പ്രധാനമന്ത്രിയുടെ ഓഫീസ്
അരുണാചല്‍ പ്രദേശിലെ ജനങ്ങളുടെ ദേശസ്‌നേഹം സംസ്ഥാനത്തിന്റെ ഊര്‍ജ്ജസ്വലമായ സാംസ്‌കാരിക പൈതൃകത്തില്‍ പ്രതിഫലിക്കുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി
Posted On:
13 AUG 2024 4:35PM by PIB Thiruvananthpuram
അരുണാചല്‍ പ്രദേശിലെ കിഴക്കന്‍ കാമെങ്ങിലെ സെപ്പയില്‍ നടന്ന ഹര്‍ഘര്‍ തിരംഗ യാത്രയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സന്തോഷം പ്രകടിപ്പിച്ചു. അരുണാചല്‍ പ്രദേശിന്റെ ഊര്‍ജ്ജസ്വലമായ സാംസ്‌കാരിക പൈതൃകത്തില്‍ ദേശസ്‌നേഹം വ്യക്തമായി പ്രതിഫലിക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
''ഓരോ പൗരന്റെയും ഹൃദയത്തില്‍ ദേശസ്‌നേഹം ആഴത്തില്‍ വേരൂന്നിയ ഒരു നാടാണ് അരുണാചല്‍ പ്രദേശ്. ഇത് സംസ്ഥാനത്തിന്റെ ഊര്‍ജ്ജസ്വലമായ സാംസ്‌കാരിക പൈതൃകത്തില്‍ വ്യക്തമായി പ്രതിഫലിക്കുന്നു. അത്തരത്തിലുള്ള ആവേശം ഹര്‍ഘര്‍ തിരംഗയോടും കാണുന്നതില്‍ സന്തോഷമുണ്ട്''അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി ശ്രീ പേമ ഖണ്ഡുവിന്റെ എക്‌സിലെ ഒരു വീഡിയോ പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് ശ്രീ മോദി ഇങ്ങനെ കുറിച്ചു.