പ്രധാനമന്ത്രിയുടെ ഓഫീസ്‌

ജൂൺ 2024ലെ ‘മൻ കീ ബാത്ത്’ എപ്പിസോഡിലേക്ക് ആശയങ്ങളും നിർദേശങ്ങളും ക്ഷണിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി

Posted On: 18 JUN 2024 3:18PM by PIB Thiruvananthpuram

തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ചെറിയ ഇടവേള വന്ന ആകാശവാണിയിലെ ‘മൻ കീ ബാത്ത്’ പരിപാടിയുടെ വരാനിരിക്കുന്ന എപ്പിസോഡിന്റെ കാര്യത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. ഈ മാസത്തെ ‘മൻ കീ ബാത്ത്’ പരിപാടി ജൂൺ 30 ഞായറാഴ്ചയാണു നിശ്ചയിച്ചിരിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.

‘മൻ കീ ബാത്തി’ന്റെ 111-ാം എപ്പിസോഡിനായുള്ള ആശയങ്ങളും നിർദേശങ്ങളും MyGov ഓപ്പൺ ഫോറത്തിലോ, നമോ മൊബൈൽ ആപ്ലിക്കേഷനിലോ കുറിക്കാനും, അല്ലെങ്കിൽ 1800 11 7800 എന്ന നമ്പറിൽ സന്ദേശം റെക്കോർഡ് ചെയ്തു പങ്കിടാനും ശ്രീ മോദി ജനങ്ങളോട് അഭ്യർഥിച്ചു.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്സി'ലെ ശ്രീ മോദിയുടെ പോസ്റ്റ്:

“തെരഞ്ഞെടുപ്പു കാരണം മാസങ്ങൾ ഇടവേളയെടുത്ത #MannKiBaat തിരിച്ചെത്തുന്ന വിവരം പങ്കുവയ്ക്കുന്നതിൽ സന്തോഷമുണ്ട്! ഈ മാസത്തെ പരിപാടി ജൂൺ 30 ഞായറാഴ്ച നടക്കും. അതിനായി നിങ്ങളുടെ ആശയങ്ങളും നിർദേശങ്ങളും പങ്കിടാൻ ഞാൻ നിങ്ങളെല്ലാവരോടും ആഹ്വാനം ചെയ്യുന്നു. MyGov ഓപ്പൺ ഫോറത്തിലോ, നമോ മൊബൈൽ ആപ്ലിക്കേഷനിലോ കുറിക്കുക; അല്ലെങ്കിൽ 1800 11 7800 എന്ന നമ്പറിൽ സന്ദേശം റെക്കോർഡ് ചെയ്തു പങ്കിടുക.”
 

 

NK

(Release ID: 2026169) Visitor Counter : 30