ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

ദേശീയ വ്യാവസായിക ഇടനാഴി വികസന പദ്ധതിയ്ക്ക് കീഴിൽ നിക്ഷേപ-സജ്ജമായ പന്ത്രണ്ട് "പ്ലഗ് ആൻഡ് പ്ലേ" ഇൻഡസ്ട്രിയൽ പാർക്കുകൾ സൃഷ്ടിക്കും: കേന്ദ്ര ബജറ്റ് 2024-25

Posted On: 23 JUL 2024 12:55PM by PIB Thiruvananthpuram


ന്യൂ ഡൽഹി: ജൂലൈ 23, 2024  

നഗരാസൂത്രണ പദ്ധതികൾ കാര്യക്ഷമമായ രീതിയിൽ പ്രയോജനപ്പെടുത്തി, സംസ്ഥാനങ്ങളുമായും സ്വകാര്യ മേഖലകളുമായും സഹകരിച്ച് 100 നഗരങ്ങളിലോ സമീപ പ്രദേശങ്ങളിലോ സമ്പൂർണ അടിസ്ഥാന സൗകര്യങ്ങളോടെയുള്ള നിക്ഷേപ-സജ്ജമായ "പ്ലഗ് ആൻഡ് പ്ലേ" വ്യവസായ പാർക്കുകളുടെ വികസനത്തിന് സർക്കാർ സൗകര്യമൊരുക്കും. 'നിർമ്മാണ, സേവന മേഖലകളുടെ' ആവശ്യങ്ങൾ നിറവേറ്റാൻ 2024-25 ലെ കേന്ദ്ര ബജറ്റിൽ ധന, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ മുൻഗണന നൽകുന്നു. ദേശീയ വ്യാവസായിക ഇടനാഴി വികസന പദ്ധതിയ്ക്ക് കീഴിൽ പന്ത്രണ്ട് വ്യവസായ പാർക്കുകൾ ആരംഭിക്കുന്നതിന് അനുമതി നല്കാൻ ബജറ്റ് നിർദ്ദേശിക്കുന്നു.

'നിർമ്മാണ, സേവന' മേഖലയ്ക്ക് മുൻഗണന നൽകി, ആഭ്യന്തര ഉത്പാദനം, അപൂർവ്വ ധാതുക്കളുടെ പുനരുപയോഗം, അപൂർവ്വ ധാതുക്കളുടെ ആസ്തികളുടെ വിദേശ സമ്പാദനം എന്നിവയ്ക്കായി ഒരു ക്രിട്ടിക്കൽ മിനറൽ മിഷൻ രൂപീകരിക്കാൻ 2024-25 ലെ കേന്ദ്ര ബജറ്റ് നിർദ്ദേശിക്കുന്നു. സാങ്കേതിക വികസനം, വൈദഗ്ധ്യമുള്ള തൊഴിലാളികൾ, വിപുലീകൃത പ്രൊഡ്യൂസർ റെസ്‌പോൺസിബിലിറ്റി ഫ്രെയിംവർക്ക്, അനുയോജ്യമായ സാമ്പത്തിക സംവിധാനം എന്നിവ ഇതിൻ്റെ പരിധിയിൽ ഉൾപ്പെടും.

ധാതുക്കളുടെ കടൽത്തീര ഖനനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നടത്തുന്ന പര്യവേക്ഷണത്തിൻ്റെ അടിസ്ഥാനത്തിൽ ഖനനത്തിനായി ഓഫ്‌ഷോർ ബ്ലോക്കുകളുടെ ആദ്യ ഗഡു ലേലം ആരംഭിക്കാൻ കേന്ദ്ര ധനമന്ത്രി നിർദ്ദേശിച്ചു.

2024-25 ലെ കേന്ദ്ര ബജറ്റ്, വ്യവസായത്തിനും വ്യാപാരത്തിനും അനുഗുണമായി വർത്തിക്കുന്നത് മെച്ചപ്പെടുത്താൻ ശ്രം സുവിധ, സമാധാൻ പോർട്ടലുകൾ നവീകരിക്കാനും ബജറ്റ് നിർദ്ദേശിക്കുന്നു.

****


(Release ID: 2035936) Visitor Counter : 57