പ്രധാനമന്ത്രിയുടെ ഓഫീസ്
അഭിമാനകരമായ ഒളിമ്പിക് ഓര്‍ഡര്‍ ലഭിച്ച അഭിനവ് ബിന്ദ്രയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
24 JUL 2024 11:19PM by PIB Thiruvananthpuram
ഒളിമ്പിക്സ് ഓര്‍ഡര്‍ ലഭിച്ച കായികതാരം അഭിനവ് ബിന്ദ്രയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.
കായികമേഖലയ്ക്കും ഒളിമ്പിക്ക് പ്രസ്ഥാനത്തിനും നല്‍കിയ ശ്രദ്ധേയമായ സംഭാവനകള്‍ക്ക് 2008-ലെ ഒളിമ്പിക് സ്വര്‍ണ്ണമെഡല്‍ ജേതാവിനെ ശ്രീ മോദി അഭിനന്ദിച്ചു. ''അഭിനവ് ബിന്ദ്രയ്ക്ക് ഒളിമ്പിക് ഓര്‍ഡര്‍ ലഭിച്ചതില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നു. അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍. ഒരു കായികതാരം എന്ന നിലയിലോ അല്ലെങ്കില്‍ ഉയര്‍ന്നുവരുന്ന കായികതാരങ്ങളുടെ ഒരു മാര്‍ഗ്ഗദര്‍ശിയെന്ന നിലയിലോ ആകട്ടെ, കായികരംഗത്തും ഒളിമ്പിക് പ്രസ്ഥാനത്തിനും അദ്ദേഹം ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കി'' പ്രധാനമന്ത്രി എക്സില്‍ പോസ്റ്റ് ചെയ്തു.
-NS-
(Release ID: 2036632)
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Hindi_MP
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada