ധനകാര്യ മന്ത്രാലയം
2022-23 ൽ തൊഴിലില്ലായ്മ നിരക്ക് 3.2 ശതമാനമായി കുറഞ്ഞു
Posted On:
22 JUL 2024 3:17PM by PIB Thiruvananthpuram
കഴിഞ്ഞ ആറുവർഷമായി തൊഴിൽ വിപണി സൂചികകളിൽ ഇന്ത്യ പുരോഗതി കൈവരിക്കുകയും 2022-23ൽ തൊഴിലില്ലായ്മ നിരക്ക് 3.2 ശതമാനമായി കുറയുകയും ചെയ്തതായി പിരിയോഡിക് ലേബർ ഫോഴ്‌സ് സർവേ (PLFS) വിവരങ്ങള്‍ വ്യക്തമാക്കുന്നു. രാജ്യത്തെ യുവാക്കളുടെ ന്യായമായ ആഗ്രഹങ്ങള്‍ക്കനുസൃതമായി, ജനസംഖ്യാടിസ്ഥാനത്തിലുള്ള ഇന്ത്യയുടെ അത്യപൂര്‍വ സാമ്പത്തിക നേട്ടത്തിന് അനിവാര്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള സർക്കാര്‍ സമീപനത്തിന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമൻ ഇന്ന് പാർലമെൻ്റിൽ അവതരിപ്പിച്ച 2023-24 സാമ്പത്തിക സർവേ ഊന്നല്‍ നല്‍കുന്നു.
PLFS പ്രകാരം, COVID-19 മഹാമാരിക്ക് പിന്നാലെ തൊഴിൽ ശക്തി പങ്കാളിത്ത നിരക്കിലെ (LFPR) വർധനയ്‌ക്കും തൊഴിലാളി-ജനസംഖ്യ അനുപാതത്തിനുമൊപ്പം (WPR) ഇന്ത്യയിലെ വാർഷിക തൊഴിലില്ലായ്മ നിരക്ക് (UR) (സാധാരണ നിലയില്‍ 15 വയസും അതിൽ കൂടുതലുമുള്ള വ്യക്തികൾ) കുറയുന്ന പ്രവണതയ്ക്കാണ് സാക്ഷ്യം വഹിക്കുന്നത്.
സ്വയം തൊഴിലിലേക്ക് മാറുന്നത് സ്ത്രീ തൊഴിലാളികളാണെന്ന് തൊഴിലാളികളുടെ തൊഴിൽ നിലയുമായി ബന്ധപ്പെട്ട് സർവേ പരാമർശിക്കുന്നു. കഴിഞ്ഞ ആറ് വർഷമായി പുരുഷ തൊഴിലാളികളുടെ എണ്ണം സ്ഥിരത പുലർത്തുമ്പോഴും ഗ്രാമീണ മേഖലയിലെ സ്ത്രീകൾ കൃഷിയുടെയും അനുബന്ധ പ്രവർത്തനങ്ങളുടെയും ഭാഗമാകുന്നതിന്റെ ഫലമായാണ് സ്ത്രീകളുടെ LFPR-ലെ കൃത്യമായ ഉയര്‍ച്ച.
യുവാക്കളുടെ (15-29 വയസ്സ്) തൊഴിലില്ലായ്മ നിരക്ക് 2017-18ലെ 17.8 ശതമാനത്തിൽ നിന്ന് 2022-23ൽ 10 ശതമാനമായി കുറഞ്ഞുവെന്ന് യുവ ജനസംഖ്യയ്‌ക്കനുസരിച്ച് യുവതയുടെ തൊഴിലവസരങ്ങളിലുണ്ടായ വർധന എടുത്തുകാണിച്ചുകൊണ്ട് സാമ്പത്തിക സർവേ പരാമർശിക്കുന്നു. EPFO പട്ടികയില്‍ പുതുതായി ചേര്‍ക്കപ്പെട്ടവരില്‍ ഏകദേശം മൂന്നിൽ രണ്ട് ഭാഗവും 18 മുതല്‍ 28 വരെ പ്രായക്കാരാണ്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഗ്രാമീണ മേഖലകളിലുണ്ടായ ഉയർന്ന വേതന വര്‍ധനയ്ക്കൊപ്പം സംഘടിത ഉൽപ്പാദന മേഖല മഹാമാരിക്ക് മുന്‍പത്തെ നിലയിലേക്ക് തിരിച്ചുവന്നതായും ഇത് ഗ്രാമീണ മേഖലകളില്‍ അധിക ചോദനം സൃഷ്ടിക്കുന്നതിന് സാഹചര്യമൊരുക്കുമെന്നും സാമ്പത്തിക സർവേ പറയുന്നു. 2015-22 സാമ്പത്തികവര്‍ഷം ഗ്രാമപ്രദേശങ്ങളിലെ ഓരോ തൊഴിലാളിക്കും ലഭിക്കുന്ന വേതനത്തിന്റെ CAGR (സംയുക്ത വാർഷിക വളർച്ചാ നിരക്ക്) നഗരപ്രദേശങ്ങളിലെ 6.1 ശതമാനം വളര്‍ച്ചയെ അപേക്ഷിച്ച് 6.9 ശതമാനം വളര്‍ച്ച കൈവരിച്ചു.
സംസ്ഥാന തലത്തില്‍ വ്യവസായശാലകളുടെ എണ്ണത്തിലെ ആദ്യ ആറ് സംസ്ഥാനങ്ങൾ ഏറ്റവുമധികം വ്യാവസായിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നവരുമായിരുന്നു. തമിഴ്‌നാട്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലായിരുന്നു വ്യാവസായിക തൊഴിലിൻ്റെ 40 ശതമാനത്തിലധികം. എന്നാല്‍ ഛത്തീസ്ഗഡ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവയുൾപ്പെടെ യുവ ജനസംഖ്യ കൂടുതലുള്ള സംസ്ഥാനങ്ങളിലാണ് 2018-22 സാമ്പത്തികവര്‍ഷങ്ങള്‍ക്കിടയിൽ ഏറ്റവും ഉയർന്ന തൊഴിൽ വളർച്ച രേഖപ്പെടുത്തിയത്.
EPFO-യില്‍ ചേര്‍ക്കല്‍ വര്‍ധിക്കുന്നു
EPFO-യിൽ പ്രതിവര്‍ഷം ചേര്‍ക്കുന്നവരുടെ എണ്ണം 2019 സാമ്പത്തിക വർഷത്തിലെ 61.1 ലക്ഷത്തിൽ നിന്ന് 2024 സാമ്പത്തിക വർഷം ഇരട്ടിയിലധികം വളര്‍ച്ച നേടി 131.5 ലക്ഷമായി. EPFO അംഗത്വത്തിന്റെ CAGR (പഴയ വിവരങ്ങള്‍ ലഭ്യമായവ) 2015 - 2024 സാമ്പത്തിക വര്‍ഷങ്ങള്‍ക്കിടെ 8.4 ശതമാനം വർധിച്ചു.
ഗ്രാമീണ വേതനത്തിലെ പ്രവണത
2014ലെ ശക്തമായ കാർഷിക വളർച്ച കാരണം ഗ്രാമീണ വേതനം പ്രതിമാസം 5 ശതമാനത്തിന് മുകളിൽ ഉയർന്നുവെന്നും, കാർഷിക മേഖലയിൽ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ശരാശരി നാമമാത്ര വേതന നിരക്ക് പുരുഷന്മാർക്ക് 7.4 ശതമാനവും സ്ത്രീകൾക്ക് 7.7 ശതമാനവും വർധിച്ചുവെന്നും 2023-24 സാമ്പത്തിക സർവേ സൂചിപ്പിക്കുന്നു. ഇതേ കാലയളവിൽ കാർഷികേതര ജോലികളിലെ വേതന വര്‍ധന പുരുഷന്മാരുടേത് 6.0 ശതമാനവും സ്ത്രീകളുടേത് 7.4 ശതമാനവുമായിരുന്നു.
***********
(Release ID: 2035515)
Visitor Counter : 127