമില്ലാത്ത കണക്റ്റിവിറ്റി പ്രദാനം ചെയ്യുന്ന മെട്രോ സ്റ്റേഷന്‍, എംഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, പിഎംപിഎംഎല്‍ ബസ് സ്റ്റാന്‍ഡ് എന്നിവ ഉള്‍പ്പെടുന്ന സ്വര്‍ഗേറ്റ് മള്‍ട്ടിമോഡല്‍ ഹബ്ബുമായി സംയോജിപ്പിക്കും. ഈ വിപുലീകരണം പൂനെയുടെ തെക്കേ അറ്റത്തുള്ള ഭാഗങ്ങള്‍, പൂനെയുടെ വടക്കന്‍ ഭാഗങ്ങള്‍, കിഴക്ക്, പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ജില്ലാ കോടതി ഇന്റര്‍ചേഞ്ച് സ്റ്റേഷന്‍ വഴിയുള്ള കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കും, പൂനെ നഗരത്തിനകത്തും പുറത്തുമുള്ള യാത്രയ്ക്ക് തടസ്സമില്ലാത്ത കണക്റ്റിവിറ്റി പ്രദാനം ചെയ്യുകയും ചെയ്യും.
സ്വര്‍ഗേറ്റ് മുതല്‍ കത്രാജ് വരെയുള്ള ഭൂഗര്‍ഭ പാത ഗതാഗതക്കുരുക്ക് ഗണ്യമായി ലഘൂകരിക്കുകയും അപകടങ്ങള്‍, മലിനീകരണം, യാത്രാ സമയം എന്നിവ വഴിയുള്ള അപകടസാധ്യതകള്‍ കുറയ്ക്കുകയും സുസ്ഥിര നഗരവികസനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നതിലൂടെ സുരക്ഷിതവും കൂടുതല്‍ സുഖപ്രദവുമായ യാത്രാനുഭവം പ്രദാനം ചെയ്യും.
പുതിയ ഇടനാഴി വിവിധ ബസ് സ്റ്റോപ്പുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, രാജീവ് ഗാന്ധി സുവോളജിക്കല്‍ പാര്‍ക്ക്, തല്‍ജൈഹില്ലോക്ക് (ടെക്ഡി), മാളുകള്‍, തുടങ്ങിയ വിനോദ കേന്ദ്രങ്ങള്‍, വിവിധ റസിഡന്‍ഷ്യല്‍ ഏരിയകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോളേജുകള്‍, പ്രധാന വ്യാപാര കേന്ദ്രങ്ങള്‍ എന്നിവയെ ബന്ധിപ്പിക്കും. ഇത് വേഗതയേറിയതും കൂടുതല്‍ ലാഭകരവുമായ ഗതാഗത വഴി പ്രദാനം ചെയ്യും. ഇത് ആയിരക്കണക്കിന് ദൈനംദിന യാത്രക്കാര്‍ക്ക്, പ്രത്യേകിച്ച് വിദ്യാര്‍ത്ഥികള്‍, ചെറുകിട ബിസിനസ്സ് ഉടമകള്‍, ഓഫീസുകളിലേക്കും ബിസിനസ്സ് കേന്ദ്രങ്ങളിലേക്കും യാത്ര ചെയ്യുന്ന പ്രൊഫഷണലുകള്‍ എന്നിവര്‍ക്കു പ്രയോജനം ചെയ്യും. 2027, 2037, 2047, 2057 വര്‍ഷങ്ങളില്‍ യഥാക്രമം 95,000,1.58 ലക്ഷം, 1.87 ലക്ഷം, 1.97 ലക്ഷം എന്നിങ്ങനെയാണ് സ്വര്‍ഗേറ്റ്-കത്രാജ് ലൈനിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം കണക്കാക്കുന്നത്.
സിവില്‍, ഇലക്ട്രോ മെക്കാനിക്കല്‍, മറ്റ് അനുബന്ധ സൗകര്യങ്ങളുടെയും ജോലികളുടെയും മേല്‍നോട്ടം വഹിക്കുന്ന മഹാ-മെട്രോയാണ് പദ്ധതി നടപ്പാക്കുക. മഹാ-മെട്രോ ഇതിനകം പ്രീ-ബിഡ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ടെന്‍ഡര്‍ രേഖകള്‍ തയ്യാറാക്കുകയും ചെയ്തുവരുന്നു. ലേലത്തിനുള്ള കരാറുകള്‍ ഉടന്‍ യാഥാര്‍ഥമാകുമെന്നു പ്രതീക്ഷിക്കുന്നു.
ഈ തന്ത്രപ്രധാനമായ വിപുലീകരണം പൂനെയുടെ സാമ്പത്തിക സാധ്യതകള്‍ തുറക്കുമെന്നും നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ഗണ്യമായ ഉത്തേജനം നല്‍കുകയും സുസ്ഥിര വികസനത്തിന് സംഭാവന നല്‍കുകയും ചെയ്യുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
NS
(Release ID: 2046190)
Visitor Counter : 56
Read this release in:
Odia
,
Tamil
,
English
,
Urdu
,
Hindi
,
Hindi_MP
,
Marathi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Telugu
,
Kannada