മന്ത്രിസഭ
azadi ka amrit mahotsav g20-india-2023

പ്രധാനമന്ത്രി ആവാസ് യോജന-നഗരം 2.0 പദ്ധതിക്ക് കേന്ദ്രമന്ത്രിസഭാംഗീകാരം


നഗരങ്ങളിലെ പാവപ്പെട്ടവർക്കും ഇടത്തരം കുടുംബങ്ങൾക്കുമായി ഒരു കോടി വീടുകൾ നിർമിക്കും

PMAY-U 2.0 പ്രകാരം 10 ലക്ഷം കോടി രൂപയുടെ  നിക്ഷേപവും 2.30 ലക്ഷം കോടിരൂപ ഗവൺമെന്റ് സബ്‌സിഡിയും

Posted On: 09 AUG 2024 10:21PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം ഇന്ന്, പ്രധാനമന്ത്രി ആവാസ് യോജന-നഗരം (PMAY-U) 2.0 ന് അംഗീകാരം നൽകി. ഇതിന് കീഴിൽ നഗരങ്ങളിലെ ഒരു കോടിയോളം പാവപ്പെട്ടവർക്കും ഇടത്തരം കുടുംബങ്ങൾക്കും സംസ്ഥാനങ്ങൾ/കേന്ദ്ര ഭരണ പ്രദേശങ്ങൾ/ പി എൽ ഐ-കൾ എന്നിവ വഴി സാമ്പത്തിക സഹായം നൽകും.  നഗരപ്രദേശങ്ങളിൽ മിതമായ നിരക്കിൽ വീട് നിർമ്മിക്കുന്നതിനോ വാങ്ങുന്നതിനോ വാടകയ്‌ക്കെടുക്കുന്നതിനോ 5 വർഷത്തിനുള്ളിൽ ഈ പദ്ധതി വഴി സാമ്പത്തിക സഹായം ലഭിക്കും. പദ്ധതിപ്രകാരം 2.30 ലക്ഷം കോടി രൂപയുടെ സഹായം ഗവൺമെന്റ് നൽകും.

നഗരപ്രദേശങ്ങളിലെ അർഹരായ എല്ലാ ഗുണഭോക്താക്കൾക്കും എല്ലാ കാലാവസ്ഥയിലും അനുയോജ്യമായ അടച്ചുറപ്പുള്ള വീടുകൾ നൽകുന്നതിന് ഗവൺമെന്റ് നടപ്പാക്കുന്ന പ്രധാന പദ്ധതികളിൽ ഒന്നാണ് പിഎംഎവൈ-യു. പിഎംഎവൈ-യു പ്രകാരം 1.18 കോടി വീടുകൾ അനുവദിച്ചപ്പോൾ 85.5 ലക്ഷത്തിലധികം വീടുകൾ നിർമിച്ച് ഇതിനകം ഗുണഭോക്താക്കൾക്ക് കൈമാറി.

2023 ഓഗസ്റ്റ് 15 ന് ചുവപ്പ് കോട്ടയുടെ കൊത്തളങ്ങളിൽ നിന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി, ദുർബല വിഭാഗങ്ങൾക്കും ഇടത്തരം കുടുംബങ്ങൾക്കും സ്വന്തമായി ഉടമസ്ഥാവകാശമുള്ള വീട് നേടുന്നതിന്, ആനുകൂല്യം നൽകുന്നതിനായി വരുംവർഷങ്ങളിൽ പുതിയ പദ്ധതി കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്നു.

അർഹരായ കുടുംബങ്ങളുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർധന കണക്കിലെടുത്ത്, 2024 ജൂൺ 10-ന് കേന്ദ്രമന്ത്രിസഭ ഗ്രാമീണ-നഗര കുടുംബങ്ങൾക്ക് അധികമായി മൂന്ന് കോടി വീടുകൾ നിർമ്മിക്കുന്നതിന് സഹായം നൽകാൻ തീരുമാനിച്ചു. പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായി, 10 ലക്ഷം കോടിരൂപ നിക്ഷേപത്തോടെയുള്ള പിഎംഎവൈ-യു 2.0, ഒരു കോടി കുടുംബങ്ങളുടെ ഭവന ആവശ്യങ്ങൾ പരിഹരിക്കും. കൂടാതെ ഓരോ പൗരനും മെച്ചപ്പെട്ട ജീവിത നിലവാരം പുലർത്തുന്നുവെന്ന് ഉറപ്പാക്കും.

കൂടാതെ, ബാങ്കുകൾ / ഭവനനിർമാണ ധനകാര്യ കമ്പനികൾ (HFCs) / പ്രാഥമിക വായ്പാ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗം (ഇഡബ്ല്യുഎസ്)/ വരുമാനം കുറഞ്ഞ വിഭാഗങ്ങൾ (എൽഐജി) എന്നിവർക്കായി അവരുടെ ആദ്യ വീട് വാങ്ങുന്നതിന് / നിർമ്മിക്കുന്നതിന് നൽകുന്ന ഭവന വായ്പകൾക്ക് ക്രെഡിറ്റ് റിസ്ക് ഗ്യാരന്റി ആനുകൂല്യം നൽകുന്നതിന് ക്രെഡിറ്റ് റിസ്ക് ഗ്യാരന്റി ഫണ്ട് ട്രസ്റ്റിന്റെ (CRGFT) സഞ്ചിത നിധി 1,000 കോടിരൂപയിൽ നിന്ന് 3,000 കോടിരൂപയായി ഉയർത്തി. കൂടാതെ ക്രെഡിറ്റ് റിസ്ക് ഗ്യാരണ്ടി ഫണ്ടിന്റെ തുടർന്നുള്ള നടപടികൾ നാഷണൽ ഹൗസിംഗ് ബാങ്കിൽ നിന്ന് (NHB) നാഷണൽ ക്രെഡിറ്റ് ഗ്യാരന്റി കമ്പനിക്ക് (NCGTC) കൈമാറും. ക്രെഡിറ്റ് റിസ്ക് ഗ്യാരണ്ടി ഫണ്ട് പദ്ധതി പുനഃസംഘടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ പരിഷ്കരിച്ച മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയം (MoHUA) പുറപ്പെടുവിക്കും.

PMAY-U 2.0 യോഗ്യതാ മാനദണ്ഡം 

രാജ്യത്ത് എവിടെയും സ്വന്തമായി ഉറപ്പുള്ള വീടില്ലാത്ത ഇ ഡബ്ലിയു എസ് / എൽ ഐ ജി  / എം ഐ ജി   വിഭാഗങ്ങളിൽ പെട്ട കുടുംബങ്ങൾക്ക് PMAY-U 2.0 പ്രകാരം വീട് വാങ്ങാനോ നിർമ്മിക്കാനോ അർഹതയുണ്ട്.

·      3 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള കുടുംബങ്ങളാണ് ഇ ഡബ്ലിയു എസ്   കുടുംബങ്ങൾ

·      എൽഐജി കുടുംബങ്ങൾ 3 ലക്ഷം മുതൽ 6 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള കുടുംബങ്ങളാണ്.

·      6 ലക്ഷം മുതൽ 9 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള കുടുംബങ്ങളാണ് എം ഐ ജി കുടുംബങ്ങൾ.

 പദ്ധതിയുടെ പരിധി

2011-ലെ സെൻസസ് പ്രകാരമുള്ള എല്ലാ നിയമാനുസൃത പട്ടണങ്ങളും, അതിനെ തുടർന്ന് വിജ്ഞാപനം ചെയ്തിട്ടുള്ള ആസൂത്രണ പ്രദേശങ്ങൾ ഉൾപ്പെടെ വിജ്ഞാപനം ചെയ്തിട്ടുള്ള പട്ടണങ്ങളും ഈ പദ്ധതിയുടെ പരിധിയിൽ വരും. കൂടാതെ വ്യവസായിക വികസന അതോറിറ്റി/ പ്രത്യേക മേഖല വികസന അതോറിറ്റി/നഗര വികസന അതോറിറ്റി/ സംസ്ഥാന ഗവൺമെന്റിന് കീഴിൽ വരുന്ന നഗരാസൂത്രണത്തിനായി ചുമതലപ്പെടുത്തിയിട്ടുള്ള അത്തരം ഏതെങ്കിലും അധികാര കേന്ദ്രങ്ങളുടെ അധികാരപരിധിയിൽ വരുന്ന പ്രദേശങ്ങൾ എന്നിവയും PMAY-U 2.0 ന് കീഴിൽ ഉൾപ്പെടുന്നു. 

PMAY-U 2.0 ഘടകങ്ങൾ

ഇനിപ്പറയുന്ന ഘടകങ്ങളിലൂടെ നഗരപ്രദേശങ്ങളിലെ ഭവന ആവശ്യകതകൾ താങ്ങാനാകുന്ന ചെലവിൽ   ലഭ്യമാക്കാൻ ഈ പദ്ധതി ലക്ഷ്യമിടുന്നു:

1. ഗുണഭോക്താക്കളുടെ നേതൃത്വത്ത‌ിലുള്ള നിർമാണം (ബിഎൽസി): ഇഡബ്ല്യുഎസ് വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്ക് സ്വന്തമായി ലഭ്യമായ ഒഴിഞ്ഞ ഭൂമിയിൽ പുതിയ വീടുകൾ നിർമ്മിക്കുന്നതിന് സാമ്പത്തിക സഹായം നൽകും. ഭൂരഹിതരായ ഗുണഭോക്താക്കളുടെ കാര്യത്തിൽ, സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങൾ ഭൂമിയുടെ അവകാശം (പട്ടയങ്ങൾ) നൽകും 

2.  താങ്ങാനാവുന്ന ചെലവിൽ പങ്കാളിത്തത്തോടെ ഭവന നിർമ്മാണം (AHP): സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങൾ/ നഗരങ്ങൾ/ പൊതു/സ്വകാര്യ ഏജൻസികൾ എന്നിവയുടെ പങ്കാളിത്തത്തോടെ നിർമ്മിക്കുന്ന വീടുകൾ സ്വന്തമാക്കുന്നതിന് ഈ ഘടകത്തിന് കീഴിൽ, ഇ ഡബ്ലിയു എസ് ഗുണഭോക്താക്കൾക്ക് സാമ്പത്തിക സഹായം നൽകും.

സ്വകാര്യ പദ്ധതികളിൽ നിന്ന് വീട് വാങ്ങുന്ന ഗുണഭോക്താക്കൾക്ക് പണം തിരികെ ലഭിക്കുന്നതിന് ഹൗസിംഗ് വൗച്ചറുകൾ നൽകും. ആവശ്യമായ എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്ന സ്വകാര്യമേഖലാ പ്രോജക്ടുകളുടെ പട്ടിക സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങൾ / നഗര തദ്ദേശ സ്ഥാപനങ്ങൾ എന്നിവ തയ്യാറാക്കും
നൂതന നിർമ്മാണ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന AHP പ്രോജക്റ്റുകൾക്ക്, ഒരു ചതുരശ്ര മീറ്റർ/യൂണിറ്റിന് 1000 രൂപ നിരക്കിൽ സാങ്കേതികവിദ്യ- നൂതനാശയ ധനസഹായത്തിന്റെ (TIG) രൂപത്തിൽ അധിക ധനസഹായം നൽകും.
 

3. വാടകയ്ക്കുള്ള വീടുകൾ (ARH): ജോലി ചെയ്യുന്ന സ്ത്രീകൾ/ വ്യാവസായിക തൊഴിലാളികൾ/ നഗര കുടിയേറ്റക്കാർ/ ഭവനരഹിതർ/ അഗതികൾ/ വിദ്യാർത്ഥികൾ, മറ്റ് അർഹരായ ഗുണഭോക്താക്കൾ എന്നിവർക്ക് അനുയോജ്യമായ വാടക വീടുകൾ ലഭിക്കുന്നതിന് ഈ ഘടകം ഊന്നൽ നൽകുന്നു. സ്വന്തമായി വീട് എന്ന ആഗ്രഹമില്ലാത്ത, എന്നാൽ ഹ്രസ്വകാല അടിസ്ഥാനത്തിൽ പാർപ്പിടം ആവശ്യമുള്ള അല്ലെങ്കിൽ ഒരു വീട് നിർമ്മിക്കാനോ/വാങ്ങാനോ ഉള്ള സാമ്പത്തിക ശേഷിയില്ലാത്ത നഗരവാസികൾക്ക് താങ്ങാനാവുന്ന ചെലവിൽ വൃത്തിയുള്ള  താമസസ്ഥലങ്ങൾ എ ആർ എച്ച്   ഉറപ്പാക്കും. ഇത് രണ്ടു മാതൃകകളിലൂടെ  നടപ്പിലാക്കും:

മാതൃക-1: നഗരങ്ങളിൽ നിലവിലുള്ള ഗവൺമെന്റ്  ധനസഹായത്തോടെയുള്ളതും ഒഴിഞ്ഞുകിടക്കുന്നതുമായ വീടുകൾ പൊതു സ്വകാര്യ പങ്കാളിത്ത രീതിയിലോ പൊതു ഏജൻസികൾ വഴിയോ ARH ആക്കി മാറ്റൽ
മാതൃക 2:  വാടകയ്ക്ക് നൽകുന്ന വീടുകൾ നിർമ്മിക്കുക, പ്രവർത്തിപ്പിക്കുക, പരിപാലിക്കുക എന്നിവയ്ക്കായി   സ്വകാര്യ/പൊതു ഏജൻസികളെ ചുമതലപ്പെടുത്തൽ
 

നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് നിർമ്മിച്ച പ്രോജക്റ്റുകൾക്ക്, ഒരു ചതുരശ്ര മീറ്ററിന് 3,000 രൂപ നിരക്കിൽ TIG കേന്ദ്ര ഗവൺമെൻ്റ് നൽകും. സംസ്ഥാന/ കേന്ദ്ര ഭരണ പ്രദേശ ഗവൺമെൻ്റ്  വിഹിതത്തിൻ്റെ ഭാഗമായി ഒരു ചതുരശ്ര മീറ്ററിന് 2000/ രൂപbനൽകും. 

4. പലിശ സബ്‌സിഡി പദ്ധതി  (ISS): EWS/LIG, MIG കുടുംബങ്ങൾക്കുള്ള ഭവന വായ്പകളിൽ സബ്‌സിഡി ആനുകൂല്യങ്ങൾ നൽകും. 35 ലക്ഷം രൂപ വരെ വീടിന്റെ മൂല്യമുള്ള ഗുണഭോക്താക്കൾ എടുക്കുന്ന 25 ലക്ഷം രൂപ വരെയുള്ള 12 വർഷം വരെ കാലാവധിയുള്ള  വായ്പകൾക്ക് ആദ്യ 8 ലക്ഷം രൂപ വായ്പയ്ക്ക് 4 ശതമാനം പലിശ സബ്‌സിഡി ലഭിക്കും. അർഹരായ  ഗുണഭോക്താക്കൾക്ക് പുഷ് ബട്ടൺ വഴി 5 വർഷത്തെ തവണകളായി പരമാവധി ₹1.80 ലക്ഷം സബ്‌സിഡി നൽകും. ഗുണഭോക്താക്കൾക്ക്  വെബ്‌സൈറ്റ്, ഒടിപി അല്ലെങ്കിൽ സ്മാർട്ട് കാർഡ് വഴി അവരുടെ അക്കൗണ്ടുകളിലേക്ക് പ്രവേശിക്കാനാകും. PMAY-U 2.0, പലിശ സബ്‌സിഡി പദ്ധതി (ISS) ഘടകം ഒഴികെ, കേന്ദ്രാവിഷ്‌കൃത പദ്ധതിയായി (CSS) നടപ്പിലാക്കും. ഈ ഘടകം കേന്ദ്ര മേഖലാ പദ്ധതിയായി   നടപ്പിലാക്കും. 

സാമ്പത്തിക സഹായരീതി

പലിശ സബ്‌സിഡി പദ്ധതി ഒഴികെയുള്ള വ്യത്യസ്‌ത ഘടകങ്ങൾക്ക്  കീഴിൽ, വീടിന്റെ നിർമ്മാണച്ചെലവ് മന്ത്രാലയം, സംസ്ഥാനം/ കേന്ദ്ര ഭരണ പ്രദേശം /യു എൽ ബി കൂടാതെ അർഹതയുള്ള ഗുണഭോക്താക്കൾ എന്നിവർ ചേർന്ന് പങ്കിടും. PMAY-U 2.0-ന് കീഴിൽ എ എച്ച് പി  / ബിഎൽസി ഘടകങ്ങളിൽ ഗവൺമെന്റിന്റെ ധനസഹായം യൂണിറ്റിന് 2.50 ലക്ഷം രൂപയായിരിക്കും. പദ്ധതിക്ക് കീഴിൽ സംസ്ഥാന/ കേന്ദ്ര ഭരണ പ്രദേശ  വിഹിതം നിർബന്ധമാണ്. നിയമസഭയില്ലാത്ത കേന്ദ്രഭരണ പ്രദേശങ്ങൾക്ക്, കേന്ദ്ര: സംസ്ഥാന പങ്കിടൽ രീതി  100:0 ആയിരിക്കും. നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശങ്ങൾ (ഡൽഹി, ജമ്മു കശ്മീർ, പുതുച്ചേരി), വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ഹിമാലയൻ സംസ്ഥാനങ്ങൾ (ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്) എന്നിവയുടെ പങ്കിടൽ രീതി  90:10 ആയിരിക്കും. മറ്റ് സംസ്ഥാനങ്ങൾക്ക് പങ്കിടൽ രീതി 60:40 ആയിരിക്കും. ഗുണഭോക്താക്കൾക്ക്  വഹിക്കാനാവുന്ന ചെലവിൽ വീടുകൾ ലഭ്യമാക്കുന്നതിന്  സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങൾ, യുഎൽബികൾ   എന്നിവയ്ക്ക്  അധിക സഹായം നൽകാവുന്നതാണ് . ഐ എസ് എസ് ഘടകത്തിന് കീഴിൽ, 5 വർഷത്തെ തവണകളായി അർഹരായ ഗുണഭോക്താക്കൾക്ക് 1.80 ലക്ഷം രൂപ വരെ കേന്ദ്ര സഹായം നൽകും.

വിശദമായ പങ്കിടൽ മാതൃക താഴെ കൊടുത്തിരിക്കുന്നു. 

ക്രമനമ്പർ

 

സംസ്ഥാനങ്ങൾ/

കേന്ദ്ര ഭരണ പ്രദേശങ്ങൾ

പിഎംഎവൈ-യു 2.0

ബിഎൽസി&എ എച്ച് പി

എആർഎച്ച്

ഐഎസ്എസ്

1.      

വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, കേന്ദ്ര ഭരണ പ്രദേശങ്ങളായ  ജമ്മു കാശ്മീർ, പുതുച്ചേരി, ഡൽഹി  

കേന്ദ്ര ഗവൺമെന്റ്- യൂണിറ്റിന് 2.25 ലക്ഷം രൂപ

സംസ്ഥാന ഗവൺമെന്റ്- യൂണിറ്റിന് ഏറ്റവും കുറഞ്ഞത് 0.25 ലക്ഷം രൂപ

സാങ്കേതികവിദ്യ നൂതനാശയ ധനസഹായം

 

കേന്ദ്ര ഗവൺമെന്റ് : 3000/ ചതുരശ്ര മീറ്റർ യൂണിറ്റ് 

 

സംസ്ഥാന വിഹിതം: 2000/ ചതുരശ്ര മീറ്റർ യൂണിറ്റ്

കേന്ദ്ര ഗവൺമെന്റ്, കേന്ദ്രമേഖലാ പദ്ധതിയായി 

 ഭവന വായ്പ സബ്സിഡി - യൂണിറ്റിന് 1.80ലക്ഷം രൂപ (അന്തിമമായി നൽകുന്നത് )

 

2.     

മറ്റ് എല്ലാ കേന്ദ്ര ഭരണ പ്രദേശങ്ങളും

കേന്ദ്ര ഗവൺമെന്റ് -യൂണിറ്റിന് 2.50ലക്ഷം രൂപ

3.     

അവശേഷിക്കുന്ന സംസ്ഥാനങ്ങൾ

കേന്ദ്ര ഗവൺമെന്റ്- യൂണിറ്റിന് 1.50ലക്ഷം രൂപ

സംസ്ഥാന ഗവൺമെന്റ്- യൂണിറ്റിന് ഏറ്റവും കുറഞ്ഞത് 1.00ലക്ഷം രൂപ

കുറിപ്പ് :

a.    PMAY-U 2.0 പ്രകാരം സംസ്ഥാന/യു ടി വിഹിതം നിർബന്ധമാണ്. ഏറ്റവും കുറഞ്ഞ സംസ്ഥാന വിഹിതത്തിന് പുറമെ, ഗുണഭോക്താക്കൾക്കുള്ള  ചെലവ് കുറയ്ക്കുന്നതിന്   സംസ്ഥാന ഗവൺമെൻ്റുകൾക്ക് അധിക ഇടക്കാല വിഹിതവും നൽകാം.

b.    കേന്ദ്ര സഹായത്തിന് പുറമേ, നൂതന നിർമ്മാണ സാമഗ്രികൾ, സാങ്കേതികവിദ്യകൾ, പ്രക്രിയകൾ എന്നിവ ഉപയോഗിച്ച് നിർമ്മിച്ച  AHP പ്രോജക്റ്റുകൾക്ക് മാത്രമേ  കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം,  ടെക്നോളജി ഇന്നൊവേഷൻ ഗ്രാൻ്റ് (TIG) നൽകുകയുള്ളു . AHP പ്രോജക്റ്റുകൾക്ക് കീഴിലുള്ളവയുടെ ഏതെങ്കിലും അധിക  ചെലവ് നേരിടുന്നതിനായി , നിർവഹണ   ഏജൻസികൾക്ക് ഒരു ചതുരശ്ര മീറ്ററിന് 1,000 രൂപ നിരക്കിൽ  30 ചതുരശ്ര മീറ്റർ വരെ സ്ഥലത്തിന് ടി ഐ ജി  അനുവദിക്കും. 

 

സാങ്കേതികവിദ്യ- നൂതനാശയ ഉപ പദ്ധതി (TISM) 

വീടുകളുടെ നിർമാണം ഗുണമേന്മയോടെ വേഗത്തിലാക്കുന്നതിനായി ആധുനികവും നൂതനവും ഹരിതവുമായ സാങ്കേതിക വിദ്യകളും നിർമ്മാണ സാമഗ്രികളും സ്വീകരിക്കുന്നതിന് സംസ്ഥാനങ്ങൾ/ കേന്ദ്രഭരണ പ്രദേശങ്ങൾ, മറ്റ് പങ്കാളികൾ എന്നിവരെ നയിക്കുന്നതിനും സഹായിക്കുന്നതിനും PMAY-U 2.0 പ്രകാരം TISM സ്ഥാപിക്കും. TISM-ന് കീഴിൽ, കാലാവസ്ഥയ്ക്ക് അനുയോജ്യമായതും ദുരന്ത പ്രതിരോധശേഷിയുള്ളതും പരിസ്ഥിതി സൗഹൃദവുമായ കെട്ടിടങ്ങൾ നൂതന സാങ്കേതികവിദ്യാധിഷ്ഠിതമായി നൂതന മാതൃകകളും രീതികളും ഉപയോഗിച്ച് വെല്ലുവിളിയെന്ന തരത്തിൽ നിർമ്മിക്കുന്നതിന് സംസ്ഥാനങ്ങൾ/കേന്ദ്രഭരണപ്രദേശങ്ങൾ/നഗരങ്ങളെ സഹായിക്കും.

താങ്ങാനാകുന്ന ചെലവിലുള്ള ഭവനങ്ങൾക്കായി നയം

PMAY-U 2.0 പ്രകാരം ആനുകൂല്യം തേടുന്നതിന്, വിവിധ പരിഷ്കാരങ്ങളും പ്രോത്സാഹനങ്ങളും നൽകി, പൊതു/സ്വകാര്യ സ്ഥാപനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനും താങ്ങാനാകുന്ന ചെലവിൽ ഭവന നിർമ്മാണ സമ്പ്രദായത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമായ "താങ്ങാനാകുന്ന ചെലവിലുള്ള ഭവന നയം" സംസ്ഥാനങ്ങൾ/യുടികൾ രൂപീകരിക്കേണ്ടതുണ്ട്. 

ഗുണഫലം

ഇ ഡബ്ലിയു എസ് /എൽ ഐ ജി/ എം ഐ ജി തുടങ്ങിയ  വിഭാഗങ്ങളുടെ ഭവന സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കുന്നതിലൂടെ 'എല്ലാവർക്കും വീട്' എന്ന കാഴ്ചപ്പാട് കൈവരിക്കുന്നതിന് PMAY-U 2.0 സഹായിക്കും . ചേരി നിവാസികൾ, എസ്‌സി/എസ്‌ടികൾ, ന്യൂനപക്ഷങ്ങൾ, വിധവകൾ, ഭിന്നശേഷിയുള്ളവർ, സമൂഹത്തിലെ മറ്റ് പിന്നാക്ക വിഭാഗങ്ങൾ എന്നിവരുടെ ആവശ്യങ്ങൾ പരിഹരിച്ചുകൊണ്ട് വിവിധ ജനവിഭാഗങ്ങളിലൂടനീളം ഈ പദ്ധതി തുല്യത ഉറപ്പാക്കും. പിഎംഎവൈ-യു 2.0 യുടെ നിർവഹണ കാലയളവിൽ കണ്ടെത്തുന്ന  ശുചീകരണ തൊഴിലാളികൾ, പി എം സ്വനിധി പദ്ധതിക്ക് കീഴിലെ തെരുവോര കച്ചവടക്കാർ, പ്രധാനമന്ത്രി-വിശ്വകർമ പദ്ധതിക്ക് കീഴിലുള്ള വിവിധ കരകൗശല തൊഴിലാളികൾ, അങ്കണവാടി ജീവനക്കാർ, കെട്ടിട നിർമാണ തൊഴിലാളികൾ, ചേരികളിലെ താമസക്കാർ, മറ്റ് വിഭാഗങ്ങൾ  എന്നിവർക്ക് പ്രത്യേക ശ്രദ്ധ നൽകും. 

NS



(Release ID: 2043968) Visitor Counter : 48