ധനകാര്യ മന്ത്രാലയം
2023-24വര്‍ഷത്തെ സാമ്പത്തിക സര്‍വേയുടെ ആമുഖം, വിവിധ നിയമങ്ങളിലൂടെയും ഗവണ്‍മെന്റും സ്വകാര്യ മേഖലകളും അക്കാദമിയയുമായുള്ള സമവായത്തിലൂടെയും രാജ്യത്തെ നയിക്കുന്നതിനുള്ള ആഹ്വാനം
ഭൗമരാഷ്ര്ടീയ വെല്ലുവിളികള്‍ക്കിടയില്‍ പ്രതിരോധം പ്രകടമാക്കിക്കൊണ്ട് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ശക്തമായ വിക്കറ്റിലും സുസ്ഥിരമായ മുന്നേറ്റത്തിലുമാണ്: സാമ്പത്തിക സര്‍വേ 2023-24
ആമുഖം ഭൂതകാലത്തിന്റെയും വര്‍ത്തമാനകാലത്തിന്റെയും കണക്കെടുക്കുകയും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ ഭാവിയിലേക്ക് ശക്തമായി നയിക്കാന്‍ വിവിധ നടപടികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു
Posted On:
22 JUL 2024 3:25PM by PIB Thiruvananthpuram
മുന്‍പൊന്നുമുണ്ടായിട്ടില്ല ആഗോള വെല്ലുവിളികള്‍ക്കിടയില്‍ ഒരു വികസിത രാഷ്ര്ടമായി മാറാന്‍ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് വിശ്വാസവും വിട്ടുകൊടുക്കലും, സ്വകാര്യമേഖലയ്ക്ക് ദീര്‍ഘകാല ചിന്തകളോടും നീതിപൂര്‍വകമായ പെരുമാറ്റത്തോടും കൂടി വിശ്വാസത്തോടെയുള്ള പരസ്പരവിനിമയവും പൊതുജനങ്ങള്‍ അവരുടെ സാമ്പത്തിക, ശാരീരികവും മാനസികവുമായ ആരോഗ്യത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്യുക എന്ന ത്രികക്ഷി ഉടമ്പടിയാണ് ഇന്ത്യയ്ക്ക് അനിവാര്യം എന്ന് കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി നിര്‍മമ്മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വച്ച സാമ്പത്തിക സര്‍വേ 2023-24 പ്രസ്താവിക്കുന്നു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യ ഗവണ്‍മെന്റ് ചരിത്രപരമായ ജനവിധിയോടെ മൂന്നാം തവണയും തിരിച്ചുവരുന്നത് രാഷ്ട്രീയവും നയപരവുമായ തുടര്‍ച്ചയെ സൂചിപ്പിക്കുന്നുവെന്ന് സാമ്പത്തിക സര്‍വേ വ്യക്തമാക്കുന്നു.
കോവിഡ് 19 മഹാമാരിയില്‍ നിന്ന് കരകയറിയ ശേഷം, ഭൗമരാഷ്ട്രീയ വെല്ലുവിളികള്‍ക്കിടയിലും പ്രതിരോധം പ്രകടമാക്കികൊണ്ട് ശക്തമായ വിക്കറ്റിലും സുസ്ഥിരമായ ചുവടുവയ്പിലും ആണ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ എന്ന് സര്‍വേ പരാമര്‍ശിക്കുന്നു. എന്നിരുന്നാലും, വ്യാപാരം, നിക്ഷേപം, കാലാവസ്ഥ തുടങ്ങിയ പ്രധാന ആഗോള വിഷയങ്ങളില്‍ കരാറിലെത്താനുള്ള ചുറ്റുപാടുകളില്‍ അസാധാരണമായി ബുദ്ധിമുട്ടുള്ളതിനാല്‍ വീണ്ടെടുക്കല്‍ സുസ്ഥിരമാകണമെങ്കില്‍, ആഭ്യന്തര ശക്തമായ കനത്ത ഉയര്‍ച്ച ഉണ്ടാകേണ്ടതുണ്ട്,
ശക്തമായ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ
ഇന്‍ഡ്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് പ്രോത്സാഹജനകമായ നിരവധി സൂചനകള്‍ ഉണ്ടെന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു.
-2023, 2023 സാമ്പത്തികവര്‍ഷങ്ങളില്‍ യഥാക്രമം 9.7%, 7% വളര്‍ച്ചാ നിരക്കില്‍ 2024ലെ ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച
-ചില പ്രത്യേക ഭക്ഷ്യ വസ്തുക്കളുടെ വിലനിരക്ക് ഉയര്‍ന്നിട്ടുണ്ടെങ്കിലും, പ്രധാന പണപ്പെരുപ്പ നിരക്ക് വലിയ തോതില്‍ നിയന്ത്രണത്തിലാണ്.
-സാമ്പത്തികവര്‍ഷം 2023 നെ അപേക്ഷിച്ച് 2024ല്‍ വ്യാപാരക്കമ്മി കുറവാണ്
-2024സാമ്പത്തികവര്‍ഷത്തിലെ കറന്റ് അക്കൗണ്ട് കമ്മി ഏകദേശം ജി.ഡി.പിയുടെ 0.7%, 2024 സാമ്പത്തിക വര്‍ഷത്തിന്റെ നാലാംപാദത്തില്‍ കറന്റ് അക്കൗണ്ട് മിച്ചവും രേഖപ്പെടുത്തുന്നു.
-സമൃദ്ധമായ വിദേശനാണ്യ കരുതല്‍ ശേഖരം
-സ്വകാര്യ മേഖല അതിന്റെ ബാലന്‍സ് ഷീറ്റ് ബ്ലൂസ് ഉപേക്ഷിച്ച് 2022 ല്‍ നിക്ഷേപം ആരംഭിച്ചതിനോടൊപ്പം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പൊതുനിക്ഷേപം മൂലധന രൂപീകരണം സുസ്ഥിരമായിരിക്കുന്നു.
-ദേശീയ വരുമാന ഡാറ്റ കാണിക്കുന്നത്, നിലവിലെ വിലകളില്‍ അളക്കുന്ന സാമ്പത്തികേതര സ്വകാര്യ-മേഖല മൂലധന രൂപീകരണം, സാമ്പത്തികവര്‍ഷം 2021ലെ ഇടിവിന് ശേഷം 2022 ലും 2023 ലും ശക്തമായി വികസിച്ചു.
-2020, 2021 സാമ്പത്തിക വര്‍ഷങ്ങളിലെയും ഇടിവിന് ശേഷം യന്ത്രസാമഗ്രികളിലും ഉപകരണങ്ങളിലുമുള്ള നിക്ഷേപം ശക്തമായി തിരിച്ചുവരുന്നു
-സാമ്പത്തികവര്‍ഷം 2024ലെ ആദ്യകാല കോര്‍പ്പറേറ്റ് മേഖല ഡാറ്റ സൂചിപ്പിക്കുന്നത് മന്ദഗതിയിലാണെങ്കിലും സ്വകാര്യ മേഖലയിലെ മൂലധന രൂപീകരണം വികസിക്കുന്നത് തുടരുന്നു, എന്നാണ്
പുതിയ മൂലധനത്തിന്റെ കടന്നുവരവില്‍ ഡോളറിന്റെ അടിസ്ഥാനത്തില്‍ നമുക്ക് കാട്ടിത്തരുന്ന ബാഹ്യ നിക്ഷേപകരുടെ നിക്ഷേപ താല്‍പ്പര്യം 2023 ലെ 47.6 ബില്യണ്‍ ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ സാമ്പത്തികവര്‍ഷം 2024ല്‍ 45.8 ബില്യണ്‍ ഡോളറാണെങ്കിലും നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ ഇന്ത്യ പിടിച്ചുനിര്‍ത്തിയിട്ടുണ്ടെന്നും ഇന്ത്യയുടെ പേയ്‌മെന്റ് ബാലന്‍സ് കാട്ടിത്തരുന്നുണ്ടെന്ന് ആര്‍.ബി.ഐ ഡാറ്റാ ഉദ്ധരിച്ചുകൊണ്ട് സര്‍വേ ചൂണ്ടിക്കാട്ടുന്നു. ഈ നേരിയ ഇടിവ് ആഗോള പ്രവണതകള്‍ക്ക് അനുസൃതമാണ്. 2023 സാമ്പത്തിക വര്‍ഷത്തില്‍ 29.3 ബില്യണ്‍ ഡോളറും 2024 സാമ്പത്തിക വര്‍ഷത്തില്‍ 44.5 ബില്യണ്‍ ഡോളറുമാണ് സ്വദേശത്തേക്ക് തിരിച്ചയക്കപ്പെട്ട നിക്ഷേപമെന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയിലെ ഉത്സാഹഭരിതമായരും വളരെ ആകര്‍ഷകമായ ലാഭമുളളതുമായത ഇന്ത്യന്‍ ഓഹരിവിപണികളുടെ സാദ്ധ്യത നിരവധി സ്വകാര്യ ഓഹരി നിക്ഷേപകള്‍ പ്രയോജനപ്പെടുത്തുന്നതായി സര്‍വേ പറയുന്നു. നിക്ഷേപകര്‍ക്ക് ലാഭകരമായ എക്‌സിറ്റുകള്‍ വാഗ്ദാനം ചെയ്യുന്ന ആരോഗ്യകരമായ വിപണി അന്തരീക്ഷത്തിന്റെ അടയാളമാണിത്, വരും വര്‍ഷങ്ങളില്‍ ഇത് പുതിയ നിക്ഷേപങ്ങള്‍ കൊണ്ടുവരും.
വരും വര്‍ഷങ്ങളില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം വളരാനുള്ള നിലവിലെ സാഹചര്യം വളരെ അനുകൂലമല്ലെന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു:
-വികസിത രാജ്യങ്ങളിലെ പലിശ നിരക്ക് കോവിഡ് വര്‍ഷങ്ങളിലും അതിനുമുമ്പും ഉണ്ടായിരുന്നതിനേക്കാള്‍ വളരെ കൂടുതലാണ്
-ആഭ്യന്തര നിക്ഷേപം പ്രോത്സാഹിപ്പിക്കുന്ന ഗണ്യമായ സബ്സിഡികള്‍ ഉള്‍പ്പെടുന്ന വികസിത സമ്പദ്വ്യവസ്ഥകളിലെ സജീവ വ്യാവസായിക നയങ്ങളുമായി വളര്‍ന്നുവരുന്ന സമ്പദ്വ്യവസ്ഥകള്‍ക്ക് മത്സരിക്കേണ്ടതുണ്ട്.
-കൈമാറ്റ വില, നികുതികള്‍, ഇറക്കുമതി തീരുവ, നികുതിയേതര നയങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളും വ്യാഖ്യാനങ്ങളും പരിഹരിക്കപ്പെടേണ്ടതുണ്ട്.
-വര്‍ദ്ധിച്ചുവരുന്ന ജിയോപൊളിറ്റിക്കല്‍ അനിശ്ചിതത്വങ്ങള്‍ മൂലധന പ്രവാഹത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ സാദ്ധ്യതയുണ്ട്.
തൊഴില്‍ ആഘാതങ്ങളുടെ സ്വാധീനം
കാര്‍ഷിക തൊഴിലിലെ കുതിച്ചുചാട്ടം, വിപരീത കുടിയേറ്റവും ഗ്രാമീണ ഇന്ത്യയിലെ തൊഴില്‍ സേനയിലേക്കുള്ള സ്ത്രീകളുടെ പ്രവേശനവും ഭാഗികമായി വിശദീകരിക്കുന്നതായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനെക്കുറിച്ച്, ആനുകാലിക തൊഴില്‍ സേന സര്‍വേയെ ഉദ്ധരിച്ചുകൊണ്ട് സര്‍വേ പരാമര്‍ശിക്കുന്നു.
2013-14 നും 2021-22 നും ഇടയില്‍ മൊത്തം ഫാക്ടറി ജോലികളുടെ എണ്ണത്തില്‍ പ്രതിവര്‍ഷം 3.6% വര്‍ദ്ധനവാണുണ്ടായതെന്നും ചെറുകിട ഫാക്ടറികളേക്കാള്‍ (നൂറില്‍ താഴെ തൊഴിലാളികളുള്ളവര്‍) നൂറിലധികം തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഫാക്ടറികളില്‍ അവ 4.0% വേഗത്തില്‍ വളര്‍ന്നുവെന്നും വ്യവസായങ്ങളുടെ വാര്‍ഷിക സര്‍വേ ഉദ്ധരിച്ചുകൊണ്ട് സര്‍വേ വ്യക്തമാക്കുന്നു. ഈ കാലയളവില്‍ ഇന്ത്യന്‍ ഫാക്ടറികളിലെ തൊഴിലവസരങ്ങള്‍ 1.04 കോടിയില്‍ നിന്ന് 1.36 കോടിയായി വര്‍ദ്ധിച്ചതായും സര്‍വേ പറയുന്നു.
2022-23 ലെ അണ്‍ഇന്‍കോര്‍പ്പറേറ്റഡ് എന്റര്‍പ്രൈസസിന്റെ വാര്‍ഷിക സര്‍വേ ഉദ്ധരിച്ചുകൊണ്ട് ഇന്ത്യയിലെ അണ്‍ ഇന്‍കോര്‍പ്പറേറ്റഡ് നോണ്‍ അഗ്രികള്‍ച്ചറല്‍ എന്റര്‍പ്രൈസസിന്റെ (നിര്‍മ്മാണം ഒഴികെ) പ്രധാന സൂചകങ്ങളുടെ എന്‍.എസ്.എസ് 73ാം റൗണ്ടിന്റെ ഫലങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഈ സംരംഭങ്ങളിലെ മൊത്തത്തിലുള്ള തൊഴിലവസരങ്ങള്‍ 2015-16ലെ 11.1 കോടിയില്‍ നിന്ന് 10.96 കോടിയായി കുറഞ്ഞുവെന്നും സര്‍വേ നിരീക്ഷിക്കുന്നു. ഉല്‍പ്പാദന മേഖലയില്‍ 54 ലക്ഷം തൊഴിലാളികളുടെ കുറവുണ്ടായി, എന്നാല്‍ വ്യാപാരത്തിലും സേവനങ്ങളിലും തൊഴില്‍ ശക്തിയുടെ വിപുലീകരണം ഈ രണ്ട് കാലയളവുകള്‍ക്കിടയിലും ഇന്‍കോര്‍പ്പറേറ്റ് ചെയ്യാത്ത സംരംഭങ്ങളിലെ തൊഴിലാളികളുടെ എണ്ണത്തില്‍ മൊത്തത്തിലുള്ള കുറവ് 16.45 ലക്ഷമായി പരിമിതപ്പെടുത്തി. 2021-22 (ഏപ്രില്‍ 2021 മുതല്‍ 2022 മാര്‍ച്ച് വരെ), 2022-23 (2022 ഒക്ടോബര്‍ മുതല്‍ 2023 സെപ്തംബര്‍ വരെ) ഉല്‍പ്പാദന ജോലികളിലെ വലിയ കുതിച്ചുചാട്ടം സംഭവിച്ചതായി ഈ താരതമ്യം തോന്നിക്കുന്നു. അത്തരത്തില്‍ വാദിക്കപ്പെടുന്നു.
ബാങ്കിംഗിലെ നിഷ്‌ക്രിയ ആസ്തികള്‍ (എന്‍.പി.എ), ഉയര്‍ന്ന കോര്‍പ്പറേറ്റ് കടബാദ്ധ്യത, കോവിഡ് -19 മഹാമാരി എന്നിങ്ങനെ അടുത്തടുത്തുള്ള രണ്ട് വലിയ സാമ്പത്തിക ആഘാതങ്ങള്‍ കണക്കാക്കുകമ്പോള്‍, 2047 ല്‍ വികസിത് ഭാരതത്തിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തിന്റെ ആഗോള പശ്ചാത്തലം 1980 നും 2015 നും ഇടയില്‍ ചൈനയുടെ ഉയര്‍ച്ചയില്‍ നിന്ന് കൂടുതല്‍ വ്യത്യസ്തമായിരിക്കില്ലെന്നും സര്‍വേ നിരീക്ഷിക്കുന്നു.
ആഗോളവല്‍ക്കരണം, ഭൗമരാഷ്ര്ടീയം, കാലാവസ്ഥാ വ്യതിയാനം, ആഗോളതാപനം, നിര്‍മ്മിതബുദ്ധി (എ.ഐ) എന്നിവയുടെ ആവിര്‍ഭാവത്തിന്റെ ആധുനിക ലോകത്ത്, താഴ്ന്നതും ഇടത്തരവും ഉയര്‍ന്നതുമായ എല്ലാ നൈപുണ്യ തലങ്ങളിലുമുള്ള തൊഴിലാളികളില്‍ അതിന്റെ സ്വാധീനം ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ അനിശ്ചിതത്വം സൃഷ്ടിക്കുന്നുവെന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു. വരും വര്‍ഷങ്ങളിലും ദശാബ്ദങ്ങളിലും ഇന്ത്യയുടെ സുസ്ഥിരമായ ഉയര്‍ന്ന വളര്‍ച്ചാ നിരക്കിന് ഇവ തടസ്സങ്ങളും പ്രതിബന്ധങ്ങളും സൃഷ്ടിക്കും. ഈ വെല്ലുവിളികളെ അതിജീവിക്കാന്‍ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെയും സ്വകാര്യമേഖലയുടെയും മഹാസഖ്യം ആവശ്യമാണെന്ന് സര്‍വേ വ്യക്തമാക്കുന്നു.
തൊഴില്‍ സൃഷ്ടി: സ്വകാര്യ മേഖലയ്ക്കുള്ള യഥാര്‍ത്ഥ അടിവര
ഇന്ത്യക്കാരുടെ ഉന്നതവും ഉയര്‍ന്നുവരുന്നതുമായ അഭിലാഷങ്ങള്‍ സാക്ഷാത്കരിക്കുന്നതിനും 2047-ഓടെ വികസിത് ഭാരതിലേക്കുള്ള യാത്ര പൂര്‍ത്തിയാക്കുന്നതിനുമായി സ്വകാര്യമേഖലയും കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളും തമ്മിലുള്ള ഒരു ത്രികക്ഷി ഉടമ്പടിക്ക് സര്‍വ്വേ ഊന്നല്‍ നല്‍കുന്നു. തൊഴില്‍ സൃഷ്ടിക്കല്‍ പ്രധാനമായും നടക്കുന്നത് സ്വകാര്യമേഖലയിലാണ്, സാമ്പത്തിക വളര്‍ച്ച, തൊഴിലവസരങ്ങള്‍, ഉല്‍പ്പാദനക്ഷമത എന്നിവയെ സ്വാധീനിക്കുന്ന നിരവധി (എല്ലാം അല്ല) വിഷയങ്ങളും അതില്‍ സ്വീകരിക്കേണ്ട നടപടികളും സംസ്ഥാന സര്‍ക്കാരുകളുടെ പരിധിയിലാണ്.
2020 സാമ്പത്തിക വര്‍ഷത്തിനും 2023 സാമ്പത്തിക വര്‍ഷത്തിനും ഇടയിലുള്ള മൂന്ന് വര്‍ഷങ്ങളില്‍, ഇന്ത്യന്‍ കോര്‍പ്പറേറ്റ് മേഖലയുടെ നികുതിക്ക് മുമ്പുള്ള ലാഭം നാലിരട്ടിയോളം വര്‍ദ്ധിച്ചുവെന്നും അതിനാല്‍, സാമ്പത്തിക പ്രകടനത്തിന്റെ കാര്യത്തില്‍, പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് സ്വകാര്യ കമ്പനിയിലാണെന്നും 33,000-ലധികം കമ്പനികളുടെ സാമ്പിള്‍ ഫലങ്ങള്‍ ഉദ്ധരിച്ചുകൊണ്ട്, സര്‍വേ പറയുന്നു. മേഖല.
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ശരിയായ മനോഭാവവും വൈദഗ്ധ്യവുമുള്ള ആളുകളെ കണ്ടെത്തുന്നതിനുള്ള ഉത്തരവാദിത്തം ഗൗരവമായി എടുക്കേണ്ടത് അധിക ലാഭത്തില്‍ നീന്തുന്ന ഇന്ത്യന്‍ കോര്‍പ്പറേറ്റ് മേഖലയുടെ പ്രബുദ്ധമായ സ്വന്തം താല്‍പര്യത്തിലാകേണ്ടതുണ്ടെന്നും സര്‍വേ വാദിക്കുന്നു.
ഗവണ്‍മെന്റിനും സ്വകാര്യ മേഖലയ്ക്കും വിജ്ഞാനസമൂഹത്തിനും ഇടയിലുള്ള ഉടമ്പടി
ഗവണ്‍മെന്റ്, സ്വകാര്യ മേഖല, അക്കാദമിയ എന്നിവയ്ക്കിടയിലെ മറ്റൊരു ത്രികക്ഷി ഉടമ്പടി എന്ന ആശയവും സര്‍വേ പര്യവേക്ഷണം ചെയ്യുന്നു. നൈപുണ്യത്തിനായുള്ള ദൗത്യം റീബൂട്ട് ചെയ്യുന്നതിനും സാങ്കേതിക പരിണാമത്തില്‍ മുന്നേറുന്നതിനും ഇന്ത്യക്കാരെ സജ്ജരാക്കുന്നതിനു വേണ്ടിയാണ് ഈ ഉടമ്പടി. ദൗത്യത്തില്‍ വിജയിക്കുന്നതിന്, ആ മഹത്തായ ദൗത്യത്തില്‍ അതത് പങ്ക് വഹിക്കുന്നതിന് വ്യവസായത്തെയും അക്കാദമിക് സ്ഥാപനങ്ങളെയും സര്‍ക്കാരുകള്‍ അഴിച്ചുവിടണം.
യഥാര്‍ത്ഥ കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്തം
ദീര്‍ഘകാലത്തേക്ക് നിക്ഷേപം നടത്തുന്ന ഒരു സംസ്‌കാരം പരിപോഷിപ്പിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്നതിലൂടെ കോര്‍പ്പറേറ്റ് മേഖലയ്ക്ക് വലിയ പങ്കുവഹിക്കാനാകുന്നതും സര്‍വേ തുറന്നുകാട്ടുന്നു. രണ്ടാമതായി, കോര്‍പ്പറേറ്റ് ലാഭം കുതിച്ചുയരുന്നതുപോലെ, ഇന്ത്യന്‍ ബാങ്കുകളുടെ അറ്റ പലിശ മാര്‍ജിന്‍ വിവിധ വര്‍ഷങ്ങളിലെ ഉയര്‍ന്ന നിലയിലേക്ക് ഉയര്‍ന്നു. ഇത് നല്ല കാര്യമാണ്. ലാഭകരമായ ബാങ്കുകള്‍ കൂടുതല്‍ വായ്പ നല്‍കുന്നു.
നല്ല സമയം നിലനിര്‍ത്താന്‍, കഴിഞ്ഞ സാമ്പത്തിക ചക്രത്തിലെ മാന്ദ്യത്തിന്റെ പാഠങ്ങള്‍ മറക്കാതിരിക്കേണ്ടത് പ്രധാനമാണെന്നും സര്‍വേ അഭിപ്രായപ്പെട്ടു. രണ്ട് എന്‍.പി.എ സൈക്കിളുകള്‍ തമ്മിലുള്ള വിടവ് വര്‍ദ്ധിപ്പിക്കാന്‍ ബാങ്കിംഗ് വ്യവസായം ലക്ഷ്യമിടണം. തൊഴിലവസരവും വരുമാന വളര്‍ച്ചയും സൃഷ്ടിക്കുന്ന ഉയര്‍ന്ന ആവശ്യകതയില്‍ നിന്ന് കോര്‍പ്പറേറ്റുകള്‍ക്ക് നേട്ടമുണ്ടാകുമെന്ന് സര്‍വേ സൂചിപ്പിക്കുന്നു. നിക്ഷേപ ആവശ്യങ്ങള്‍ക്കായി ഗാര്‍ഹിക സമ്പാദ്യം വഴിതിരിച്ചുവിടുന്നത് സാമ്പത്തിക മേഖലയ്ക്കും നേട്ടമുണ്ടാക്കും. വരും ദശകങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിനും ഊര്‍ജ പരിവര്‍ത്തന നിക്ഷേപങ്ങള്‍ക്കും ഈ ബന്ധങ്ങള്‍ കൂടുതല്‍ കരുത്തുറ്റതാകണമെന്നും കൂടുതല്‍ കാലം നിലനില്‍ക്കണമെന്നും സര്‍വേ പറയുന്നു.
ഇന്ത്യയിലെ പണിയെടുക്കുന്നവരുടെ പ്രായത്തിലുള്ള ജനസംഖ്യയെ കുറിച്ച് സംസാരിക്കുന്ന സര്‍വേ, അവരെ നേട്ടമുണ്ടാകുന്നതരത്തില്‍ തൊഴിലിന് നിയോഗിക്കണമെന്നും അതിന് അവര്‍ക്ക് തൊഴില്‍ നേടാനുള്ള കഴിവുകളും നല്ല ആരോഗ്യവും ആവശ്യമാണെന്നും പറയുന്നു. സാമൂഹികമാധ്യമങ്ങള്‍, സ്‌ക്രീന്‍ സമയം, ഉദാസീനമായ ശീലങ്ങള്‍, അനാരോഗ്യകരമായ ഭക്ഷണം എന്നിവ പൊതുജനാരോഗ്യത്തെയും ഉല്‍പ്പാദനക്ഷമതയെയും ദുര്‍ബലപ്പെടുത്തുകയും ഇന്ത്യയുടെ സാമ്പത്തിക ശേഷി കുറയ്ക്കുകയും ചെയ്യുന്ന മാരകമായ മിശ്രിതമാണെന്ന് സര്‍വേ പ്രസ്താവിക്കുന്നു.
പ്രകൃതിയോടും പരിസ്ഥിതിയോടും ചേര്‍ന്ന് എങ്ങനെ ആരോഗ്യത്തോടെയും ഇണങ്ങിയും ജീവിക്കാമെന്ന് നൂറ്റാണ്ടുകളായി കാണിച്ചുതരുന്ന ഇന്ത്യയുടെ പരമ്പരാഗത ജീവിതശൈലി, ഭക്ഷണം, പാചകക്കുറിപ്പുകള്‍ എന്നിവയ്ക്കായി സര്‍വേ വാദിക്കുന്നു. ടാപ്പുചെയ്യുന്നതിന് പകരം നയിക്കുന്നതിനായി ഒരു ലോകവിപണി അവയ്ക്കായി കാത്തിരിക്കുന്നതിനാല്‍ അവയെക്കുറിച്ച് പഠിക്കുന്നതും ആശ്ലേഷിക്കുന്നതും ഇന്ത്യന്‍ വ്യാപാരത്തിന് വാണിജ്യസംവേദനത നല്‍കും.
തെരഞ്ഞെടുക്കപ്പെട്ടവരോ നിയമിക്കപ്പെട്ടവരോ ആയ നയരൂപകര്‍ത്താക്കളും വെല്ലുവിളി നേരിടേണ്ടിവരുമെന്നും സര്‍വേ വാദിക്കുന്നു. മന്ത്രാലയങ്ങള്‍, സംസ്ഥാനങ്ങള്‍, കേന്ദ്രം-സംസ്ഥാനങ്ങള്‍ എന്നിവയ്ക്കിടയില്‍ സംഭാഷണവും, സഹകരണവും, ഒരുമയും, ഏകോപനവും ഉണ്ടായിരിക്കണം. പറയുന്നതിനെക്കാള്‍ ചെയ്യാനാണ് ഈ വെല്ലുവിളി എളുപ്പമെന്നും, ഇതിന് മുന്‍പൊരിക്കലും ഈ തോതില്‍ നടത്തിയിട്ടില്ലെന്നും ഈ സമയപരിധിയലല്ലെന്നും പ്രക്ഷുബ്ധമായ ആഗോള അന്തരീക്ഷത്തിനിടയിലല്ലെന്നും ചൂണ്ടിക്കാട്ടുന്ന സര്‍വേ ഈ ഉദ്യമത്തില്‍ വിജയിക്കാന്‍ ഗവണ്‍മെന്റുകളും വ്യാപാരമേഖലയും സാമൂഹിക മേഖലകളും തമ്മില്‍ സമവായം രൂപപ്പെടുത്തേണ്ടതും നിലനിര്‍ത്തേണ്ടതും അനിവാര്യമാണെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു..
കൃഷി ഒരു വളര്‍ച്ചാ യന്ത്രം ആകാം...
നിലവിലുള്ളതും പുതിയതുമായ നയങ്ങള്‍ പുനഃക്രമീകരിക്കുന്നതിലൂടെ കാര്‍ഷിക മേഖലയെ മികച്ച രീതിയില്‍ സേവിക്കുന്നതിന് ഒരു സാഹചര്യം സൃഷ്ടിക്കുന്ന സര്‍വേ ഇന്ത്യയൊട്ടാകെയുള്ള ഇത്തരമൊരു സംഭാഷണം ആവശ്യമായതും അതിന് പാകമായതുമായ ഒരു മേഖലയാണിതെന്ന് പ്രസ്താവിക്കുകയും ചെയ്തു. കാര്‍ഷികമേഖലയിലെ നയങ്ങളെ തകര്‍ക്കുന്ന കുരുക്കുകള്‍ ഇന്ത്യ അഴിച്ചാല്‍ അതിന്റെ പ്രതിഫലം വളരെ വലുതായിരിക്കുമെന്ന് സര്‍വേ വ്യക്തമാക്കുന്നു. മറ്റെന്തിനേക്കാളും, സാമൂഹിക-സാമ്പത്തിക നേട്ടങ്ങള്‍ നല്‍കുന്നതിനു പുറമേ, നാടിനെ മികച്ച ഭാവിയിലേക്ക് നയിക്കാനുള്ള രാജ്യത്തിന്റെ ആത്മവിശ്വാസത്തിലും കഴിവിലും ഇത് വിശ്വാസം പുനഃസ്ഥാപിക്കുമെന്നും സര്‍വേ വ്യക്തമാക്കുന്നു.
സാങ്കേതിക പുരോഗതിയും ഭൗമരാഷ്ര്ടീയവും പരമ്പരാഗത ജ്ഞാനത്തെ വെല്ലുവിളിക്കുന്നു. വ്യാപാര സംരക്ഷണവാദം, റിസോഴ്സ് ഹോര്‍ഡിംഗ്, അധിക ശേഷിയും ഉപേക്ഷിക്കലും, രാജ്യത്തിനുള്ളില്‍ തന്നെയുള്ള ഉല്‍പ്പാദനവും നിര്‍മ്മിതബുദ്ധിയുടെ ആവിര്‍ഭാവവും, രാജ്യങ്ങള്‍ക്ക് ഉല്‍പ്പാദനത്തില്‍ നിന്നും സേവനങ്ങളില്‍ നിന്നുമുള്ള വളര്‍ച്ചയെ ചൂഷണം ചെയ്യാനുള്ള സാദ്ധ്യത കുറയ്ക്കുന്നു.
കൃഷിരീതിയിലും നയരൂപീകരണത്തിലും കൂടെ കൃഷിയില്‍ നിന്ന് ഉയര്‍ന്ന മൂല്യവര്‍ദ്ധനവ് സൃഷ്ടിക്കാനും കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കാനും ഭക്ഷ്യ സംസ്‌കരണത്തിനും കയറ്റുമതിക്കും അവസരമൊരുക്കാനും ഇന്ത്യയിലെ നഗരയുവത്വത്തിന്മവണ്ടി കാര്‍ഷിക മേഖലയെ ഫാഷനുള്ളതു ഉല്‍പ്പാദനക്ഷമവുമാക്കാനും കഴിയുമെന്നതിനാല്‍ വേരുകളിലേക്കുള്ള മടക്കമാണ് സര്‍വേ ആവശ്യപ്പെടുന്നത്. ഈ പരിഹാരം ഇന്ത്യയുടെ ശക്തി സ്രോതസ്സും വികസിതവും വികസ്വരവുമായ ലോകത്തിന്റെ ഇതരഭാഗങ്ങള്‍ക്ക് മാതൃക ആകുകയും ചെയ്യും.
വിജയകരമായ ഊര്‍ജ്ജ പരിവര്‍ത്തനം ഒരു ഓര്‍ക്കസ്ട്രയാണ്
കാര്‍ഷിക മേഖലയുടെ നയങ്ങള്‍ ശരിയാക്കുന്നതിന്റെ സങ്കീര്‍ണ്ണതയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഊര്‍ജ്ജ സംക്രമണവും ചലനക്ഷമതയും പോലുള്ള മറ്റ് മുന്‍ഗണനകള്‍ക്ക് മങ്ങലേറ്റേയ്ക്കാം. അപ്പോഴും അവയില്‍ പൊതുവായ ഒരു കാര്യമുണ്ട്.
ഊര്‍ജ സംക്രമണത്തിലും ചലനക്ഷമത മേഖലയിലും, നിരവധി മന്ത്രാലയങ്ങളിലും സംസ്ഥാനങ്ങളിലുമായി യോജിച്ചുകിടക്കുന്ന നിരവധി കാര്യങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്നും ഈ മേഖലയ്ക്ക് ഇനിപ്പറയുന്ന മേഖലകളില്‍ ശ്രദ്ധ ആവശ്യമാണെന്നും സര്‍വേ പ്രസ്താവിച്ചു:
എ. ശത്രു രാജ്യങ്ങളിലെ വിഭവ ആശ്രിതത്വം;
ബി. വൈദ്യുതോല്‍പ്പാദനത്തിന്റെ ഇടയ്ക്കിടെയുള്ള സാങ്കേതിക വെല്ലുവിളികള്‍, പുനരുപയോഗ ഊര്‍ജ സ്രോതസ്സുകളില്‍ നിന്നും ബാറ്ററി സംഭരണത്തില്‍ നിന്നുമുള്ള ഉല്‍പ്പാദനത്തിലെ കുതിച്ചുചാട്ടത്തിനും ഇടിവിനുമിടയിലെ ഗ്രിഡ് സ്ഥിരത ഉറപ്പാക്കല്‍
സി. ഭൂമി ദൗര്‍ലഭ്യമുള്ള ഒരു രാജ്യത്ത് ഭൂമി കൂട്ടികെട്ടുന്നതിനുള്ള അവസരത്തിലെ ചെലവിനുള്ള അംഗീകാരം.
ഡി.പുനരുപയോഗ ഊര്‍ജ ഉല്‍പ്പാദനത്തിനും ഇ-മൊബിലിറ്റി സൊല്യൂഷനുകള്‍ക്കും സബ്‌സിഡിനല്‍കുന്നതിനുള്ള അധിക ചെലവുകള്‍ ഉള്‍പ്പെടുന്ന സാമ്പത്തിക പ്രത്യാഘാതങ്ങള്‍, ഫോസില്‍ ഇന്ധനങ്ങളുടെ വില്‍പ്പനയില്‍ നിന്നും ഗതാഗതത്തില്‍ നിന്നും നിലവില്‍ ലഭിക്കുന്ന നികുതി ചരക്ക് വരുമാന നഷ്ടം,
ഇ. നിശ്ചല ആസ്തികള്‍ എന്ന് വിളിക്കപ്പെടുന്നവയില്‍ നിന്നുള്ള ബാങ്ക് ബാലന്‍സ് ഷീറ്റിലെ കോട്ടങ്ങള്‍.
എഫ്. പൊതുഗതാഗത മാതൃകകളും മറ്റും പോലുള്ള ഇതര ചലനക്ഷമത പരിഹാരങ്ങളുടെ യോഗ്യതാ പരിശോധന.
പ്രായോഗികമോ അഭികാമ്യമോ അല്ലാത്ത മറ്റ് രാജ്യങ്ങളുടെ രീതികള്‍ അനുകരിക്കുന്നതിനുപകരം യഥാര്‍ത്ഥ നയങ്ങളും സമ്പ്രദായങ്ങളും രൂപപ്പെടുത്തണമെന്ന് സര്‍വേ വാദിക്കുന്നു,
ചെറുകിട സംരംഭങ്ങളെ അഴിച്ചുവിടുന്നു
ചെറുകിട സംരംഭങ്ങള്‍ക്ക് അവര്‍ നേരിടുന്ന അനുവര്‍ത്തന ഭാരങ്ങളില്‍ നിന്ന് പരമാവധി ആശ്വാസം നല്‍കണമെന്നും സര്‍വേ വാദിക്കുന്നു. നിയമങ്ങളും ചട്ടങ്ങളും നിയന്ത്രണങ്ങളും അവരുടെ സാമ്പത്തികം, കഴിവുകള്‍, ബാന്‍ഡ്വിഡ്ത്ത് എന്നിവ നീട്ടുന്നു, ഒരുപക്ഷേ വളരാനുള്ള ഇച്ഛാശക്തിയെ കവര്‍ന്നെടുക്കുകപോലും ചെയ്യുന്നു.
പോകാന്‍ അനുവദിക്കുന്നത് നല്ല ഭരണത്തിന്റെ ഭാഗമാണ്
മുന്നിലുള്ള വെല്ലുവിളികളെക്കുറിച്ച് ചിന്തിക്കുമ്പോഴും, ജനാധിപത്യ ഇന്ത്യയുടെ സാമൂഹികവും സാമ്പത്തികവുമായ പരിവര്‍ത്തനം ശ്രദ്ധേയമായ വിജയഗാഥയായതിനാല്‍ ആരും ഭയപ്പെടേണ്ടതില്ലെന്ന് സര്‍വേ അഭിപ്രായപ്പെട്ടു. ഇന്ത്യ ഒരുപാട് മുന്നോട്ട് പോയി. സമ്പദ്വ്യവസ്ഥ സാമ്പത്തികവര്‍ഷം 1993ലെ ഏകദേശം 288 ബില്യണ്‍ ഡോളറില്‍ നിന്ന് 2023ല്‍ 3.6 ട്രില്യണ്‍ ഡോളറായി വളര്‍ന്നു, താരതമ്യപ്പെടുത്താവുന്ന മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഗ്രോത്ത് പെര്‍ ഡോളര്‍ ഓഫ് ഡെബ്റ്റ് സൃഷ്ടിച്ചു.
ഇന്ത്യന്‍ ഭരണകൂടം അതിന്റെ ശേഷി സ്വതന്ത്രമാക്കണമെന്നും ആവശ്യമില്ലാത്ത മേഖലകളിലെ പിടി വിട്ട് ആവശ്യമുള്ള മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് വര്‍ദ്ധിപ്പിക്കണമെന്നും സര്‍വേ വാദിക്കുന്നു. വ്യാപാരത്തിന്റെ എല്ലാതലത്തിലും ഗവണ്‍മെന്റി അടിച്ചേല്‍പ്പിക്കല്‍ തുടരുന്ന ലൈസന്‍സിംഗ്, പരിശോധന, നിയന്ത്രണ ആവശ്യകതകള്‍ എന്നിവ ഒരു വലിയ ഭാരമാണ്. ചരിത്രവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഭാരം ലഘൂകരിച്ചതായും സര്‍വേ സൂചിപ്പിക്കുന്നു. അത് ഉണ്ടായിരിക്കേണ്ട സ്ഥലവുമായി താരതമ്യപ്പെടുത്തുമ്പോള്‍, അത് ഇപ്പോഴും വളരെ കടുപ്പമുള്ളതാണ്. ഭാരം താങ്ങാന്‍ ഏറ്റവും സജ്ജമായിട്ടില്ലാത്ത ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് ഈ ഭാരം കൂടുതല്‍ രൂക്ഷമായി അനുഭവപ്പെടുന്നു. നമ്മുടെ സ്വത്തുക്കള്‍ ഉപേക്ഷിക്കാനും (ത്യജിക്കാനും) സ്വതന്ത്രരായിരിക്കാനും ആ സ്വാതന്ത്ര്യം ആസ്വദിക്കാനും എല്ലാവരോടും ആവശ്യപ്പെടുന്ന ഈശോവാസ്യ ഉപനിഷത്തും സര്‍വേ ഉദ്ധരിക്കുന്നു :
ഈശാ വാസ്യമിദം സര്‍വ്വം യത്കിഞ്ച ജഗത്യാം ജഗത് ?
തേന ത്യകേ്തന്‍ ഭുഞ്ജീതാ മാ ഗൃധഃ കസ്യസ്വിദ്ധനം?
ഗവണ്‍മെന്റുകളുടെ വിലപ്പെട്ട സ്വത്താണ് അധികാരം. അവര്‍ക്ക് അതില്‍ കുറച്ചെങ്കിലും വിട്ടുകൊടുക്കാനും അത് ഭരിക്കുന്നവരിലും ഭരണത്തിലും സൃഷ്ടിക്കുന്ന ലാഘവത്വം ആസ്വദിക്കാനും കഴിയും.
--NS--
(Release ID: 2035427)