പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ലോക സിംഹ ദിനത്തില്‍ പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു

Posted On: 10 AUG 2024 9:03AM by PIB Thiruvananthpuram

 ന്യൂഡല്‍ഹി : 10 ഓഗസ്റ്റ് 2024

ലോക സിംഹ ദിനത്തില്‍ സിംഹ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാവരെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. അന്താരാഷ്ട്ര ബിഗ് ക്യാറ്റ് അലയന്‍സ് രൂപീകരിക്കുന്നതിനു 2024 ഫെബ്രുവരിയില്‍  കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത് ശ്രീ മോദി എടുത്തുപറഞ്ഞു; അത് 'ബിഗ് ക്യാറ്റ് വിഭാഗത്തെ ' സംരക്ഷിക്കാനുള്ള ഗവണ്‍മെന്റിന്റെ പ്രതിജ്ഞാബദ്ധത ആവര്‍ത്തിക്കുന്ന തീരുമാനമായിരുന്നു. ലോകമെമ്പാടുനിന്നും ലഭിച്ച പ്രോത്സാഹജനകമായ പ്രതികരണത്തില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.

 ഗിര്‍ ദേശീയോദ്യാനം സന്ദര്‍ശിക്കാനും ഗുജറാത്തിലെ ജനങ്ങളുടെ ആതിഥ്യമര്യാദ അനുഭവിച്ച് സിംഹ സംരക്ഷണ ശ്രമങ്ങള്‍ കാണാനും പ്രധാനമന്ത്രി ശ്രീ മോദി എല്ലാ വന്യജീവി പ്രേമികളെയും ക്ഷണിച്ചു.

 ''ലോക സിംഹ ദിനത്തില്‍, സിംഹ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുകയും ബിഗ് ക്യാറ്റ് വിഭാഗത്തെ സംരക്ഷിക്കുന്നതിനുള്ള നമ്മുടെ പ്രതിബദ്ധത ആവര്‍ത്തിക്കുകയും ചെയ്യുന്നു. നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ, ഇന്ത്യയില്‍, ഗുജറാത്തിലെ ഗിര്‍ വന്‍തോതില്‍ സിംഹങ്ങളുടെ ആവാസകേന്ദ്രമാണ്. വര്‍ഷങ്ങളായി, അവയുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചു എന്നത് ഗംഭീര വിവരമാണ്'', എക്സില്‍ ശ്രീ മോദി എഴുതി.

 ''ബിഗ് ക്യാറ്റുകൾ വസിക്കുന്ന ലോകത്തിലെ എല്ലാ രാജ്യങ്ങളെയും ഒരുമിച്ച് കൊണ്ടുവരുന്നതിനായി ഇന്റര്‍നാഷണല്‍ ബിഗ് ക്യാറ്റ് അലയന്‍സ് രൂപീകരിക്കുന്നതിന് ഈ വര്‍ഷം ഫെബ്രുവരിയില്‍ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. സുസ്ഥിര വികസനം വര്‍ധിപ്പിക്കുന്നതിന് സമഗ്രമായ ഒരു സമീപനം കെട്ടിപ്പടുക്കാനും ഇക്കാര്യത്തില്‍ സാമൂഹിക ശ്രമങ്ങളെ പിന്തുണയ്ക്കാനും ഇത് ശ്രമിക്കുന്നു. ഈ ഉദ്യമത്തിന് ആഗോളതലത്തില്‍ പ്രോത്സാഹജനകമായ പ്രതികരണമാണ് ലഭിക്കുന്നത്.

 ''ഗംഭീരമായ ഏഷ്യയിലെ സിംഹങ്ങളെ കാണാന്‍ എല്ലാ വന്യജീവി പ്രേമികളെയും ഞാന്‍ ഗിറിലേക്ക് ക്ഷണിക്കുന്നു. സിംഹത്തെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ കാണാനും അതേ സമയം ഗുജറാത്തിലെ ജനങ്ങളുടെ ആതിഥ്യമര്യാദ അനുഭവിക്കാനും ഇത് എല്ലാവര്‍ക്കും അവസരമൊരുക്കും''. പ്രധാനമന്ത്രി വിശദീകരിച്ചു.


 

***

NS ....



(Release ID: 2044043) Visitor Counter : 29