പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പിംഗലി വെങ്കയ്യയുടെ ജന്മവാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു


ഹര്‍ ഘര്‍ തിരംഗ പ്രസ്ഥാനത്തെ പിന്തുണയ്ക്കാന്‍ പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു

प्रविष्टि तिथि: 02 AUG 2024 2:02PM by PIB Thiruvananthpuram

ന്യൂഡല്‍ഹി; 2024 ഓഗസ്റ്റ് 02

പിംഗലി വെങ്കയ്യയുടെ ജന്മവാര്‍ഷികദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും രാഷ്ട്രത്തിന് ത്രിവര്‍ണ്ണ പതാക നല്‍കുന്നതിന് അദ്ദേഹം നടത്തിയ പരിശ്രമങ്ങളെ അനുസ്മരിക്കുകയും ചെയ്തു. ഓഗസ്റ്റ് 9 നും 15 നും ഇടയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി അതിന്റെ സെല്‍ഫികള്‍ harghartiranga.com.  പങ്കുവച്ചുകൊണ്ട് ഹര്‍ ഘര്‍ തിരംഗ പ്രസ്ഥാനത്തെ പിന്തുണയ്ക്കണമെന്നും ശ്രീ മോദി പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു.

''പിംഗലി വെങ്കയ്യജിയെ അദ്ദേഹത്തിന്റെ ജന്മവാര്‍ഷികത്തില്‍ അനുസ്മരിക്കുന്നു. നമുക്ക് ത്രിവര്‍ണ്ണ പതാക സമ്മാനിച്ച അദ്ദേഹത്തിന്റെ പ്രയത്‌നം എന്നും സ്മരിക്കപ്പെടും.

ഹര്‍ ഘര്‍ തിരംഗ പ്രസ്ഥാനത്തെ പിന്തുണയ്ക്കുകയും ഓഗസ്റ്റ് 9 നും 15 നും ഇടയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുകയും ചെയ്യുക! നിങ്ങളുടെ  സെല്‍ഫികള്‍ harghartiranga.com   പങ്കിടാനും മറക്കരുത്'' പ്രധാനമന്ത്രി എക്സില്‍ പോസ്റ്റ് ചെയ്തു:

 

 

***

--NS--

(रिलीज़ आईडी: 2040727) आगंतुक पटल : 76
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Hindi_MP , Manipuri , Bengali , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada