പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

‘മൻ കീ ബാത്തി’നായി നിർദേശങ്ങൾ ക്ഷണിച്ച് പ്രധാനമന്ത്രി

Posted On: 19 JUL 2024 12:37PM by PIB Thiruvananthpuram

2024 ജൂലൈ 28നുള്ള ‘മൻ കീ ബാത്ത്’ പരിപാടിയിലേക്കു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പൗരന്മാരിൽനിന്നു നിർദേശങ്ങൾ ക്ഷണിച്ചു.

സമൂഹത്തെ പരിവർത്തനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയുള്ള കൂട്ടായ പ്രയത്നങ്ങൾ, പ്രത്യേകിച്ചും നിരവധി ചെറുപ്പക്കാർ, ഉയർത്തിക്കാട്ടുന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.

ഇതുവരെ ന‌ിർദേശങ്ങൾ നൽകാത്തവർ MyGov-ലോ നമോ ആപ്ലിക്കേഷനിലോ നിർദേശങ്ങൾ പങ്കിടണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

“ഈ മാസത്തെ #MannKiBaat-നായി എനിക്കു നിരവധി നിർദേശങ്ങൾ ലഭിക്കുന്നുണ്ട്. 28-ാം തീയതി ഞായറാഴ്ചയാണു പരിപാടി. നമ്മുടെ സമൂഹത്തെ പരിവർത്തനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയുള്ള കൂട്ടായ പ്രയത്നങ്ങൾ, പ്രത്യേകിച്ചും നിരവധി യുവാക്കൾ, എടുത്തുകാട്ടുന്നതു കാണുന്നതിൽ എനിക്കു സന്തോഷമുണ്ട്. നിങ്ങൾക്ക് MyGov, നമോ ആപ്ലിക്കേഷൻ എന്നിവയിൽ നിർദേശങ്ങൾ തുടർന്നും പങ്കിടാം. അല്ലെങ്കിൽ 1800-11-7800 എന്ന നമ്പറിൽ നിങ്ങളുടെ സന്ദേശം റെക്കോർഡ് ചെയ്യാം. 

https://www.mygov.in/group-issue/inviting-ideas-mann-ki-baat-prime-minister-narendra-modi-28th-july-2024/”: എക്‌സ് പോസ്റ്റിൽ പ്രധാനമന്ത്രി കുറിച്ചു.


 

 

***

--NS--

(Release ID: 2034296) Visitor Counter : 65