പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

വെങ്കല മെഡല്‍ നേടിയ മനു ഭാക്കറിനെയും സരബ്‌ജോത് സിംഗിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 30 JUL 2024 1:38PM by PIB Thiruvananthpuram

ന്യൂഡല്‍ഹി; 2024 ജൂലൈ 30

2024 പാരീസ് ഒളിമ്പിക്സില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം ഇനത്തില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ഷൂട്ടര്‍മാരായ മനു ഭാക്കറിനെയും സരബ്‌ജോത് സിംഗിനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

''നമ്മുടെഷൂട്ടര്‍മാര്‍ നമ്മെ അഭിമാനം കൊള്ളിക്കുന്നത് തുടരുന്നു!

ഒളിംപിക്‌സില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ നേടിയതിന് മനു ഭാക്കര്‍, സരബ്‌ജോത് സിംഗ് എന്നിവര്‍ക്ക് അഭിനന്ദനങ്ങള്‍. രണ്ടുപേരും മികച്ച കഴിവും ടീം വര്‍ക്കും പ്രകടിപ്പിച്ചു. ഇന്ത്യ വളരെയധികം സന്തോഷിക്കുന്നു.

സ്ഥിരതയുള്ള മികവും അര്‍പ്പണബോധവും പ്രകടമാക്കുന്ന മനുവിനെ സംബന്ധിച്ചിടത്തോളം ഇത് അവരുടെ തുടര്‍ച്ചയായ രണ്ടാം ഒളിമ്പിക് മെഡലാണ്.  #Cheer4Bharat ''എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു.

Our shooters continue to make us proud!

Congratulations to @realmanubhaker and Sarabjot Singh for winning the Bronze medal in the 10m Air Pistol Mixed Team event at the #Olympics. Both of them have shown great skills and teamwork. India is incredibly delighted.

For Manu, this… pic.twitter.com/loUsQjnLbN

— Narendra Modi (@narendramodi) July 30, 2024

 

***

--NS--


(Release ID: 2039002) Visitor Counter : 74