പ്രധാനമന്ത്രിയുടെ ഓഫീസ്‌

നേപ്പാള്‍ പ്രധാനമന്ത്രിയായി നിയമിതനായ കെ പി ശര്‍മ്മ ഒലിയെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു

Posted On: 15 JUL 2024 11:39AM by PIB Thiruvananthpuram

നേപ്പാള്‍ പ്രധാനമന്ത്രിയായി നിയമിതനായ ശ്രീ കെ പി ശര്‍മ്മ ഒലിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു. ഇന്ത്യയും നേപ്പാളും തമ്മിലെ ആഴത്തിലുള്ള സൗഹൃദബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും പരസ്പര ഗുണകരമായ സഹകരണം വിപുലീകരിക്കുന്നതിനും അടുത്ത് പ്രവര്‍ത്തിക്കാനാകുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു.

''നേപ്പാളിന്റെ പ്രധാനമന്ത്രിയായി നിയമിക്കപ്പെട്ടതിന് കെ.പി. ശര്‍മ്മ ഒലിക്ക് അഭിനന്ദനങ്ങള്‍. നമ്മുടെ ഇരു രാജ്യങ്ങളും തമ്മില്‍ ആഴത്തിലുള്ള സൗഹൃദബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും നമ്മുടെ ജനങ്ങളുടെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടിയുള്ള പരസ്പര ഗുണകരമായ സഹകരണം കൂടുതല്‍ വിപുലീകരിക്കുന്നതിനും അടുത്ത് പ്രവര്‍ത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു'' ശ്രീ മോദി എക്‌സിലെ ഒരു പോസ്റ്റില്‍കുറിച്ചു.

Congratulations @kpsharmaoli on your appointment as the Prime Minister of Nepal. Look forward to working closely to further strengthen the deep bonds of friendship between our two countries and to further expand our mutually beneficial cooperation for the progress and prosperity…

— Narendra Modi (@narendramodi) July 15, 2024
*****

--NS--



(Release ID: 2033214) Visitor Counter : 20