പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഇന്ത്യയില്‍ റാംസര്‍ സൈറ്റുകളുടെ എണ്ണം വര്‍ദ്ധിച്ചതില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു

Posted On: 14 AUG 2024 9:47PM by PIB Thiruvananthpuram

ഇന്ത്യയിലെ റാംസര്‍ സൈറ്റുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. തമിഴ്നാട്ടിലേയും മദ്ധ്യപ്രദേശിലെയും ജനങ്ങളെ ഈ രണ്ടു സംസ്ഥാനങ്ങളില്‍ നിന്നും റാംസര്‍ കണ്‍വെന്‍ഷന്റെ കീഴില്‍ മൂന്ന് സൈറ്റുകള്‍ കൂട്ടിചേര്‍ത്തതിന് അദ്ദേഹം അഭിനന്ദിച്ചു.


''നമ്മുടെ റാംസര്‍ സൈറ്റുകളുടെ എണ്ണം വര്‍ദ്ധിക്കുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആഹ്‌ളാദകരമായ ഒരു അവസരമാണ്, ഇത് സുസ്ഥിര വികസനത്തിനും പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നതിനും നാം നല്‍കുന്ന മുന്‍ഗണനയെയാണ് സൂചിപ്പിക്കുന്നത്. മദ്ധ്യപ്രദേശിലെയും തമിഴ്നാട്ടിലെയും ജനങ്ങള്‍ക്ക് പ്രത്യേക അഭിനന്ദനങ്ങള്‍.


വരും കാലങ്ങളിലും അത്തരം ശ്രമങ്ങളുടെ മുന്‍നിരയില്‍ നാം  തുടരും.'' കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രിയുടെ പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

 

-NS-

(Release ID: 2045488) Visitor Counter : 55