പ്രധാനമന്ത്രിയുടെ ഓഫീസ്‌

ശ്രീ അരബിന്ദോയുടെ ജന്മവാര്‍ഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു

Posted On: 15 AUG 2024 11:43AM by PIB Thiruvananthpuram

ആദരണീയനായ തത്ത്വചിന്തകനും  ആത്മീയ നേതാവുമായിരുന്ന ശ്രീ അരബിന്ദോയ്ക്ക് അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ ശ്രദ്ധാഞ്ജലികള്‍  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അര്‍പ്പിച്ചു. 


ശ്രീ അരബിന്ദോയുടെ ശാശ്വത പൈതൃകവും ഇന്ത്യയുടെ ദേശീയ ഉണര്‍വ്വില്‍ അദ്ദേഹത്തിന്റെ അഗാധമായ സ്വാധീനവും എടുത്തുകാണിച്ച് പ്രധാനമന്ത്രി എക്‌സില്‍ കുറിപ്പ് പോസ്റ്റ് ചെയ്തു.


 'ശ്രീ അരബിന്ദോയ്ക്ക് അദ്ദേഹത്തിന്റെ ജന്മവാര്‍ഷികത്തില്‍ ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു . അദ്ദേഹം ഒരു ശ്രദ്ധേയനായ തത്ത്വചിന്തകന്‍, ചിന്തകന്‍, ആത്മീയ നേതാവ് എന്നീ നിലകളില്‍ സ്മരിക്കപ്പെടുന്നു. ദേശീയ ഉണര്‍വിനുള്ള അദ്ദേഹത്തിന്റെ ഊന്നല്‍ തലമുറകളെ പ്രചോദിപ്പിക്കുന്നു. അദ്ദേഹം വിഭാവനം ചെയ്ത ഭാരതം സാക്ഷാത്കരിക്കാന്‍ നാം പ്രതിജ്ഞാബദ്ധരാണ്', ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി ശ്രീ മോദി പറഞ്ഞു.

***

-NS-

(Release ID: 2045553) Visitor Counter : 15