പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി മോദി മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുമായി കൂടിക്കാഴ്ച നടത്തി

Posted On: 25 JUL 2024 8:41PM by PIB Thiruvananthpuram

ന്യൂഡൽഹി ലോക് കല്യാൺ മാർഗിലെ 7-ാം നമ്പർ വസതിയിൽ മുൻ പ്രധാനമന്ത്രി ശ്രീ എച്ച് ഡി ദേവഗൗഡയുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.

“മുൻ പ്രധാനമന്ത്രി ശ്രീ എച്ച്‌ ഡി ദേവഗൗഡ ജിയെ ലോക് കല്യാൺ മാർഗിലെ 7-ാം നമ്പർ വസതിയിൽ കാണാൻ സാധിച്ചത് അഭിമാനകരമായ കാര്യമാണ്. വിവിധ വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ ജ്ഞാനവും കാഴ്ചപ്പാടും ആഴത്തിൽ വിലമതിക്കപ്പെടുന്നു. അദ്ദേഹം എനിക്കു നൽകിയ കലാസൃഷ്ടിക്ക് ഞാൻ നന്ദിയുള്ളവനാണ്. അടുത്തിടെ നടത്തിയ കന്യാകുമാരി സന്ദർശനത്തിലേക്ക് അതെന്റെ മനസിനെ  കൊണ്ടുപോകുന്നു. @H_D_Devegowda @hd_kumaraswamy” - എക്സ് പോസ്റ്റിൽ പ്രധാനമന്ത്രി കുറിച്ചു.

 

-NS-

(Release ID: 2037213) Visitor Counter : 41