ധനകാര്യ മന്ത്രാലയം
2024-25 ലെ യൂണിയൻ ബജറ്റിൻ്റെ പ്രസക്ത ഭാഗങ്ങൾ
Posted On:
23 JUL 2024 1:17PM by PIB Thiruvananthpuram
കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി. നിർമല സീതാരാമൻ 2024-25 ലെ കേന്ദ്ര ബജറ്റ് ഇന്ന് പാർലമെൻ്റിൽ അവതരിപ്പിച്ചു. ബജറ്റിലെ പ്രസക്ത ഭാഗങ്ങൾ ഇപ്രകാരമാണ്.
ഭാഗം-എ
2024-25 ബജറ്റ് എസ്റ്റിമേറ്റ്:
മൊത്തം , വായ്പേതര നികുതി വരുമാനം : 32.07 ലക്ഷം കോടി രൂപ.
ആകെ ചെലവ്: 48.21 ലക്ഷം കോടി രൂപ.
അറ്റ നികുതി വരുമാനം : 25.83 ലക്ഷം കോടി രൂപ.
ധനക്കമ്മി: ജിഡിപിയുടെ 4.9 ശതമാനം.
അടുത്ത വർഷം കമ്മി 4.5 ശതമാനത്തിൽ താഴെ എത്തിക്കാനാണ് ഗവൺമെൻറ് ലക്ഷ്യമിടുന്നത്.
പണപ്പെരുപ്പം താഴ്ന്നതും സ്ഥിരതയുള്ളതുമായ രീതിയിൽ 4% ലക്ഷ്യത്തിലേക്ക് നീങ്ങുന്നത് തുടരുന്നു; പ്രധാന പണപ്പെരുപ്പം (ഭക്ഷണേതര, ഇന്ധനേതര) 3.1%.
തൊഴിൽ, വൈദഗ്ധ്യം, എം എസ് എം ഇ കൾ, മധ്യവർഗം എന്നിവയിലാണ് ബജറ്റിന് ഊന്നൽ
തൊഴിലിനും നൈപുണ്യത്തിനുമായി പ്രധാനമന്ത്രിയുടെ അഞ്ച് പദ്ധതികളുടെ പാക്കേജ്
5 വർഷ കാലയളവിൽ 4.1 കോടി യുവാക്കൾക്ക് തൊഴിൽ, വൈദഗ്ധ്യം, മറ്റ് അവസരങ്ങൾ എന്നിവയ്ക്കായുള്ള 5 പദ്ധതികളും സംരംഭങ്ങളും ഉൾപ്പെടുന്ന പ്രധാനമന്ത്രിയുടെ പാക്കേജ്.
1. സ്‌കീം എ - ആദ്യമായി ജോലി ചെയ്യുന്നവർ: ആദ്യമായി ജോലി ചെയ്യുന്നവർക്ക്, ഒരു മാസത്തെ ശമ്പളം(15,000 രൂപ വരെ) ഇപിഎഫ്ഒയിൽ രജിസ്റ്റർ ചെയ്യുന്ന മുറയ്ക്ക് 3 ഗഡുക്കളായി നൽകും.
2. സ്കീം ബി - നിർമ്മാണമേഖലയിൽ തൊഴിൽ സൃഷ്ടിക്കൽ: ജോലിയുടെ ആദ്യ 4 വർഷത്തെ ഇപിഎഫ്ഒ സംഭാവന അനുസരിച്ചു , ജീവനക്കാരനും തൊഴിലുടമയ്ക്കും നേരിട്ട് നിർദ്ദിഷ്ട സ്കെയിലിൽ ആനുകൂല്യങ്ങൾ നൽകും.
3. സ്കീം സി - തൊഴിലുടമകൾക്കുള്ള പിന്തുണ: തൊഴിലുടമകളുടെ ഇപിഎഫ്ഒ വിഹിതമായി ഓരോ അധിക ജീവനക്കാരനും 2 വർഷത്തേക്ക് പ്രതിമാസം 3,000 രൂപ വരെ ഗവൺമെന്റ് തിരികെ നൽകും,
4. നൈപുണ്യത്തിനായുള്ള പുതിയ കേന്ദ്രാവിഷ്കൃത പദ്ധതി
20 ലക്ഷം യുവാക്കൾക്ക് 5 വർഷ കാലയളവിൽ നൈപുണ്യ പരിശീലനം നൽകും
ഹബ്ബ് , സ്‌പോക്ക് മാതൃകയിൽ 1,000 വ്യാവസായിക പരിശീലന സ്ഥാപനങ്ങൾ നവീകരിക്കും.
5. 5 വർഷത്തിനുള്ളിൽ ഒരു കോടി യുവാക്കൾക്ക് 500 പ്രമുഖ കമ്പനികളിൽ ഇൻ്റേൺഷിപ്പിനുള്ള പുതിയ പദ്ധതി
'വികസിത് ഭാരത്' സാക്ഷാത്കരിക്കുന്നതിനുള്ള ഒമ്പത് ബജറ്റ് മുൻഗണനകൾ:
1. കൃഷിയിലെ ഉൽപ്പാദനക്ഷമതയും പ്രതിരോധശേഷിയും
2. തൊഴിലും നൈപുണ്യവും
3. സമഗ്ര മാനവ വിഭവശേഷി വികസനവും സാമൂഹിക നീതിയും
4. നിർമ്മാണവും സേവനങ്ങളും
5. നഗര വികസനം
6. ഊർജ്ജ സുരക്ഷ
7. അടിസ്ഥാന സൗകര്യം
8. നൂതനാശയം ,ഗവേഷണ വികസന പ്രവർത്തനം
9. അടുത്ത തലമുറ പരിഷ്കാരങ്ങൾ
മുൻഗണന 1: കൃഷിയിലെ ഉൽപ്പാദനക്ഷമതയും പ്രതിരോധശേഷിയും
കൃഷിക്കും അനുബന്ധ മേഖലകൾക്കുമായി 1.52 ലക്ഷം കോടി.
32 ഫീൽഡ്, ഹോർട്ടികൾച്ചർ വിളകളുടെ ഉയർന്ന വിളവ് നൽകുന്നതും കാലാവസ്ഥയെ പ്രതിരോധിക്കുന്നതുമായ പുതിയ 109 ഇനങ്ങൾ കർഷകർക്ക് കൃഷിചെയ്യാനായി നൽകും .
അടുത്ത 2 വർഷത്തിനുള്ളിൽ രാജ്യത്തുടനീളമുള്ള ഒരു കോടി കർഷകരെ സർട്ടിഫിക്കേഷനും ബ്രാൻഡിംഗും ഉപയോഗിച്ച് പ്രകൃതി കൃഷിയിലേക്ക് നയിക്കും.
പ്രകൃതിദത്ത കൃഷിക്കായി 10,000 ആവശ്യാധിഷ്ഠിത ബയോ ഇൻപുട്ട് റിസോഴ്സ് സെൻ്ററുകൾ സ്ഥാപിക്കും.
3 വർഷത്തെയ്ക്ക് കർഷകരുടെയും അവരുടെ ഭൂമിയുടെയും സംരക്ഷണത്തിനായി കാർഷിക ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ (ഡിപിഐ) നടപ്പിലാക്കും.
മുൻഗണന 2: തൊഴിലും നൈപുണ്യവും
പ്രധാനമന്ത്രിയുടെ പാക്കേജിൻ്റെ ഭാഗമായി, 'തൊഴിൽ അധിഷ്ഠിത കിഴിവിനായി (Employment Linked Incentive) 3 പദ്ധതികൾ നടപ്പിലാക്കും.
സ്കീം എ - ആദ്യമായി ജോലിയ്ക്ക് ചേർന്നവർ ;
സ്കീം ബി - നിർമ്മാണ മേഖലയിൽ തൊഴിൽ സൃഷ്ടിക്കൽ;
സ്കീം സി - തൊഴിലുടമകൾക്ക് പിന്തുണ.
തൊഴിൽ ശക്തിയിൽ സ്ത്രീകളുടെ ഉയർന്ന പങ്കാളിത്തം സുഗമമാക്കുന്നതിന്,
വ്യാവസായിക സഹകരണത്തോടെ വനിതാ ഹോസ്റ്റലുകളും ക്രെഷുകളും സ്ഥാപിക്കും
സ്ത്രീകൾക്ക് പ്രത്യേക നൈപുണ്യ പരിപാടികൾ സംഘടിപ്പിക്കും
സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങളുടെ സംരംഭങ്ങൾക്കുള്ള വിപണി പ്രവേശനം പ്രോത്സാഹിപ്പിക്കും
നൈപുണ്യ വികസനം
5 വർഷ കാലയളവിൽ 20 ലക്ഷം യുവജനങ്ങൾക്ക് നൈപുണ്യവികസനത്തിനായി പ്രധാനമന്ത്രിയുടെ പാക്കേജിന് കീഴിൽ കേന്ദ്രാവിഷ്കൃത പദ്ധതി.
7.5 ലക്ഷം രൂപ വരെയുള്ള വായ്പകൾ സുഗമമാക്കുന്നതിനായി മോഡൽ സ്കിൽ വായ്‌പാ പദ്ധതി പരിഷ്കരിക്കും
ഗവൺമെൻ്റ് പദ്ധതികളും നയങ്ങളും പ്രകാരം ഒരു ആനുകൂല്യത്തിനും അർഹതയില്ലാത്ത യുവാക്കൾക്ക് ആഭ്യന്തര സ്ഥാപനങ്ങളിലെ ഉന്നത വിദ്യാഭ്യാസത്തിനായി 10 ലക്ഷം രൂപ വരെയുള്ള വായ്പകൾക്കുള്ള സാമ്പത്തിക സഹായം.
മുൻഗണന 3: സമഗ്ര മാനവ വിഭവശേഷി വികസനവും സാമൂഹിക നീതിയും
പൂർവോദയ
അമൃത്സർ-കൊൽക്കത്ത വ്യാവസായിക ഇടനാഴിക്കൊപ്പം ഗയയിലെ വ്യാവസായിക നോഡ് വികസിപ്പിക്കും.
പിർപൈണ്ടിയിലെ പുതിയ 2400 മെഗാവാട്ട് പവർ പ്ലാൻ്റ് ഉൾപ്പെടെയുള്ള ഊർജ പദ്ധതികൾ 21,400 കോടി രൂപ ചെലവിൽ ഏറ്റെടുക്കും.
ആന്ധ്രപ്രദേശ് പുനഃസംഘടന നിയമം
ബഹുമുഖ വികസന ഏജൻസികൾ വഴി ഈ സാമ്പത്തിക വർഷം 15,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക സഹായം.
വിശാഖപട്ടണം-ചെന്നൈ വ്യാവസായിക ഇടനാഴിയിൽ കൊപ്പർത്തിയിലും ഹൈദരാബാദ്-ബെംഗളൂരു വ്യാവസായിക ഇടനാഴിയിൽ ഒർവക്കലിലും വ്യവസായ കേന്ദ്രം
സ്ത്രീകൾ നയിക്കുന്ന വികസനം
സ്ത്രീകൾക്കും പെൺകുട്ടികൾക്കും പ്രയോജനപ്പെടുന്ന പദ്ധതികൾക്കായി ആകെ 3 ലക്ഷം കോടിയിലധികം രൂപയുടെ വകയിരുത്തൽ.
പ്രധാനമന്ത്രി ജൻ ജാതിയ ഉന്നത് ഗ്രാം അഭിയാൻ
ഗോത്ര ഭൂരിപക്ഷ ഗ്രാമങ്ങളിലെയും അഭിലാഷ ജില്ലകളിലെയും ഗോത്ര കുടുംബങ്ങളുടെ സാമൂഹിക-സാമ്പത്തിക വികസനം .63,000 ഗ്രാമങ്ങളിലായി 5 കോടി ഗോത്രവർഗക്കാർക്ക് പ്രയോജനകരമാകും
വടക്കുകിഴക്കൻ മേഖലയിലെ ബാങ്ക് ശാഖകൾ
വടക്കുകിഴക്കൻ മേഖലയിൽ ഇന്ത്യ പോസ്റ്റ് പേയ്‌മെൻ്റ് ബാങ്കിൻ്റെ 100 ശാഖകൾ സ്ഥാപിക്കും.
മുൻഗണന 4: നിർമ്മാണവും സേവനങ്ങളും
നിർമ്മാണ മേഖലയിലെ MSMEകൾക്കുള്ള വായ്പാ ഗ്യാരണ്ടി പദ്ധതി
യന്ത്രങ്ങളും ഉപകരണങ്ങളും വാങ്ങുന്നതിനായി MSME-കൾക്കുള്ള വായ്പകളിൽ ഈട് അല്ലെങ്കിൽ മൂന്നാം കക്ഷി ഗ്യാരൻ്റി ഇല്ലാത്ത ഒരു വായ്പാ ഗ്യാരണ്ടി പദ്ധതി
.
പ്രതിസന്ധി കാലയളവിൽ MSME-കൾക്ക് വായ്പാ പിന്തുണ
എംഎസ്എംഇകൾക്ക് അവരുടെ പ്രതിസന്ധി കാലയളവിൽ ബാങ്ക് വായ്പയുടെ തുടർച്ച സുഗമമാക്കുന്നതിനുള്ള പുതിയ സംവിധാനം.
മുദ്ര വായ്പകൾ
മുൻ വായ്പകൾ വിജയകരമായി തിരിച്ചടച്ചവർക്ക് തരുൺ വിഭാഗത്തിന് കീഴിലുള്ള മുദ്ര വായ്പകളുടെ പരിധി 10 ലക്ഷം രൂപയിൽ നിന്ന് 20 ലക്ഷം രൂപയായി ഉയർത്തും.
TREDS-ൽ നിർബന്ധിത ഓൺബോർഡിംഗിനുള്ള മെച്ചപ്പെടുത്തിയ സാദ്ധ്യതകൾ
TREDS പ്ലാറ്റ്‌ഫോമിൽ നിർബന്ധിത ഓൺബോർഡിംഗിനായി, വാങ്ങുന്നവരുടെ വിറ്റുവരവ് പരിധി 500 കോടി രൂപയിൽ നിന്ന് 250 കോടി രൂപയായി കുറയ്ക്കും.
ഫുഡ് ഇർറേഡിയേഷൻ, ഗുണ നിലവാരം, പരിശോധന എന്നിവയ്ക്കുള്ള MSME യൂണിറ്റുകൾ
എം എസ് എം ഇ മേഖലയിൽ 50 വിവിധോൽപ്പന്ന ഫുഡ് ഇർറേഡിയേഷൻ യൂണിറ്റുകൾ സ്ഥാപിക്കുന്നതിനുള്ള സാമ്പത്തിക സഹായം.
ഇ-കൊമേഴ്‌സ് കയറ്റുമതി കേന്ദ്രങ്ങൾ
എംഎസ്എംഇകൾക്കും പരമ്പരാഗത കരകൗശല തൊഴിലാളികൾക്കും അവരുടെ ഉൽപ്പന്നങ്ങൾ അന്താരാഷ്ട്ര വിപണികളിൽ വിൽക്കാൻ പൊതു-സ്വകാര്യ-പങ്കാളിത്ത (പിപിപി) രീതിയിൽ ഇ-കൊമേഴ്‌സ് കയറ്റുമതി കേന്ദ്രങ്ങൾ സ്ഥാപിക്കും.
ക്രിട്ടിക്കൽ മിനറൽ മിഷൻ
ആഭ്യന്തര ഉൽപ്പാദനം, പ്രധാന ധാതുക്കളുടെ പുനരുപയോഗം, പ്രധാന ധാതുക്കളുടെ ആസ്തികളുടെ വിദേശ സമ്പാദനം എന്നിവയ്ക്കായി ക്രിട്ടിക്കൽ മിനറൽ മിഷൻ രൂപീകരിക്കും.
തീരമേഖലയിൽ ധാതുക്കളുടെ ഖനനം
ഇതിനകം നടത്തിയ പര്യവേക്ഷണത്തിൻ്റെ അടിസ്ഥാനത്തിൽ തീരമേഖലയിൽ ധാതുക്കളുടെ ഖനനത്തിനായുള്ള ബ്ലോക്കുകളുടെ ആദ്യ ഗഡു ലേലം.
ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ (ഡിപിഐ) ആപ്ലിക്കേഷനുകൾ
വായ്പ , ഇ-കൊമേഴ്‌സ്, വിദ്യാഭ്യാസം, ആരോഗ്യം, നിയമവും നീതിയും, ലോജിസ്റ്റിക്‌സ്, എം എസ് എം ഇ , സേവന വിതരണം, നഗര ഭരണം എന്നീ മേഖലകളിൽ ഡി പി ഐ ആപ്ലിക്കേഷനുകളുടെ വികസനം.
മുൻഗണന 5: നഗര വികസനം
ഗതാഗത അധിഷ്ഠിത വികസനം
30 ലക്ഷത്തിന് മുകളിൽ ജനസംഖ്യയുള്ള 14 വൻ നഗരങ്ങളിൽ നടപ്പിലാക്കുന്നതിനും ധനസഹായം ലഭ്യമാക്കുന്നതിനുമായി ഗതാഗത അധിഷ്ഠിത വികസന പദ്ധതികളും നയങ്ങളും രൂപപ്പെടുത്തും
നഗര ഭവന പദ്ധതി
പ്രധാനമന്ത്രി ആവാസ് യോജന അർബൻ 2.0 പ്രകാരം അടുത്ത 5 വർഷത്തിനുള്ളിൽ 2.2 ലക്ഷം കോടി രൂപയുടെ കേന്ദ്ര സഹായം ഉൾപ്പെടെ 10 ലക്ഷം കോടി രൂപയുടെ നിക്ഷേപം. നഗരങ്ങളിലെ ഒരു കോടി ദരിദ്രരുടെയും ഇടത്തരം കുടുംബങ്ങളുടെയും ഭവന ആവശ്യങ്ങൾ പരിഹരിക്കാൻ ലക്‌ഷ്യം.
തെരുവ് വിപണികൾ
തിരഞ്ഞെടുത്ത നഗരങ്ങളിൽ അടുത്ത 5 വർഷത്തേക്ക് എല്ലാ വർഷവും 100 പ്രതിവാര 'ഹാട്ട്' അല്ലെങ്കിൽ 'സ്ട്രീറ്റ് ഫുഡ് ഹബ്ബുകൾ' വികസിപ്പിക്കുന്നതിന് പിന്തുണ നൽകുന്ന പുതിയ പദ്ധതി.
മുൻഗണന 6: ഊർജ്ജ സുരക്ഷ
ഊർജ്ജ പരിവർത്തനം
തൊഴിൽ, വളർച്ച, പാരിസ്ഥിതിക സുസ്ഥിരത എന്നിവയുടെ അനിവാര്യതകൾ സന്തുലിതമാക്കുന്നതിനുള്ള 'ഊർജ്ജ പരിവർത്തന പാതകൾ' എന്ന നയരേഖ പുറത്തിറക്കും.
'പമ്പ്ഡ്' സംഭരണ നയം
വൈദ്യുതി സംഭരണത്തിനായി പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നയം കൊണ്ടുവരും.
ചെറിയ & മോഡുലാർ ആണവ റിയാക്ടറുകളുടെ ഗവേഷണവും വികസനവും
ഭാരത് സ്മോൾ മോഡുലാർ റിയാക്ടറിൻ്റെ ഗവേഷണ-വികസനത്തിനും ആണവോർജത്തിനായുള്ള നൂതന സാങ്കേതിക വിദ്യകൾക്കും ഭാരത് ചെറുകിട റിയാക്ടറുകൾ സ്ഥാപിക്കാനും സ്വകാര്യ മേഖലയുമായി സഹകരിക്കാൻ ഗവൺമെൻറ് തീരുമാനിച്ചു.
വിപുലമായ അൾട്രാ സൂപ്പർ ക്രിട്ടിക്കൽ (എയുഎസ്‌സി) തെർമൽ പവർ പ്ലാൻ്റുകൾ
എൻടിപിസിയും ഭെല്ലും ചേർന്നുള്ള സംയുക്ത സംരംഭത്തിലൂടെ എയുഎസ്‌സി സാങ്കേതികവിദ്യ ഉപയോഗിച്ച് 800 MW വാണിജ്യ പ്ലാൻ്റ് സ്ഥാപിക്കും
'ഹാർഡ് ടു അബേറ്റ്' വ്യവസായങ്ങൾക്കുള്ള കർമ്മ പദ്ധതി
നിലവിലെ 'പ്രവർത്തിക്കുക, നേടുക, വ്യാപാരം ചെയ്യുക' രീതിയിൽ നിന്ന് 'ഇന്ത്യൻ കാർബൺ മാർക്കറ്റ്' രീതിയിലേക്ക് 'ഹാർഡ് ടു അബേറ്റ്' വ്യവസായങ്ങളെ മാറ്റുന്നതിന് ഉചിതമായ നിയന്ത്രണങ്ങൾ. ഏർപ്പെടുത്തും.
മുൻഗണന 7: അടിസ്ഥാന സൗകര്യങ്ങൾ
കേന്ദ്ര ഗവൺമെൻറ്റിൻ്റെ അടിസ്ഥാന സൗകര്യ നിക്ഷേപം
മൂലധനച്ചെലവിനായി 11,11,111 കോടി രൂപ (ജിഡിപിയുടെ 3.4%) നൽകും.
സംസ്ഥാന ഗവൺമെൻറ്കളുടെ അടിസ്ഥാന സൗകര്യ നിക്ഷേപം
അടിസ്ഥാന സൗകര്യ നിക്ഷേപത്തിൽ സംസ്ഥാനങ്ങളെ പിന്തുണയ്ക്കുന്നതിനായി ദീർഘകാല പലിശ രഹിത വായ്പകൾക്കായി 1.5 ലക്ഷം കോടി രൂപ വകയിരുത്തുന്നു.
പ്രധാൻ മന്ത്രി ഗ്രാം സഡക് യോജന (PMGSY)
25,000 ഗ്രാമീണ മേഖലകളിലേക്ക് എല്ലാ കാലാവസ്ഥയിലും കണക്റ്റിവിറ്റി നൽകുന്നതിന് PMGSY യുടെ നാലാം ഘട്ടം ആരംഭിക്കുന്നു.
ജലസേചനവും വെള്ളപ്പൊക്ക നിവാരണവും
ബിഹാറിലെ കോസി ഇൻട്രാ-സ്റ്റേറ്റ് ലിങ്ക് പദ്ധതിക്കും മറ്റ് പദ്ധതികൾക്കും 11,500 കോടി രൂപയുടെ സാമ്പത്തിക സഹായം.
അസം, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം എന്നിവിടങ്ങളിൽ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, മറ്റ് അനുബന്ധ നിവാരണ പദ്ധതികൾ എന്നിവയ്ക്കായി ഗവൺമെൻറ് സഹായം നൽകും.
വിനോദ സഞ്ചാരം
വിഷ്ണുപദ് ക്ഷേത്ര ഇടനാഴി, മഹാബോധി ക്ഷേത്ര ഇടനാഴി, രാജ്ഗിർ എന്നിവയുടെ സമഗ്ര വികസനം.
ഒഡീഷയിലെ ക്ഷേത്രങ്ങൾ, സ്മാരകങ്ങൾ, കരകൗശലവിദ്യ, വന്യജീവി സങ്കേതങ്ങൾ,
പ്രകൃതി രമണീയ പ്രദേശങ്ങൾ, കടൽത്തീരങ്ങൾ എന്നിവയുടെ വികസനത്തിനുള്ള സഹായം.
മുൻഗണന 8: നൂതനാശയം, ഗവേഷണം & വികസനം
അടിസ്ഥാന ഗവേഷണത്തിനും പ്രോട്ടോടൈപ്പ് വികസനത്തിനുമുള്ള അനുസന്ധൻ നാഷണൽ റിസർച്ച് ഫണ്ട് പ്രവർത്തനക്ഷമമാക്കും.
വാണിജ്യാടിസ്ഥാനത്തിൽ സ്വകാര്യ മേഖലയെ ഉൾപ്പെടുത്തിയുള്ള ഗവേഷണത്തിനും നൂതനാശയങ്ങൾക്കും പ്രോത്സാഹനം നൽകുന്നതിന് ഒരു ലക്ഷം കോടി രൂപയുടെ ധനസഹായം.
ബഹിരാകാശ സമ്പദ്‌വ്യവസ്ഥ
അടുത്ത 10 വർഷത്തിനുള്ളിൽ ബഹിരാകാശ സമ്പദ്‌വ്യവസ്ഥയെ 5 മടങ്ങ് വികസിപ്പിക്കുന്നതിനായി 1,000 കോടി രൂപയുടെ വെഞ്ച്വർ മൂലധന ഫണ്ട് സ്ഥാപിക്കും.
മുൻഗണന 9: അടുത്ത തലമുറ പരിഷ്കാരങ്ങൾ
ഭൂമിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ
· പ്രത്യേക ലാൻഡ് പാഴ്സൽ ഐഡൻ്റിഫിക്കേഷൻ നമ്പർ (ULPIN) അല്ലെങ്കിൽ എല്ലാ ഭൂമികൾക്കും ഭൂ-ആധാർ
· കഡാസ്ട്രൽ മാപ്പുകളുടെ ഡിജിറ്റൈസേഷൻ
· നിലവിലെ ഉടമസ്ഥാവകാശം അനുസരിച്ച് ഭൂപട ഉപവിഭാഗങ്ങളുടെ സർവേ
· ഭൂമി രജിസ്ട്രി സ്ഥാപിക്കൽ
· കർഷക രജിസ്ട്രിയിലേക്ക് ലിങ്ക് ചെയ്യൽ
നഗര ഭൂമിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ
നഗരപ്രദേശങ്ങളിലെ ഭൂരേഖകൾ ജിഐഎസ് മാപ്പിംഗ് ഉപയോഗിച്ച് ഡിജിറ്റൈസ് ചെയ്യും.
തൊഴിലാളികൾക്കുള്ള സേവനങ്ങൾ
ഒറ്റത്തവണ പരിഹാരം സുഗമമാക്കുന്നതിന് മറ്റ് പോർട്ടലുകളുമായി ഇ-ശ്രം പോർട്ടലിൻ്റെ സംയോജനം.
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന തൊഴിൽ വിപണി, നൈപുണ്യ ആവശ്യകതകൾ, ലഭ്യമായ ജോലികൾ എന്നിവയ്ക്കായി എല്ലാവര്ക്കും ലഭ്യമായ ആർക്കിടെക്ചർ ഡാറ്റാബേസുകൾ
തൊഴിലുടമകളുമായും നൈപുണ്യ ദാതാക്കളുമായും തൊഴിൽ അന്വേഷകരെ ബന്ധിപ്പിക്കുന്നതിനുള്ള സംവിധാനം.
എൻപിഎസ് വാത്സല്യ
പ്രായപൂർത്തിയാകാത്തവർക്കായി മാതാപിതാക്കളുടെയും രക്ഷിതാക്കളുടെയും സംഭാവന നൽകുന്ന എൻപിഎസ്-വാത്സല്യ പദ്ധതി.
പാർട്ട് ബി
പരോക്ഷ നികുതികൾ
ജി.എസ്.ടി
ജിഎസ്ടിയുടെ വിജയത്തിൽ ഊർജം ഉൾക്കൊണ്ട്, ശേഷിക്കുന്ന മേഖലകളിലേക്ക് ജിഎസ്ടി വ്യാപിപ്പിക്കുന്നതിന് നികുതി ഘടന ലളിതമാക്കുകയും യുക്തിസഹമാക്കുകയും ചെയ്യും.
നിർദ്ദിഷ്ട മേഖലകളിലെ കസ്റ്റംസ് തീരുവ നിർദ്ദേശങ്ങൾ
മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും
ട്രാസ്‌റ്റുസുമാബ് ഡെറുക്‌സ്റ്റീക്കൻ, ഒസിമെർട്ടിനിബ്, ടുർവാലുമാബ് എന്നീ മൂന്ന് അർബുദ മരുന്നുകളെ കസ്റ്റം തീരുവയിൽ നിന്ന് പൂർണമായും ഒഴിവാക്കിയിട്ടുണ്ട്.
മെഡിക്കൽ എക്സ്-റേ മെഷീനുകളിൽ ഉപയോഗിക്കുന്നതിനുള്ള എക്സ്-റേ ട്യൂബുകളിലും ഫ്ലാറ്റ് പാനൽ ഡിറ്റക്ടറുകളിലും നൽകേണ്ട അടിസ്ഥാന കസ്റ്റംസ് തീരുവയിൽ (ബിസിഡി) മാറ്റങ്ങൾ.
മൊബൈൽ ഫോണും അനുബന്ധ ഭാഗങ്ങളും
· മൊബൈൽ ഫോൺ, മൊബൈൽ പ്രിൻ്റഡ് സർക്യൂട്ട് ബോർഡ് അസംബ്ലി (പിസിബിഎ), മൊബൈൽ ചാർജർ എന്നിവയിലെ ബിസിഡി 15 ശതമാനമായി കുറച്ചു.
അമൂല്യമായ ലോഹങ്ങൾ
· സ്വർണ്ണത്തിൻ്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ 6 ശതമാനമായും പ്ലാറ്റിനത്തിൻ്റെ 6.4 ശതമാനമായും കുറച്ചു.
മറ്റ് ലോഹങ്ങൾ
· ഫെറോ നിക്കൽ, ബ്ലിസ്റ്റർ കോപ്പർ എന്നിവയിൽ ബിസിഡി നീക്കം ചെയ്തു.
ഫെറസ് സ്ക്രാപ്പിലും നിക്കൽ കാഥോഡിലും ബിസിഡി നീക്കം ചെയ്തു.
· കോപ്പർ സ്ക്രാപ്പിൽ 2.5 ശതമാനം ബിസിഡി ഇളവ്
ഇലക്ട്രോണിക്സ്
റെസിസ്റ്ററുകളുടെ നിർമ്മാണത്തിനായി ഓക്സിജൻ രഹിത കോപ്പറിന്റെ ബിസിഡി, വ്യവസ്ഥകൾക്ക് വിധേയമായി നീക്കം ചെയ്തു.
കെമിക്കലുകളും പെട്രോകെമിക്കലുകളും
അമോണിയം നൈട്രേറ്റിന്റെ ബിസിഡി 7.5 ൽ നിന്ന് 10 ശതമാനമായി വർദ്ധിച്ചു.
പ്ലാസ്റ്റിക്
· പിവിസി ഫ്ലെക്സ് ബാനറുകളിലെ ബിസിഡി 10ൽ നിന്ന് 25 ശതമാനമായി വർധിച്ചു.
ടെലികമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ
നിർദ്ദിഷ്ട ടെലികോം ഉപകരണങ്ങളുടെ PCBA യുടെ ബിസിഡി 10-ൽ നിന്ന് 15 ശതമാനമായി വർദ്ധിച്ചു.
വ്യാപാര സൗകര്യം
ആഭ്യന്തര വ്യോമയാനം, ബോട്ട് & കപ്പൽ എന്നിവയുടെ അറ്റകുറ്റപ്പണികൾക്കായി (MRO ) ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ കയറ്റുമതി കാലാവധി ആറ് മാസം മുതൽ ഒരു വർഷം വരെ നീട്ടി.
· അറ്റകുറ്റപ്പണികൾക്കായി സാധനങ്ങൾ വീണ്ടും ഇറക്കുമതി ചെയ്യുന്നതിനുള്ള സമയപരിധി മൂന്നിൽ നിന്ന് അഞ്ച് വർഷമായി നീട്ടി.
നിർണായക ധാതുക്കൾ
25 നിർണായക ധാതുക്കളെ കസ്റ്റംസ് തീരുവയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കിയിരിക്കുന്നു.
രണ്ട് നിർണായക ധാതുക്കളുടെ ബിസിഡി കുറഞ്ഞു.
സൗരോർജ്ജം
· സൗരോർജ്ജ സെല്ലുകളുടെയും പാനലുകളുടെയും നിർമ്മാണത്തിൽ ഉപയോഗിക്കുന്നതിനുള്ള മൂലധന വസ്തുക്കൾ കസ്റ്റംസ് തീരുവയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു.
സമുദ്ര ഉൽപ്പന്നങ്ങൾ
· ചില ബ്രൂഡ് സ്റ്റോക്ക്, പോളിക്കീറ്റ് വിരകൾ, ചെമ്മീൻ, മത്സ്യ തീറ്റ എന്നിവയുടെ ബിസിഡി 5 ശതമാനമായി കുറച്ചു.
· ചെമ്മീൻ, മത്സ്യ തീറ്റ എന്നിവയുടെ നിർമ്മാണത്തിനുള്ള വിവിധ വസ്തുക്കളെ കസ്റ്റംസ് തീരുവയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു.
തുകൽ, തുണിത്തരങ്ങൾ
· താറാവ് അല്ലെങ്കിൽ വാത്തയിൽ നിന്നുള്ള യഥാർത്ഥ ഡൗൺ ഫില്ലിങ് മെറ്റീരിയലിന്റെ ബി സി ഡി കുറച്ചു.
· സ്പാൻഡെക്സ് നൂൽ നിർമ്മാണത്തിനായുള്ള മെത്തിലീൻ ഡൈഫിനൈൽ ഡൈസോസയനേറ്റ് (MDI) ൻറെ ബിസിഡി , വ്യവസ്ഥകൾക്ക് വിധേയമായി 7.5 ൽ നിന്നും 5 ശതമാനം ആയി കുറച്ചു.
പ്രത്യക്ഷ നികുതികൾ
· നികുതികൾ ലളിതമാക്കുന്നതിനും നികുതിദായകരുടെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും നികുതി ഉറപ്പ് നൽകുന്നതിനും വ്യവഹാരങ്ങൾ കുറയ്ക്കുന്നതിനുമുള്ള ശ്രമങ്ങൾ തുടരും.
· ഗവൺമെൻ്റിൻ്റെ വികസനത്തിനും ക്ഷേമ പദ്ധതികൾക്കും ധനസഹായം നൽകുന്നതിനായി വരുമാനം വർദ്ധിപ്പിക്കുക.
2023 സാമ്പത്തിക വർഷത്തിലെ ലളിതമായ നികുതി വ്യവസ്ഥയിൽ നിന്നുള്ള കോർപ്പറേറ്റ് നികുതിയുടെ 58 ശതമാനം, 24 സാമ്പത്തിക വർഷത്തിൽ മൂന്നിൽ രണ്ട് നികുതിദായകരും വ്യക്തിഗത ആദായനികുതിക്കായി ലളിതമാക്കിയ നികുതി വ്യവസ്ഥ പ്രയോജനപ്പെടുത്തി.
ദാനങ്ങൾക്കും ടിഡിഎസിനുമുള്ള ലളിതവൽക്കരണം
ദാനങ്ങൾക്കായി രണ്ട് നികുതി ഇളവ് വ്യവസ്ഥകൾ ഒന്നായി ലയിപ്പിക്കും.
· പല പേയ്‌മെൻ്റുകളുടെയും 5 ശതമാനം TDS നിരക്ക്, 2 ശതമാനം TDS നിരക്കിൽ ലയിപ്പിച്ചു.
· മ്യൂച്വൽ ഫണ്ടുകൾ വഴി യൂണിറ്റുകൾ തിരികെ വാങ്ങുമ്പോൾ അല്ലെങ്കിൽ യുടിഐ പിൻവലിക്കുമ്പോൾ 20 ശതമാനം TDS നിരക്ക്.
· ഇ-കൊമേഴ്‌സ് ഓപ്പറേറ്റർമാരുടെ TDS നിരക്ക് ഒന്നിൽ നിന്ന് 0.1 ശതമാനമായി കുറച്ചു.
· ടിഡിഎസ് അടയ്ക്കുന്നതിന് ഫയൽ ചെയ്യുന്ന അവസാന തീയതി വരെയുള്ള കാലതാമസം ഡീക്രിമിനലൈസ് ചെയ്തു.
പുനർമൂല്യനിർണയം ലളിതമാക്കൽ
· നികുതി നൽകാതിരുന്ന വരുമാനം ₹ 50 ലക്ഷമോ അതിൽ കൂടുതലോ ആണെങ്കിൽ, മൂല്യനിർണയ വർഷത്തിനു ശേഷം, മൂന്ന് വര്ഷം കഴിഞ്ഞും അഞ്ച് വർഷം വരെയും മൂല്യനിർണയം പുനരാരംഭിക്കാൻ കഴിയും.
· സേർച്ച് കേസുകളിൽ, സേർച്ച് വർഷത്തിന് മുമ്പുള്ള സമയപരിധി പത്തിൽ നിന്ന് ആറ് വർഷമായി കുറച്ചു.
മൂലധന നേട്ടങ്ങളുടെ ലളിതവൽക്കരണവും യുക്തിസഹമാക്കലും
· ചില സാമ്പത്തിക ആസ്തികളിലെ ഹ്രസ്വകാല നേട്ടങ്ങൾ 20 ശതമാനം നികുതി നിരക്ക് ആകർഷിക്കും.
· എല്ലാ സാമ്പത്തിക, സാമ്പത്തികേതര ആസ്തികളിലെയും ദീർഘകാല നേട്ടങ്ങൾ 12.5 ശതമാനം നികുതി നിരക്ക് ആകർഷിക്കും.
· ചില സാമ്പത്തിക ആസ്തികളിലെ മൂലധന നേട്ടത്തിൻ്റെ ഇളവ് പരിധി പ്രതിവർഷം ₹ 1.25 ലക്ഷം ആയി ഉയർത്തി.
നികുതി ദായക സേവനങ്ങൾ
തിരുത്തലും അപ്പീൽ ഓർഡറുകൾക്ക് പ്രാബല്യം നൽകുന്ന ഉത്തരവും ഉൾപ്പെടെ കസ്റ്റംസിൻ്റെയും ആദായ നികുതിയുടെയും ശേഷിക്കുന്ന എല്ലാ സേവനങ്ങളും അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഡിജിറ്റലൈസ് ചെയ്യും.
വ്യവഹാരങ്ങളും അപ്പീലുകളും
· അപ്പീലിൽ തീർപ്പുകൽപ്പിക്കാത്ത ആദായനികുതി തർക്കങ്ങൾ പരിഹരിക്കാൻ ‘വിവാദ് സേ വിശ്വാസ് പദ്ധതി, 2024’.
· നികുതി ട്രൈബ്യൂണലുകൾ, ഹൈക്കോടതികൾ, സുപ്രീം കോടതി എന്നിവയിൽ പ്രത്യക്ഷ നികുതി, എക്സൈസ്, സേവന നികുതി എന്നിവയുമായി ബന്ധപ്പെട്ട അപ്പീലുകൾ ഫയൽ ചെയ്യുന്നതിനുള്ള സാമ്പത്തിക പരിധി യഥാക്രമം ₹60 ലക്ഷം, ₹2 കോടി, ₹5 കോടി എന്നിങ്ങനെ വർധിപ്പിച്ചു.
· വ്യവഹാരങ്ങൾ കുറയ്ക്കുന്നതിനും അന്താരാഷ്ട്ര നികുതിയിൽ ഉറപ്പ് നൽകുന്നതിനുമായി 'സേഫ് ഹാർബർ' ചട്ടങ്ങൾ വിപുലീകരിച്ചു.
തൊഴിലും നിക്ഷേപവും
· സ്റ്റാർട്ടപ്പ് അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിനായി എല്ലാ വിഭാഗത്തിലുള്ള നിക്ഷേപകർക്കുമുള്ള ഏഞ്ചൽ ടാക്സ് നിർത്തലാക്കി.
· ഇന്ത്യയിൽ ക്രൂസ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി ആഭ്യന്തര ക്രൂസുകൾ നടത്തുന്ന വിദേശ ഷിപ്പിംഗ് കമ്പനികൾക്ക് ലളിതമായ നികുതി വ്യവസ്ഥ.
· രാജ്യത്ത് അസംസ്കൃത വജ്രങ്ങൾ വിൽക്കുന്ന വിദേശ ഖനന കമ്പനികൾക്ക് 'സേഫ് ഹാർബർ' നിരക്കുകൾ.
· വിദേശ കമ്പനികളുടെ കോർപ്പറേറ്റ് നികുതി നിരക്ക് 40 ൽ നിന്ന് 35 ശതമാനമായി കുറച്ചു.
നികുതി അടിത്തറ ആഴത്തിലാക്കുന്നു
· സെക്യൂരിറ്റികളുടെ ഫ്യൂച്ചറുകളുടെയും ഓപ്ഷനുകളുടെയും സെക്യൂരിറ്റി ട്രാൻസാക്ഷൻ നികുതി യഥാക്രമം 0.02 ശതമാനമായും 0.1 ശതമാനമായും വർധിപ്പിച്ചു.
· സ്വീകർത്താവിൻ്റെ കൈകളിലെ ഓഹരികൾ തിരികെ വാങ്ങുമ്പോൾ ലഭിക്കുന്ന വരുമാനത്തിന് നികുതി നൽകണം.
സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ
· NPS-ലേക്കുള്ള തൊഴിലുടമകളുടെ ചെലവിന് നൽകുന്ന കിഴിവ് ജീവനക്കാരൻ്റെ ശമ്പളത്തിൻ്റെ 10-ൽ നിന്ന് 14 ശതമാനമായി വർദ്ധിപ്പിക്കും.
20 ലക്ഷം രൂപ വരെയുള്ള ചെറിയ വിദേശ ജംഗമ ആസ്തികൾ റിപ്പോർട്ട് ചെയ്യാത്തതിനുള്ള പിഴ ഒഴിവാക്കി.
ധനകാര്യ ബില്ലിലെ മറ്റ് പ്രധാന നിർദ്ദേശങ്ങൾ
2 ശതമാനം തുല്യത നികുതി പിൻവലിച്ചു.
പുതിയ നികുതി വ്യവസ്ഥയിൽ വ്യക്തിഗത ആദായനികുതിയിൽ മാറ്റങ്ങൾ
· ശമ്പളമുള്ള ജീവനക്കാർക്കുള്ള ആദായ നികുതി ഇളവിനുള്ള പരിധി 50,000 രൂപയിൽ നിന്ന് 75,000 രൂപയായി ഉയർത്തി.
· പെൻഷൻകാർക്കുള്ള കുടുംബ പെൻഷൻ്റെ കിഴിവ് ₹15,000/-ൽ നിന്ന് ₹25,000/- ആയി ഉയർത്തി.
പുതുക്കിയ നികുതി നിരക്ക് ഘടന:
0-3 ലക്ഷം രൂപ
|
നികുതി ഇല്ല
|
3-7 ലക്ഷം രൂപ
|
5%
|
7-10 ലക്ഷം രൂപ
|
10%
|
10-12 ലക്ഷം രൂപ
|
15%
|
12-15 ലക്ഷം രൂപ
|
20%
|
15 ലക്ഷം രൂപയ്ക്ക് മുകളിൽ
|
30%
|
• പുതിയ നികുതി വ്യവസ്ഥയിൽ ശമ്പളമുളള ഒരു ജീവനക്കാരന് ആദായ നികുതിയിൽ ₹ 17,500/- വരെ ലാഭിക്കാം.
***************************************
(Release ID: 2036054)
|