പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ഓസ്ട്രിയൻ ഇൻഡോളജിസ്റ്റുകളുമായി കൂടിക്കാഴ്ച നടത്തി

Posted On: 10 JUL 2024 9:47PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് നാല് പ്രമുഖ ഓസ്ട്രിയൻ ഇൻഡോളജിസ്റ്റുകളുമായും (ഇന്ത്യാചരിത്രത്തെയും സംസ്കാരത്തെയുംകുറിച്ചു പഠിക്കുന്നവർ) ഇന്ത്യൻ ചരിത്രപണ്ഡിതന്മാരു മായും കൂടിക്കാഴ്ച നടത്തി. ബുദ്ധമത തത്വചിന്താപണ്ഡിതനും ഭാഷാപണ്ഡിതനുമായ ഡോ. ബിർഗിറ്റ് കെൽനർ; ആധുനിക ദക്ഷിണേഷ്യാ പണ്ഡിതനായ മാർട്ടിൻ ഗെയ്ൻസിൽ, വിയന്ന സർവകലാശാലയിലെ ദക്ഷിണേഷ്യൻ പഠനവിഭാഗം പ്രൊഫസർ ഡോ. ബൊറായിൻ ലാറിയോസ്; വിയന്ന സർവകലാശാലയിലെ ഇൻഡോളജി വിഭാഗം മേധാവി ഡോ. കരിൻ പ്രിസെൻഡൻസ് എന്നിവരുമായി അദ്ദേഹം സംവദിച്ചു.

ഇൻഡോളജിയെക്കുറിച്ചും ഇന്ത്യൻ ചരിത്രം, തത്വചിന്ത, കല, സംസ്കാരം എന്നിവയുടെ വിവിധ വശങ്ങളെക്കുറിച്ചും പ്രധാനമന്ത്രി പണ്ഡിതരുമായി കാഴ്ചപ്പാടുകൾ കൈമാറി. ഓസ്ട്രിയയിലെ ഇൻഡോളജി വേരുകളെക്കുറിച്ചും ബൗദ്ധികമേഖലയിലും പാണ്ഡിത്യത്തിലും അതു ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും അദ്ദേഹം ആരാഞ്ഞു. ഇന്ത്യയുമായുള്ള അക്കാദമിക-ഗവേഷണ ഇടപെടലുകളെക്കുറിച്ചു പണ്ഡിതർ ചർച്ച ചെയ്തു. 

--NK--



(Release ID: 2032289) Visitor Counter : 25