പ്രധാനമന്ത്രിയുടെ ഓഫീസ്‌

''മൈ ഗവ്'ന്റെ 10 വര്‍ഷം: പ്ലാറ്റ്‌ഫോമിനെ മികച്ച ഭരണത്തിനുള്ള ഊര്‍ജസ്വലമായ വേദിയെന്ന് പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 26 JUL 2024 6:50PM by PIB Thiruvananthpuram

ന്യൂഡല്‍ഹി; 2024 ജൂലൈ 26

ഇന്ന് 10 വര്‍ഷം പൂര്‍ത്തിയാക്കിയ മൈഗവ് പ്ലാറ്റ്ഫോം പങ്കാളിത്തത്തിനും സദ്ഭരണത്തിനുമുള്ള ഊര്‍ജ്ജസ്വലമായ വേദിയാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.

തങ്ങളുടെ വിലയേറിയ ഉള്‍ക്കാഴ്ചകളിലൂടെയും സംഭാവനകളിലൂടെയും ഈ മൈഗവിനെ സമ്പന്നമാക്കിയ എല്ലാവരെയും ശ്രീ മോദി അഭിനന്ദിച്ചു.

''ഇന്ന്, നമ്മള്‍ മൈഗവിന്റെ 10 വര്‍ഷം അടയാളപ്പെടുത്തുകയാണ്. തങ്ങളുടെ വിലയേറിയ ഉള്‍ക്കാഴ്ചകളും സംഭാവനകളും പങ്കുവയ്ക്കുകയും ഈ പ്ലാറ്റ്ഫോമിനെ സമ്പന്നമാക്കുകയും ചെയ്ത എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു. പങ്കാളിത്തത്തിന്റെയും സദ്ഭരണത്തിന്റെയും ഊര്‍ജ്ജസ്വലമായ ഫോറമായി മൈഗവ് കഴിഞ്ഞ ദശകത്തില്‍, ഉയര്‍ന്നുവന്നു''. പ്രധാനമന്ത്രി എക്സില്‍ പോസ്റ്റ് ചെയ്തു.

 

***

--NS--



(Release ID: 2037702) Visitor Counter : 23