പ്രധാനമന്ത്രിയുടെ ഓഫീസ്‌

78-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോകരാഷ്ട്രത്തലവന്മാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി

Posted On: 15 AUG 2024 9:20PM by PIB Thiruvananthpuram

78-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോകരാഷ്ട്രത്തലവന്മാർക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി പറഞ്ഞു.

ഭൂട്ടാൻ പ്രധാനമന്ത്രിയുടെ ട്വീറ്റിനു മറുപടിയായി പ്രധാനമന്ത്രി കുറിച്ചു:

“സ്വാതന്ത്ര്യദിനാശംസകൾക്കു നന്ദി, പ്രധാനമന്ത്രി ഷെറിങ് ടോബ്ഗേ.”

നേപ്പാൾ പ്രധാനമന്ത്രിയുടെ ട്വീറ്റിനു പ്രധാനമന്ത്രിയുടെ മറുപടി:

“സ്വാതന്ത്ര്യദിനാശംസകൾക്കു നന്ദി, പ്രധാനമന്ത്രി കെ പി ശർമ ഒലി. ഇന്ത്യയും നേപ്പാളും തമ്മിലുള്ള കരുത്തുറ്റ ബന്ധത്തിന്റെ കാര്യത്തിൽ താങ്കളോടു പൂർണമായും യോജിക്കുന്നു.”

മാൽദീവ്സ് പ്രസിഡന്റിന്റെ ട്വീറ്റിനു പ്രധാനമന്ത്രിയുടെ മറുപടി:

“പ്രസിഡന്റ് മുഹമ്മദ് മുയിസു, സ്വാതന്ത്ര്യദിനാശംസകൾക്കു നന്ദി. മാൽദീവ്സിനെ ഇന്ത്യ വിലപ്പെട്ട സുഹൃത്തായി കണക്കാക്കുന്നു. നമ്മുടെ രാജ്യങ്ങൾ നമ്മുടെ ജനങ്ങളുടെ നന്മയ്ക്കായി യോജിച്ചു പ്രവർത്തിക്കും”.

ഫ്രാൻസ് പ്രസിഡന്റിന്റെ ട്വീറ്റിനു പ്രധാനമന്ത്രിയുടെ മറുപടി:

“ഞങ്ങളുടെ സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്നതിന് എന്റെ മികച്ച സുഹൃത്തായ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനു നന്ദി. അദ്ദേഹത്തിന്റെ ഇന്ത്യാ സന്ദർശനം മാത്രമല്ല, ഇന്ത്യ-ഫ്രാൻസ് പങ്കാളിത്തത്തിനു വലിയ കരുത്തു പകർന്ന ഞങ്ങളുടെ വിവിധ ഇടപെടലുകളും ഞാൻ സ്നേഹപൂർവം ഓർക്കുന്നു. ആഗോള നന്മയ്ക്കായി ഞങ്ങൾ ഒരുമിച്ചു പ്രവർത്തിക്കും.”

മൗറീഷ്യസ് പ്രധാനമന്ത്രിയുടെ ട്വീറ്റിനു പ്രധാനമന്ത്രിയുടെ മറുപടി:

“സ്വാതന്ത്ര്യദിനാശംസകൾക്കു പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്നോത്തിനു നന്ദി. നമ്മുടെ രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദം വളരുകയും വൈവിധ്യതലങ്ങളുണ്ടാകുകയും ചെയ്യട്ടെ.”

യുഎഇ പ്രധാനമന്ത്രി മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ പോസ്റ്റിനു പ്രധാനമന്ത്രിയുടെ മറുപടി:

“താങ്കളുടെ ആശംസകൾക്കു നന്ദി @HHShkMohd. ഇന്ത്യയും യുഎഇയും തമ്മിലുള്ള കരുത്തുറ്റ ബന്ധത്തിനുവേണ്ടിയുള്ള താങ്കളുടെ വ്യക്തിപരമായ പ്രതിബദ്ധത ശ്ലാഘനീയമാണ്. വർഷങ്ങളായി വളർത്തിയെടുത്ത സൗഹൃദബന്ധങ്ങൾ നമ്മുടെ രാജ്യങ്ങൾ ഊട്ടിയുറപ്പിച്ചുകൊണ്ടേയിരിക്കും”

ഇറ്റലി പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ സ്വാതന്ത്ര്യദിനാശംസകൾക്കു മറുപടിയായി ശ്രീ മോദിയുടെ എക്‌സ് പോസ്റ്റ്:

“താങ്കളുടെ സ്വാതന്ത്ര്യദിനാശംസകൾക്കു നന്ദി, പ്രധാനമന്ത്രി @GiorgiaMeloni. ഇന്ത്യ-ഇറ്റലി സൗഹൃദം വളരുകയും മെച്ചപ്പെട്ട ഭൂമിക്കായി സംഭാവനയേകുകയും ചെയ്യട്ടെ.”

ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിൽ ഊഷ്മളമായ ആശംസകൾ നേർന്ന ഗയാന പ്രസിഡന്റ് ഡോ. ഇർഫാൻ അലിക്കു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി പറഞ്ഞു.

ഡോ. അലിക്കു മറുപടിയായി ശ്രീ മോദിയുടെ എക്സ് പോസ്റ്റ്:

“താങ്കളുടെ ഊഷ്മളമായ ആശംസകൾക്കു നന്ദി @presidentaligy. നമ്മുടെ ജനങ്ങൾ തമ്മിലുള്ള സൗഹൃദം കൂടുതൽ ശക്തിപ്പെടുത്തുന്നതിനു താങ്കളോടൊപ്പം പ്രവർത്തിക്കുന്നതിനായി കാത്തിരിക്കുന്നു”.

 

-NS-

(Release ID: 2045757) Visitor Counter : 33