ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

എംഎസ്എംഇ മേഖലയുടെ നിയന്ത്രണം ഒഴിവാക്കൽ നിർണായകം: സാമ്പത്തിക സർവേ 2023-24

Posted On: 22 JUL 2024 2:34PM by PIB Thiruvananthpuram

ന്യൂ ഡൽഹി: ജൂലൈ 22, 2024  

ഇടത്തരം, ചെറുകിട, സൂക്ഷ്മ സംരംഭങ്ങൾക്ക് (എംഎസ്എംഇ) വായ്പാ വിടവ് നികത്തുന്നത് നിർണായകമായ ഒരു ഘടകമായി തുടരുമ്പോൾ, നിയന്ത്രണങ്ങൾ നീക്കുന്നതിലും, ഫിസിക്കൽ-ഡിജിറ്റൽ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിലും, എംഎസ്എംഇകളെ അവരുടെ വിപണി വിശാലമാക്കാൻ പ്രാപ്തമാക്കുന്ന ഒരു കയറ്റുമതി തന്ത്രം സ്ഥാപിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി  നിർമല സീതാരാമൻ ഇന്ന് പാർലമെൻ്റിൽ അവതരിപ്പിച്ച 2023-24ലെ സാമ്പത്തിക സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

എംഎസ്എംഇകൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണെന്നും രാജ്യത്തിൻ്റെ ജിഡിപിയുടെ ഏകദേശം 30 ശതമാനവും ഉൽപ്പാദനത്തിൻ്റെ 45 ശതമാനവും ഒപ്പം 11 കോടി പേർക്ക് തൊഴിലും നൽകുന്നുവെന്നും സർവേ പരാമർശിക്കുന്നു.

എംഎസ്എംഇ ഉൾപ്പെടെയുള്ള ബിസിനസുകൾക്കായി 5 ലക്ഷം കോടിയുടെ എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരൻ്റി സ്കീം അനുവദിക്കുന്നത് പോലുള്ള സംരംഭങ്ങളിലൂടെ, എംഎസ്എംഇ മേഖലയുടെ വളർച്ച ഉയർത്തുന്നതിൽ ഇന്ത്യാ ഗവൺമെൻ്റ് സജീവമായി ഇടപെടുന്നു. എംഎസ്എംഇ സെൽഫ് റിലയൻ്റ് ഇന്ത്യ ഫണ്ടിലൂടെ 50,000 കോടിയുടെ ഇക്വിറ്റി ഇൻഫ്യൂഷൻ; എംഎസ്എംഇ കളുടെ വർഗ്ഗീകരണത്തിനുള്ള പുതിയ പരിഷ്കരിച്ച മാനദണ്ഡങ്ങൾ; 5 വർഷത്തിനുള്ളിൽ 6,000 കോടി രൂപ അടങ്കലോടെ എംഎസ്എംഇ-കളുടെ പ്രകടനം വർധിപ്പിക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യുന്ന പദ്ധതി ആരംഭിക്കുക; അനൗപചാരിക സൂക്ഷ്മ സംരംഭങ്ങളെ മുൻഗണനാ മേഖലയിലുള്ള വായ്പയ്ക്ക് കീഴിലുള്ള ആനുകൂല്യം ലഭിക്കുന്നതിന് ഔപചാരിക പരിധിയിൽ കൊണ്ടുവരാൻ 11.01.2023-ന് ഉദ്യം അസിസ്റ്റ് പ്ലാറ്റ്‌ഫോം സമാരംഭിക്കുകയും ചെയ്തു. ഈ മേഘലയ്ക്ക് സമയബന്ധിതവും താങ്ങാനാവുന്നതുമായ വായ്പ ലഭ്യമാക്കുന്നതിനാണ് ഈ സംരംഭങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നു.

***


(Release ID: 2035319) Visitor Counter : 102