പ്രധാനമന്ത്രിയുടെ ഓഫീസ്
പാരീസ് ഒളിമ്പിക്‌സ്: ഇന്ത്യന്‍ സംഘത്തിന് പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു
Posted On:
26 JUL 2024 10:50PM by PIB Thiruvananthpuram
ന്യൂഡല്‍ഹി; 2024 ജൂലൈ 27
പ്രാരീസ് ഒളിമ്പിക്സിലെ ഇന്ത്യന്‍ സംഘത്തിന് പ്രധാനമന്ത്രി ശീ നരേന്ദ്ര മോദി ഇന്ന് ഊഷ്മളമായ ആശംസകള്‍ അറിയിച്ചു.
ഓരോ കായികതാരത്തേയും ഇന്ത്യയുടെ അഭിമാനം എന്ന് അഭിസംബോധന ചെയ്ത ശ്രീ മോദി, നാലു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന അന്താരാഷ്ട്ര കായികമേളയുടെ 33-ാമത് പതിപ്പില്‍ മികച്ച പ്രകടനം നടത്തി അവര്‍ക്ക് വിജയം നേടാനാകട്ടെയെന്ന് ആശംസിച്ചു.
''പാരീസ് ഒളിംപിക്സ് ആരംഭിക്കുമ്പോള്‍, ഇന്ത്യന്‍ സംഘത്തിന് എന്റെ ആശംസകള്‍. ഓരോ കായികതാരവും ഇന്ത്യയുടെ അഭിമാനമാണ്. പാരിസ് ഒളിമ്പിക്‌സ് 2024ല്‍ അവരെല്ലാം തിളങ്ങുകയും കായികക്ഷമതയുടെ യഥാര്‍ത്ഥ ചൈതന്യം ഉള്‍ക്കൊള്ളുകയും ചെയ്യട്ടെ, അവരുടെ അസാധാരണമായ പ്രകടനങ്ങളിലൂടെ നമ്മെ പ്രചോദിപ്പിക്കട്ടെ'' പ്രധാനമന്ത്രി എക്സില്‍ പോസ്റ്റ് ചെയ്തു.
As the Paris #Olympics commences, my best wishes to the Indian contingent. Every athlete is India’s pride. May they all shine and embody the true spirit of sportsmanship, inspiring us with their exceptional performances. #Paris2024
— Narendra Modi (@narendramodi) July 26, 2024
Best wishes to the Indian contingent. #Olympics #Paris2024 pic.twitter.com/0elaM3xT6g
— PMO India (@PMOIndia) July 26, 2024
***
--NS--
(Release ID: 2037878)
Visitor Counter : 44
Read this release in:
English
,
Urdu
,
Hindi
,
Hindi_MP
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada