ധനകാര്യ മന്ത്രാലയം
പുതിയ നികുതി വ്യവസ്ഥ കൂടുതൽ ആകർഷകമാക്കി ഗവണ്മെന്റ്
നികുതിയിളവ് 50,000 രൂപയിൽ നിന്ന് 75,000 രൂപയായി ഉയർത്തി
ശമ്പളക്കാർക്ക് 17,500 രൂപ വരെ ലാഭിക്കാനാകും
Posted On:
23 JUL 2024 1:14PM by PIB Thiruvananthpuram
പുതിയ നികുതി വ്യവസ്ഥ തെരഞ്ഞെടുക്കുന്ന ശമ്പളക്കാർക്കും പെൻഷൻകാർക്കും നികുതി ഇളവ് നൽകുന്നതിന് ആകർഷകമായ നിരവധി ആനുകൂല്യങ്ങൾ 2024-25ലെ കേന്ദ്ര ബജറ്റ് ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കുന്നതിനിടെ കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ പ്രഖ്യാപിച്ചു.
ശമ്പളമുള്ള ജീവനക്കാർക്കുള്ള നികുതി ഇളവ് 50,000 രൂപയിൽ നിന്ന് 75,000 രൂപയായി ഉയർത്താൻ ധനമന്ത്രി നിർദ്ദേശിച്ചു. കൂടാതെ, പെൻഷൻകാർക്കുള്ള കുടുംബ പെൻഷന്റെ കിഴിവ് പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ 15,000 രൂപയിൽ നിന്ന് 25,000 രൂപയായി ഉയർത്താനും നിർദ്ദേശിച്ചു. ശമ്പളക്കാരും പെൻഷൻകാരുമായ നാലുകോടി പേർക്ക് ഇത് ആശ്വാസം പകരും.
പുതിയ നികുതി വ്യവസ്ഥയിൽ നികുതിനിരക്ക് ഘടന പരിഷ്കരിക്കാൻ ശ്രീമതി നിർമല സീതാരാമൻ നിർദ്ദേശിച്ചു:
ഈ മാറ്റങ്ങളുടെ ഫലമായി, പുതിയ നികുതി വ്യവസ്ഥയിൽ ശമ്പളക്കാർക്ക് പ്രതിവർഷം 17,500 രൂപ വരെ ആദായനികുതിയിൽ ലാഭിക്കാൻ കഴിയും.
--NS--
(Release ID: 2035669)
Visitor Counter : 161
Read this release in:
English
,
Urdu
,
Hindi
,
Hindi_MP
,
Marathi
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada